/indian-express-malayalam/media/media_files/2025/03/11/sai-pallavi-brother-wedding-fi-300391.jpg)
/indian-express-malayalam/media/media_files/2025/03/11/sai-pallavi-natural-look-2-595052.jpg)
തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് സായ് പല്ലവി. നൃത്തം കൊണ്ടും അഭിനയം കൊണ്ടും മാത്രമല്ല, തന്റെ ലളിതമായ ജീവിതം കൊണ്ടും അമ്പരപ്പിക്കുന്ന വ്യക്തിത്വമാണ് സായ് പല്ലവിയുടേത്.
/indian-express-malayalam/media/media_files/2025/03/11/sai-pallavi-natural-look-1-447728.jpg)
ഗ്ലാമർ ഇൻഡസ്ട്രി എന്നു വിളിപ്പേരുള്ള സിനിമാലോകത്ത് എത്തിയിട്ടുപോലും വലിയ മാറ്റമൊന്നും വന്നിട്ടില്ല സായ് പല്ലവിയ്ക്ക്. മേക്കപ്പ് ഉപയോഗിക്കാതെയാണ് സായി പൊതുചടങ്ങുകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. തന്റെ പല സിനിമകളിലും മേക്കപ്പ് ഇല്ലാതെയാണ് സായി അഭിനയിച്ചിട്ടുള്ളത്.
/indian-express-malayalam/media/media_files/2025/03/11/sai-pallavi-natural-look-3-916512.jpg)
വിലകൂടിയ വസ്ത്രങ്ങൾ, അത്യാധുനിക മേക്കപ്പ് പ്രൊഡക്റ്റുകൾ ഇതൊന്നും സായ് പല്ലവിയുടെ ജീവിതശൈലിയെ സ്വാധീനിച്ചിട്ടേയില്ലെന്നു വേണം പറയാൻ.
/indian-express-malayalam/media/media_files/2025/03/11/sai-pallavi-brother-wedding-4-801531.jpg)
സായ് പല്ലവിയുടെ സഹോദരന്റെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. വിവാഹാഘോഷത്തിൽ നിന്നുള്ള സായ് പല്ലവിയുടെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു നീല പട്ടുസാരിയിൽ അതിസുന്ദരിയായ സായ് പല്ലവിയെ ആണ് ചിത്രങ്ങളിൽ കാണാനാവുക. പതിവുപോലെ മേക്കപ്പോ ആർഭാടങ്ങളോ ഒന്നുമില്ല.
/indian-express-malayalam/media/media_files/2025/03/11/sai-pallavi-brother-wedding-980094.jpg)
ഒരു സിനിമാതാരത്തിന്റെ യാതൊരുവിധ ആഢംബരങ്ങളുമില്ലാത്ത സായിയുടെ ഈ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
/indian-express-malayalam/media/media_files/2025/03/11/sai-pallavi-natural-look-4-847063.jpg)
മുൻപ്, സഹോദരി പൂജയുടെ വിവാഹ വേളയിൽ നിന്നുള്ള സായ് പല്ലവിയുടെ ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു. മിനിമൽ സ്റ്റൈൽ ആണ് സായ് പല്ലവി തിരഞ്ഞെടുത്തത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.