നടി സായ് പല്ലവിയും അനിയത്തി പൂജ കണ്ണനും തമ്മിലുള്ള സ്നേഹം ആരെയും കൊതിപ്പിക്കുന്നതാണ്. ആ സ്നേഹം മനസ്സിൽ സൂക്ഷിക്കുന്നത് മാത്രമല്ല, പ്രകടിപ്പിക്കുന്നതിലും ഇരുവരും മടി കാണിക്കാറില്ല. കഴിഞ്ഞ ദിവസം പൂജയുടെ ജന്മദിനമായിരുന്നു. അനിയത്തിക്ക് ആശംസകൾ നേർന്നുകൊണ്ട് ഹൃദയസ്പർശിയായ വാക്കുകളാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്.

Read More: ബാല്യകാല ചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയതാരം; ആളെ മനസിലായോ?

“നിന്റെ സ്നേഹം, നിന്റെ ത്യാഗങ്ങൾ, നീ കാണിച്ച വിട്ടുവീഴ്ചകൾ, എന്റെ ജീവിതത്തിന് നീ നൽകിയ അർഥം, എന്റെ ദിവസങ്ങളിലേക്ക് നീ കൊണ്ടു വന്ന സന്തോഷം, ഏത് അവസ്ഥയിലും നീ ഉറപ്പാക്കുന്ന ആ ചിരി. എന്റെ ലോകത്ത് നീ നിലനിൽക്കുന്നത് പോലും ഒരു അനുഗ്രഹമാണ്. നീ എന്റെ കുഞ്ഞാണ്. 100 വയസ് തികഞ്ഞാലും അത് അങ്ങനെ തന്നെയായിരിക്കും. ഞാൻ നിന്നെ എത്രത്തോളം സ്നേഹിക്കുന്നുവെന്ന് മനസ്സിലാകണമെങ്കിൽ, നീ ഞാനാകണം. നീയെന്റെ ജീവിതത്തിലുള്ളത് എത്ര വലിയ ഭാഗ്യമാണെന്നതിന്റെ ഓർമ്മപ്പെടുത്തലാണ് ഈ ദിവസം. ജന്മദിനാശംസകൾ എന്റെ മങ്കീ,” എന്നാണ് സായ് പല്ലവി കുറിച്ചത്.

വേണു ഉഡുഗുല സംവിധാനം ചെയ്യുന്ന ‘വിരാട പർവം 1992’ എന്ന ചിത്രത്തിലാണ് സായ് പല്ലവി ഇപ്പോൾ അഭിനയിക്കുന്നത്. റാണ ദഗ്ഗുബാട്ടിയാണ് ചിത്രത്തിലെ നായകൻ. ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന ‘ലവ് സ്റ്റോറി’ എന്ന തെലുങ്ക് ചിത്രത്തിലും നടി നായികയായി അഭിനയിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook