Latest News

ചില തമാശകള്‍ ‘കത്താന്‍’ സമയമെടുക്കും; ട്യൂബ് ലൈറ്റ് എന്ന പേരിനെക്കുറിച്ച് സായ് പല്ലവി

“ഡബ്ബിൾ മീനിംഗ് ജോക്കുകളൊന്നും എനിക്ക് പെട്ടെന്ന് പിടികിട്ടില്ല”

Sai pallavi, Sai pallavi photos, Sai pallavi latest photos, sai pallavi latest photos, സായ് പല്ലവി, Rana daggubatti, Virarparavam film, Virarparavam photos sai pallavi, sai pallavi rana daggubatti, Indian express malayalam, IE Malayalam

നൃത്തച്ചുവടുകൾ കൊണ്ടും സ്വാഭാവികമായ അഭിനയശൈലി കൊണ്ടും മനോഹരമായ പുഞ്ചിരികൊണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന താരമാണ് സായ് പല്ലവി. ലോക്ക്ഡൌൺ കാലത്ത് താരങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ സജീവമാകുമ്പോൾ സായ് പല്ലവി നേരെ തിരിച്ചാണ്. ഇടയ്ക്ക് വന്ന് വിശേഷങ്ങൾ പങ്കിട്ടുപോവുമെങ്കിലും സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല താരം. അതുകൊണ്ടുതന്നെ സായ് പല്ലവിയുടെ ഓരോ ഇൻസ്റ്റഗ്രാം പോസ്റ്റുകളും വിശേഷങ്ങളും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്.

തനിക്കുള്ള ഒരു വിളിപ്പേരിനെ കുറിച്ച് സംസാരിക്കുന്ന സായ് പല്ലവിയുടെ വാക്കുകൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ‘ട്യൂബ് ലൈറ്റ്’ എന്ന് ആളുകൾ തന്നെ വിളിക്കാറുണ്ടെന്നും അതിന് കാരണം പലപ്പോഴും തമാശകൾ കേട്ടാലും തനിക്ക് പെട്ടെന്ന് മനസ്സിലാവാത്തത് ആണെന്നും സായ് പല്ലവി പറയുന്നു. “പ്രത്യേകിച്ചും, ഡബ്ബിൾ മീനിംഗ് ജോക്കുകളൊന്നും എനിക്ക് പെട്ടെന്ന് പിടികിട്ടില്ല. ആരെങ്കിലും പറഞ്ഞു തരണം.” അഭിമുഖത്തിനിടെ സായ് പല്ലവി പറഞ്ഞു.

Read more: 22 കിലോ കുറഞ്ഞ അനുഭവം പങ്കു വച്ച് മായ മോഹൻലാൽ

ആരുടെ കൂടെ അഭിനയിക്കാനാണ് ഏറ്റവും ആഗ്രഹിക്കുന്നതെന്ന അവതാരകയുടെ ചോദ്യത്തിന് അഞ്ചുവർഷമായെങ്കിലും താനിപ്പോഴും സ്വയമൊരു ന്യൂ കമർ ആയാണ് വിലയിരുത്തുന്നതെന്നും അതുകൊണ്ടുതന്നെ സിനിമയുടെ സ്ക്രിപ്റ്റിനാണ് പ്രാധാന്യം കൊടുക്കുന്നതെന്നുമായിരുന്നു സായ് പല്ലവിയുടെ മറുപടി. മാധുരി ദീക്ഷിത്, സജ്ഞയ് ലീല ബൻസാലി, ഐശ്വരാറായ് എന്നിവരോടുള്ള ആരാധനയെ കുറിച്ച് സംസാരിച്ച സായ് പല്ലവി അവർക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് എപ്പോഴൊക്കെയോ ആഗ്രഹിച്ചിട്ടുണ്ടെന്നും പറഞ്ഞു.

Read more: എല്ലാം കിസ്‌മത്താണ് മോനേ: പത്ത് വർഷം മുൻപത്തെ തോൽവിയുടെ കണക്കു തീർത്ത് സായ് പല്ലവി

നെറ്റ് ഫ്ളിക്സിന്റെ പുതിയ ആന്തോളജി ചിത്രം ‘പാവ കഥൈകളു’ടെ റിലീസ് കാത്തിരിക്കുകയാണ് സായ് പല്ലവി ഇപ്പോൾ. ‘പാവ കഥൈകളിൽ’ വെട്രിമാരൻ സംവിധാനം ചെയ്ത ‘ഊർ ഇരവ്’ എന്ന ചിത്രത്തിലാണ് സായ് പല്ലവി അഭിനയിക്കുന്നത്. പ്രകാശ് രാജും ചിത്രത്തിലുണ്ട്.

റാണാ ദഗ്ഗുബാട്ടിയ്ക്ക് ഒപ്പം അഭിനയിക്കുന്ന തെലുങ്ക് ചിത്രമായ ‘വിരാടപര്‍വ്വം’ ആണ് അണിയറയിൽ ഒരുങ്ങുന്ന സായ് പല്ലവിയുടെ മറ്റൊരു ചിത്രം. വേണു ഉദുഗാല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തബു, പ്രിയാമണി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് നിര്‍മ്മിക്കുന്ന ചിത്രമാണിതെന്ന് സംവിധായകന്‍ മുന്‍പു തന്നെ വ്യക്തമാക്കിയിരുന്നു. തെലുങ്കാനയിലെ കരിംനഗര്‍, വാറങ്കല്‍ ജില്ലകളിലാണ് ചിത്രം ഷൂട്ട് ചെയ്തത്. ക്രൂരനായ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനും യൗവ്വനകാലത്ത് വിദ്യാര്‍ത്ഥി നേതാവുമൊക്കെയായ ഒരു കഥാപാത്രമായാണ് റാണ എത്തുന്നത്. ഒരു എക്‌സ്ട്രാ ഓര്‍ഡിനറി കഥാപാത്രത്തെയാണ് സായ് പല്ലവി ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്ന് റിപ്പോർട്ടുകളുണ്ട്. സ്ത്രീകളുടെ വിവിധ ഘട്ടത്തിലുള്ള പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന കഥാപാത്രമാണ് സായിയുടേത്. സുരേഷ് ബാബു ദഗ്ഗുബാട്ടി, സുധാകര്‍ ചെറുകുറി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Read More: അഭിനയം അറിയില്ലായിരുന്നു, ഒരായിരം അരക്ഷിതത്വങ്ങളുണ്ടായിരുന്നു: സായ് പല്ലവി

ചുരുങ്ങിയ കാലം കൊണ്ടു തന്നെ തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന അഭിനേത്രിയാണ് സായ് പല്ലവി. ഒരു തമിഴ് ചാനലിലെ റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയ കാലം മുതൽ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന പെൺകുട്ടിയാണ് സായ്. എന്നാൽ ‘ഉങ്കളിൽ യാർ പ്രഭുദേവ’ എന്നു പേരുള്ള ആ റിയാലിറ്റി ഷോയുടെ സെമി ഫൈനലിൽ നിന്നും പരാജിതയായി മടങ്ങാനായിരുന്നു സായ് പല്ലവിയെന്ന് പതിനൊന്നാം ക്ലാസുകാരിയുടെ നിയോഗം.

ആ തോൽവി പക്ഷേ സായ് പല്ലവിയുടെ വിജയങ്ങളിലേക്കുള്ള ചവിട്ടുപടിയായിരുന്നെന്നു വേണം കരുതാൻ. തോറ്റു മടങ്ങിയിടത്തേക്ക് വിജയിയായി വീണ്ടും സായി തിരിച്ചെത്തി. സായ് എന്ന ആ പെൺകുട്ടിയെ പിന്നീട് സൗത്ത് ഇന്ത്യ കണ്ടത് ‘പ്രേമം’ എന്ന ചിത്രത്തിലെ നായികയായാണ്. മലർ എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ സൗത്ത് ഇന്ത്യയുടെ മുഴുവൻ സ്നേഹവും സായ് നേടിയെടുത്തു. ഇന്ന് മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ ഏറെ ആരാധകരുള്ള നായികമാരിൽ ഒരാളാണ് സായ് പല്ലവി.

Sai Pallavi, Sai Pallavi Dance, Sai Pallavi rowdy baby, Sai Pallavi in saree, Sai Pallavi awards, behind woods award, സായ് പല്ലവി, സായ് പല്ലവി ഡാൻസ്, റൗഡി ബേബി, indian express malayalam, IE malayalam, ഇന്ത്യൻ എക്സ്പ്രസ് മലയാളം, ഐ ഇ മലയാളം

അഭിനയത്തിലും ജീവിതത്തിലും മാത്രമല്ല, നിലപാടുകളിലും തിളങ്ങുന്ന താരമാണ് സായ്. കോടികൾ ഓഫർ ചെയ്തിട്ടും ഒരു ഫെയർനെസ്സ് കമ്പനിയുടെ പരസ്യത്തിൽ അഭിനയിക്കാൻ തയ്യാറാവാത്ത സായ് പല്ലവിയുടെ നിലപാടും ശ്രദ്ധ നേടിയിരുന്നു.

പ്രശസ്ത ഫെയർനെസ്സ് ക്രീം ബ്രാൻഡിന്റെ പരസ്യത്തിലേക്കുള്ള ഓഫറാണ് സായ് പല്ലവി നിഷേധിച്ചത്. രണ്ടു കോടിയോളം രൂപ കമ്പനി ഓഫർ ചെയ്തെങ്കിലും സായ് പല്ലവി ഓഫർ സ്വീകരിച്ചില്ലെന്നാണ് റിപ്പോർട്ട്. തന്റെ സിനിമകളിൽ പോലും അപൂർവ്വമായി മാത്രം മേക്കപ്പ് ഉപയോഗിക്കുന്ന, മുഖത്തെ മുഖക്കുരുവിന്റെ പാടുകൾ മായ്ക്കാൻ പോലും ചികിത്സ തേടാൻ ഇഷ്ടപ്പെടാത്ത താരം, തന്റെ പോളിസികൾക്കും നിലപാടുകൾക്കും വിരുദ്ധമായ ഉത്പന്നത്തെ പിന്തുണയ്ക്കില്ലെന്ന നിലപാടിന്റെ പുറത്താണ് പരസ്യം വേണ്ടെന്നു വെച്ചത്. താരത്തിന്റെ നിലപാടിനെ കയ്യടികളോടെയാണ് ആരാധകർ വരവേറ്റത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Sai pallavi on her nick name interview paava kadhaigal

Next Story
ദുല്‍ഖറും അമാലും അഹാനയ്ക്ക് നല്‍കിയ സമ്മാനംAhaana Krishna, Dulquer Salmaan, Dulquer Salmaan family, Dulquer Salmaan amal sufiya, Ahaana Krishna photos, Ahaana Krishna video, Ahaana Krishna songs, Ahaana Krishna instagram, Ahaana Krishna youtube channel, Ahaana Krishna saree photos, Ahaana Krishna sisters video, Ahaana Krishna sisters dance, Hair oil, home made hair oil, hair growth oil, hair fall oil, hair oil for hair regrowth, hair oil for dandruff, Krishna Kumar, Krishna Kumar youtube channel, Ahaana Krishna, Ahaana krishna sisters, Krishnakumar family, Ahaana sisters dance, Krishnakumar family tiktok video, Indian express malayalam, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com