scorecardresearch

അഭിനയിക്കുന്ന കാര്യം സുഹൃത്തുക്കള്‍ അറിയാതിരിക്കാനാണ് 'പ്രേമം' ചെയ്തത്: സായ് പല്ലവി

അതു വരെയുണ്ടായിരുന്ന നായികാ സൗന്ദര്യ സങ്കല്‍പ്പത്തിലും ഒരല്‍പം മാറ്റം കൊണ്ടുവന്ന ചിത്രമായിരുന്നു പ്രേമം

അതു വരെയുണ്ടായിരുന്ന നായികാ സൗന്ദര്യ സങ്കല്‍പ്പത്തിലും ഒരല്‍പം മാറ്റം കൊണ്ടുവന്ന ചിത്രമായിരുന്നു പ്രേമം

author-image
Entertainment Desk
New Update
Sai Pallavi, സായ് പല്ലവി, samantha akkineni, സാമന്ത അക്കിനേനി, rana daggubati, റാണാ ദഗ്ഗുബാട്ടി, വരുൺ തേജ്, varun tej, ട്രീ ചലഞ്ച്, ഗ്രീൻ ഇന്ത്യ ചലഞ്ച്, Green India challenge, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, IE Malayalam, ഐ ഇ മലയാളം

മലയാള സിനിമയില്‍ പല തലങ്ങളില്‍ ഒരു ട്രെന്‍ഡ് സെറ്ററായിരുന്നു അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം. ചിത്രം പുറത്തിറങ്ങിയിട്ട് മെയ് 29ന് നാല് വര്‍ഷമാകുന്നു. അതിനിടയിലാണ് പ്രേമത്തിന് രണ്ടാം ഭാഗം വരുന്നു എന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവരുന്നത്.

Advertisment

ആ ചിത്രത്തില്‍ അഭിനയിച്ചതിനെ കുറിച്ച് സായ് പല്ലവി പറയുന്നതിങ്ങനെ.

'എന്റെ എല്ലാ സുഹൃത്തുക്കളും തമിഴ്‌നാട് സ്വദേശികളാണ്. ഞാന്‍ നിര്‍ബന്ധിച്ചാല്‍ പോലും അവരാരും പ്രേമം കാണില്ല. അതുകൊണ്ട് തന്നെ സിനിമ നന്നായില്ലെങ്കിലും ആരും അറിയാന്‍ പോകുന്നില്ലെന്നു കരുതി,' ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ സായ് പറഞ്ഞു.

Sai Pallavi, സായ് പല്ലവി, Premam, പ്രേമം, Alphonse Puthren, അൽഫോൺസ് പുത്രൻ, നിവിൻ പോളി, മലയാള സിനിമ, Malayalam Film Industry, അതിരൻ, Athiran, കലി, Kali, റൌഡി ബേബി, Rowdy Baby, മാരി 2, Maari 2, ഐഇ മലയാളം, iemalayalam

എന്നാല്‍ സായ് പല്ലവിയുടെ തലവര തന്നെ മാറ്റിവരയ്ക്കുകയായിരുന്നു പ്രേമം. മലയാളക്കര മുഴുവന്‍ ഏറ്റുപാടിയതാണ് 'മലരേ നിന്നേ കാണാതിരുന്നാല്‍...' എന്ന്. മലര്‍ മിസ് എന്ന സായ് പല്ലവിയുടെ കഥാപാത്രത്തെ അക്കാലത്ത് മലയാളത്തിലെ മുഴുവന്‍ ചെറുപ്പക്കാരും പ്രേമിച്ചിരിക്കണം. തങ്ങളുടെ കോളേജിലും അങ്ങനെയൊരു മലര്‍ മിസ് ഉണ്ടായിരുന്നെങ്കില്‍ എന്നു ആത്മാര്‍ത്ഥമായി ആഗ്രഹിക്കാത്തവരുണ്ടാകില്ല.

Read More: ഞാനൊരു നല്ല നടിയല്ല, അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചു: വെളിപ്പെടുത്തലുമായി സായി പല്ലവി

Advertisment

അതു വരെയുണ്ടായിരുന്ന നായികാ സൗന്ദര്യ സങ്കല്‍പ്പത്തിലും ഒരല്‍പം മാറ്റം കൊണ്ടുവന്ന ചിത്രമായിരുന്നു പ്രേമം. മുഖക്കുരുവുള്ള നായികമാരെയൊന്നും പൊതുവെ മലയാളത്തില്‍ കാണാറില്ലായിരുന്നു. ഈ പാട്ട് ഇറങ്ങിയതിനു ശേഷം ബസിലും കാറിലും മുതല്‍ ഫോണിന്റെ റിങ് ടോണ്‍ വരെ മലരായിരുന്നു.

Read More: ഡാന്‍സും പാട്ടും ഓകെ, ഉമ്മ നോട്ട് ഓകെ: സായി പല്ലവി

പ്രേമത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുകയാണെങ്കില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും സായി പല്ലവി പറഞ്ഞു. അതേസമയം, തന്നെ വിളിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

'അല്‍ഫോണ്‍സ് പുത്രന്‍ കഥയെ മറ്റൊരു തലത്തിലേക്ക് എത്തിക്കും. പക്ഷെ, എന്നെ വിളിക്കുമെന്ന് തോന്നുന്നില്ല. പക്ഷെ എനിക്ക് അവസരം തന്നാല്‍ തീര്‍ച്ചയായും അഭിനയിക്കും'' താരം പറഞ്ഞു.

Read More: മലയാളക്കരയെ 'പ്രേമം' തലോടിയിട്ട് മൂന്ന് വര്‍ഷം

മലയാള സിനിമയുടെ തുടക്കകാലം മുതല്‍ പലരും പല വട്ടം, പലതരത്തില്‍ അഭ്രപാളികളില്‍ പ്രമേയവത്കരിക്കാന്‍ ശ്രമിച്ച വിഷയമാണ് പ്രേമം. പ്രേമത്തെ കുറിച്ച് ഇത്രയൊക്കെ വാചാലരായിട്ടും ‘പ്രേമം’ എന്ന പേരില്‍ ഒരു സിനിമ വന്നത് നാല് വര്‍ഷങ്ങള്‍ക്കു മുമ്പു മാത്രമാണ്. നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ‘പ്രേമം’ മലയാള സിനിമയിലെ കളക്ഷന്‍ റെക്കോര്‍ഡുകളെ തന്നെ മാറ്റി എഴുതി.

ഈ ചിത്രം മലയാളികൾക്കിടയിൽ സായ് പല്ലവിക്ക് നിരവധി ആരാധകരെ സൃഷ്ടിച്ചു. പ്രേമത്തിന് ശേഷം ദുൽഖർ സൽമാൻ നായകനായ 'കലി'യാണ് സായ് ചെയ്ത മറ്റൊരു മലയാള ചിത്രം. പിന്നീട് വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് സായ് പല്ലവിയെ മലയാള സിനിമയിൽ കാണുന്നത്. ഫഹദ് ഫാസിൽ നായകനായ അതിരൻ എന്ന ചിത്രത്തിൽ വളരെ മികച്ചൊരു വേഷത്തിലൂടെയായിരുന്നു സായ് പല്ലവിയുടെ മലയാളത്തിലേക്കുള്ള തിരിച്ചു വരവ്.

Premam Sai Pallavi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: