താത്തയുടെ ചെല്ലക്കുട്ടി; വീട്ടിലെ വിശേഷം പങ്കിട്ട് സായ് പല്ലവി

മുത്തശ്ശന്റെ ജന്മദിനാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളുമായി സായി പല്ലവി

Sai pallavi, Sai pallavi photos, Sai pallavi latest photos, sai pallavi latest photos, സായ് പല്ലവി, Rana daggubatti, Virarparavam film, Virarparavam photos sai pallavi, sai pallavi rana daggubatti

നടിയെന്ന രീതിയിലും നർത്തകിയെന്ന രീതിയിലും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് സായ് പല്ലവി. ലോക്ക്ഡൌൺ കാലത്ത് താരങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ സജീവമാകുമ്പോൾ സായ് പല്ലവി നേരെ തിരിച്ചാണ്. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല താരം, ഇടയ്ക്ക് വന്ന് വിശേഷങ്ങൾ പങ്കിട്ടുപോവാനാണ് സായിയ്ക്ക് ഇഷ്ടം. ഏറെ നാളുകൾക്ക് ശേഷം സായ് പല്ലവി പങ്കുവച്ച ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.

തന്റെ താത്തയുടെ എൺപത്തിയഞ്ചാം പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളാണ് സായ് പല്ലവി ഷെയർ ചെയ്തത്. മുത്തശ്ശൻ, മുത്തശ്ശി, അനിയത്തി എന്നിവരെയും ചിത്രങ്ങളിൽ കാണാം.

ചുരുങ്ങിയ കാലം കൊണ്ടു തന്നെ തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന അഭിനേത്രിയാണ് സായ് പല്ലവി. ഒരു തമിഴ് ചാനലിലെ റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയ കാലം മുതൽ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന പെൺകുട്ടിയാണ് സായ്. എന്നാൽ ‘ഉങ്കളിൽ യാർ പ്രഭുദേവ’ എന്നു പേരുള്ള ആ റിയാലിറ്റി ഷോയുടെ സെമി ഫൈനലിൽ നിന്നും പരാജിതയായി മടങ്ങാനായിരുന്നു സായ് പല്ലവിയെന്ന് പതിനൊന്നാം ക്ലാസുകാരിയുടെ നിയോഗം.

ആ തോൽവി പക്ഷേ സായ് പല്ലവിയുടെ വിജയങ്ങളിലേക്കുള്ള ചവിട്ടുപടിയായിരുന്നെന്നു വേണം കരുതാൻ. തോറ്റു മടങ്ങിയിടത്തേക്ക് വിജയിയായി വീണ്ടും സായി തിരിച്ചെത്തി. സായ് എന്ന ആ പെൺകുട്ടിയെ പിന്നീട് സൗത്ത് ഇന്ത്യ കണ്ടത് ‘പ്രേമം’ എന്ന ചിത്രത്തിലെ നായികയായാണ്. മലർ എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ സൗത്ത് ഇന്ത്യയുടെ മുഴുവൻ സ്നേഹവും സായ് നേടിയെടുത്തു. ഇന്ന് മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ ഏറെ ആരാധകരുള്ള നായികമാരിൽ ഒരാളാണ് സായ് പല്ലവി.

Read more: പ്രകാശം പരത്തുന്ന പെൺകുട്ടിയായി സായ് പല്ലവി; ‘വിരാടപർവ്വ’ത്തിലെ ഗാനമെത്തി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Sai pallavi shares grandfathers birthday celebration photos

Next Story
ബിക്കിനി ചിത്രങ്ങളുമായി സംയുക്ത മേനോൻ; കമന്റുമായി താരങ്ങളുംsamyuktha menon, actres, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com