ദ്രുതഗതിയിലുള്ള നൃത്തച്ചുവടുകൾ കൊണ്ടും സ്വാഭാവികമായ അഭിനയശൈലി കൊണ്ടും മനോഹരമായ പുഞ്ചിരികൊണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന താരമാണ് സായ് പല്ലവി. ലോക്ക്ഡൌൺ കാലത്ത് താരങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ സജീവമാകുമ്പോൾ സായ് പല്ലവി നേരെ തിരിച്ചാണ്. ഇടയ്ക്ക് വന്ന് വിശേഷങ്ങൾ പങ്കിട്ടുപോവുമെങ്കിലും സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല താരം. അതുകൊണ്ടുതന്നെ സായ് പല്ലവിയുടെ ഓരോ ഇൻസ്റ്റഗ്രാം പോസ്റ്റുകളും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്.

രണ്ടുമാസങ്ങൾക്ക് ശേഷം തന്റെ ഏതാനും ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. പ്രകൃതിമനോഹരമായ പശ്ചാത്തലത്തിലുള്ള ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ഐശ്വര്യ ലക്ഷ്മി, റാഷി ഖന്ന, ശിവദ തുടങ്ങി നിരവധി താരങ്ങളും കമന്റുകളുമായി എത്തിയിട്ടുണ്ട്. ‘മലർ വൈബ്സ്’ എന്നാണ് ഐശ്വര്യ ചിത്രത്തിന് കമന്റ് നൽകിയിരിക്കുന്നത്.

 

View this post on Instagram

 

Zephyr

A post shared by Sai Pallavi (@saipallavi.senthamarai) on

അടുത്തിടെ ട്രിച്ചിയിലെ ഒരു സ്വകാര്യ കോളേജിൽ പരീക്ഷയ്ക്ക് എത്തിയ സായ് പല്ലവിയുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 2016ൽ സായ് പല്ലവി തന്റെ മെഡിക്കൽ പഠനം പൂർത്തിയാക്കിയിരുന്നെങ്കിലും താരം മെഡിക്കൽ പ്രാക്റ്റീസ് തുടങ്ങിയിരുന്നില്ല. ആഗസ്റ്റ് 31നാണ് ട്രിച്ചിയിലെ സ്വകാര്യ കോളേജിൽ സായി പരീക്ഷയ്ക്ക് എത്തിയത്. താരത്തെ നേരിട്ട കണ്ടതോടെ സെൽഫി എടുക്കാനും ഓട്ടോഗ്രാഫ് വാങ്ങാനും മറ്റുമായി കോളേജിലെ സ്റ്റാഫും കുട്ടികളും സായിയെ പൊതിഞ്ഞു.

വീട്ടിൽ പുതുതായി എത്തിയ മുയൽ കുഞ്ഞുങ്ങളെ പരിചയപ്പെടുത്തി കൊണ്ടുള്ള താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റും ശ്രദ്ധ നേടിയിരുന്നു. ഞങ്ങൾക്ക് ഇന്ന് സന്ദർശകരുണ്ടായിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് സായ് പല്ലവി ചിത്രം പങ്കുവച്ചത്.

 

View this post on Instagram

 

We had Visitors today…The snugglepuffs #hattigava

A post shared by Sai Pallavi (@saipallavi.senthamarai) on

 

View this post on Instagram

 

The reason I woke up with a smile…was coz mama earth threw in a surprise #rainbow #6am #hatti

A post shared by Sai Pallavi (@saipallavi.senthamarai) on

ചുരുങ്ങിയ കാലം കൊണ്ടു തന്നെ തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന അഭിനേത്രിയാണ് സായ് പല്ലവി. ഒരു തമിഴ് ചാനലിലെ റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയ കാലം മുതൽ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന പെൺകുട്ടിയാണ് സായ്. എന്നാൽ ‘ഉങ്കളിൽ യാർ പ്രഭുദേവ’ എന്നു പേരുള്ള ആ റിയാലിറ്റി ഷോയുടെ സെമി ഫൈനലിൽ നിന്നും പരാജിതയായി മടങ്ങാനായിരുന്നു സായ് പല്ലവിയെന്ന് പതിനൊന്നാം ക്ലാസുകാരിയുടെ നിയോഗം.

ആ തോൽവി പക്ഷേ സായ് പല്ലവിയുടെ വിജയങ്ങളിലേക്കുള്ള ചവിട്ടുപടിയായിരുന്നെന്നു വേണം കരുതാൻ. തോറ്റു മടങ്ങിയിടത്തേക്ക് വിജയിയായി വീണ്ടും സായി തിരിച്ചെത്തി. സായ് എന്ന ആ പെൺകുട്ടിയെ പിന്നീട് സൗത്ത് ഇന്ത്യ കണ്ടത് ‘പ്രേമം’ എന്ന ചിത്രത്തിലെ നായികയായാണ്. മലർ എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ സൗത്ത് ഇന്ത്യയുടെ മുഴുവൻ സ്നേഹവും സായ് നേടിയെടുത്തു. ഇന്ന് മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ ഏറെ ആരാധകരുള്ള നായികമാരിൽ ഒരാളാണ് സായ് പല്ലവി.

Read More: അഭിനയം അറിയില്ലായിരുന്നു, ഒരായിരം അരക്ഷിതത്വങ്ങളുണ്ടായിരുന്നു: സായ് പല്ലവി

അഭിനയത്തിലും ജീവിതത്തിലും മാത്രമല്ല, നിലപാടുകളിലും തിളങ്ങുന്ന താരമാണ് സായ്. കോടികൾ ഓഫർ ചെയ്തിട്ടും ഒരു ഫെയർനെസ്സ് കമ്പനിയുടെ പരസ്യത്തിൽ അഭിനയിക്കാൻ തയ്യാറാവാത്ത സായ് പല്ലവിയുടെ നിലപാടും ശ്രദ്ധ നേടിയിരുന്നു.

പ്രശസ്ത ഫെയർനെസ്സ് ക്രീം ബ്രാൻഡിന്റെ പരസ്യത്തിലേക്കുള്ള ഓഫറാണ് സായ് പല്ലവി നിഷേധിച്ചത്. രണ്ടു കോടിയോളം രൂപ കമ്പനി ഓഫർ ചെയ്തെങ്കിലും സായ് പല്ലവി ഓഫർ സ്വീകരിച്ചില്ലെന്നാണ് റിപ്പോർട്ട്. തന്റെ സിനിമകളിൽ പോലും അപൂർവ്വമായി മാത്രം മേക്കപ്പ് ഉപയോഗിക്കുന്ന, മുഖത്തെ മുഖക്കുരുവിന്റെ പാടുകൾ മായ്ക്കാൻ പോലും ചികിത്സ തേടാൻ ഇഷ്ടപ്പെടാത്ത താരം, തന്റെ പോളിസികൾക്കും നിലപാടുകൾക്കും വിരുദ്ധമായ ഉത്പന്നത്തെ പിന്തുണയ്ക്കില്ലെന്ന നിലപാടിന്റെ പുറത്താണ് പരസ്യം വേണ്ടെന്നു വെച്ചത്. താരത്തിന്റെ നിലപാടിനെ കയ്യടികളോടെയാണ് ആരാധകർ വരവേറ്റത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook