scorecardresearch
Latest News

അന്ന് മീരാ ജാസ്മിന് പിന്നില്‍ ഡാന്‍സ് കളിച്ച പെണ്‍കുട്ടി ഇന്ന് തെന്നിന്ത്യന്‍ സൂപ്പര്‍താരം

ലോഹിതദാസ് നിര്‍മ്മിച്ച ചെയ്ത ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വ്വഹിച്ചതും അദ്ദേഹം തന്നെയായിരുന്നു. 2003ലാണ് ചിത്രം പുറത്തിറങ്ങിയത്.

അന്ന് മീരാ ജാസ്മിന് പിന്നില്‍ ഡാന്‍സ് കളിച്ച പെണ്‍കുട്ടി ഇന്ന് തെന്നിന്ത്യന്‍ സൂപ്പര്‍താരം

മലയാള സിനിമയിലെ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു മീരാ ജാസ്മിന്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോഹിത ദാസ് ഒരുക്കിയ കസ്തൂരിമാന്‍ എന്ന ചിത്രം. പിന്നീട് ഈ ചിത്രം ഇതേ പേരില്‍ തമിഴിലും ലോഹിത ദാസ് ഒരുക്കുകയുണ്ടായി. ആ ചിത്രത്തില്‍ മീരാ ജാസ്മിന്‍ പഠിക്കുന്ന കോളേജിലെ വിദ്യാര്‍ത്ഥികളില്‍ ഒരാളായി പാട്ടുസീനില്‍ മാത്രം വന്നു പോകുന്ന ഒരു നടി ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ്. അത് മറ്റാരുമല്ല, സായ് പല്ലവിയാണ്.

മുദ്ര ആര്‍ട്‌സിന്റെ ബാനറില്‍ എ.കെ. ലോഹിതദാസ് നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വ്വഹിച്ചതും അദ്ദേഹം തന്നെയായിരുന്നു. 2003ലാണ് ചിത്രം പുറത്തിറങ്ങിയത്. ഈ ചിത്രത്തിലൂടെ ആ വര്‍ഷത്തെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും മീരാ ജാസ്മിൻ സ്വന്തമാക്കുകയുണ്ടായി. ചിത്രത്തിന്റെ തമിഴ് പതിപ്പിലാണ് സായ് പല്ലവി അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിലെ ആദ്യ പാട്ടില്‍ മീരാ ജാസ്മിനൊപ്പം സായ് പല്ലവി ചുവടുവയ്ക്കുന്നുണ്ട്. ചെറിയ വേഷത്തില്‍ നിന്നുമാണ് തെന്നിന്ത്യന്‍ സൂപ്പര്‍താര പദവിയിലേക്ക് സായ് പല്ലവി വളര്‍ന്നത്.

Read More: ‘പ്രേമ’ത്തിലെ റോക്കാങ്കൂത്ത്’ മുതല്‍ ‘അതിര’നിലെ കളരിയടവുകള്‍ വരെ: ചുവടു വച്ച് മനസ്സുകള്‍ കീഴടക്കുന്ന സായ് പല്ലവി

Sai Pallavi, സായ് പല്ലവി, Meera Jasmine, മീര ജാസ്മിൻ, Kasthuri Maan, Kasthooriman, കസ്തൂരിമാൻ, Kunchacko Boban, കുഞ്ചാക്കോ ബോബൻ, iemalayalam, ഐഇ മലയാളം

Sai Pallavi, സായ് പല്ലവി, Meera Jasmine, മീര ജാസ്മിൻ, Kasthuri Maan, Kasthooriman, കസ്തൂരിമാൻ, Kunchacko Boban, കുഞ്ചാക്കോ ബോബൻ, iemalayalam, ഐഇ മലയാളം

Sai Pallavi, സായ് പല്ലവി, Meera Jasmine, മീര ജാസ്മിൻ, Kasthuri Maan, Kasthooriman, കസ്തൂരിമാൻ, Kunchacko Boban, കുഞ്ചാക്കോ ബോബൻ, iemalayalam, ഐഇ മലയാളം

അഭിനയം മാത്രമല്ല, നൃത്തം കൂടിയാണ് സായ് പല്ലവിയെ പ്രേക്ഷകരുടെ ഇഷ്ടതാരമാക്കിയത്. പ്രേമത്തിലെ റോക്കാങ്കൂത്ത് മുതല്‍, മാരി 2വിലെ ‘റൗഡി ബേബി’യും അതിരനിലെ കളരി ചുവടുകളും അനായാസമായി സായ് പല്ലവി എന്ന നടി പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു.

അഭിനയത്തിലും ജീവിതത്തിലും മാത്രമല്ല, നിലപാടുകളിലും തിളങ്ങും താരമാണ് സായ്. അടുത്തിടെ കോടികള്‍ ഓഫര്‍ ചെയ്തിട്ടും ഒരു ഫെയര്‍നെസ്സ് കമ്പനിയുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ തയ്യാറാവാത്ത സായ് പല്ലവിയുടെ നിലപാടും ശ്രദ്ധ നേടിയിരുന്നു.

പ്രശസ്ത ഫെയര്‍നെസ്സ് ക്രീം ബ്രാന്‍ഡിന്റെ പരസ്യത്തിലേക്കുള്ള ഓഫറാണ് സായ് പല്ലവി നിഷേധിച്ചത്. രണ്ടു കോടിയോളം രൂപ കമ്പനി ഓഫര്‍ ചെയ്‌തെങ്കിലും സായ് പല്ലവി ഓഫര്‍ സ്വീകരിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. തന്റെ സിനിമകളില്‍ പോലും അപൂര്‍വ്വമായി മാത്രം മേക്കപ്പ് ഉപയോഗിക്കുന്ന, മുഖത്തെ മുഖക്കുരുവിന്റെ പാടുകള്‍ മായ്ക്കാന്‍ പോലും ചികിത്സ തേടാന്‍ ഇഷ്ടപ്പെടാത്ത താരം, തന്റെ പോളിസികള്‍ക്കും നിലപാടുകള്‍ക്കും വിരുദ്ധമായ പ്രൊഡക്റ്റിനെ പിന്തുണയ്ക്കില്ലെന്ന നിലപാടിന്റെ പുറത്താണ് പരസ്യം വേണ്ടെന്നു വെച്ചത്. താരത്തിന്റെ നിലപാടിനെ കയ്യടികളോടെയാണ് ആരാധകര്‍ വരവേറ്റത്.

Read More: അഭിനയിക്കുന്ന കാര്യം സുഹൃത്തുക്കള്‍ അറിയാതിരിക്കാനാണ് ‘പ്രേമം’ ചെയ്തത്: സായ് പല്ലവി

 

Sai Pallavi, സായ് പല്ലവി, Meera Jasmine, മീര ജാസ്മിൻ, Kasthuri Maan, Kasthooriman, കസ്തൂരിമാൻ, Kunchacko Boban, കുഞ്ചാക്കോ ബോബൻ, iemalayalam, ഐഇ മലയാളം

‘ഞാനെന്റെ ജീവിതത്തില്‍ മേക്കപ്പ് ഉപയോഗിക്കാറില്ല. എന്താണോ ഞാന്‍ അതുപോലെ തന്നെ ഞാനെന്നെ സ്‌നേഹിക്കുന്നു. അതുകൊണ്ടു തന്നെ അത്തരം സാധനങ്ങളൊന്നും ഉപയോഗിക്കാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കാറുണ്ട്. സണ്‍ സ്‌ക്രീന്‍ ലോഷനും ഐ ലൈനറും മാത്രമാണ് ഞാന്‍ ഉപയോഗിക്കുന്നത്. അടുത്തിടെ ഒരു മാഗസിന്‍ ഷൂട്ടിനു വേണ്ടിയാണ് മേക്കപ്പ് ഒക്കെ ഉപയോഗിച്ചത്. സിനിമകളുടെ കാര്യത്തിലും സംവിധായകന്‍ മേക്കപ്പ് ആവശ്യപ്പെടുന്നുവെങ്കില്‍ ഞാന്‍ നിഷേധിക്കാറില്ല, പക്ഷേ ആത്യന്തികമായി അതത്ര പ്രധാനമല്ല. നിങ്ങള്‍ ആരാണ്, നിങ്ങള്‍ എന്തു ചെയ്യുന്നു എന്നതൊക്കെയാണ് സൗന്ദര്യം,” സൗന്ദര്യത്തെ കുറിച്ചുള്ള തന്റെ സങ്കല്‍പ്പം വ്യക്തമാക്കി കൊണ്ട് സായ് പല്ലവി പറഞ്ഞതിങ്ങനെ. ദ ഹിന്ദു ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സായ്.

അടുത്തിടെ റിലീസിനെത്തിയ ‘അതിരന്‍’ എന്ന ചിത്രത്തിലും ശ്രദ്ധേയമായ അഭിനയമാണ് സായ് പല്ലവി കാഴ്ച വച്ചത്. കാലുകള്‍ കൊണ്ടും മുടി കൊണ്ടും നോട്ടം കൊണ്ടു പോലും ഒരു ഓട്ടിസ്റ്റിക് ആയ പെണ്‍കുട്ടിയായി പരകായപ്രവേശം ചെയ്യുന്ന സായ് പല്ലവിയെയാണ് ‘അതിരനി’ല്‍ കാണാന്‍ സാധിക്കുക. കാടിനു നടുവില്‍ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു മാനസികാരോഗ്യ കേന്ദ്രത്തിന്റെ സെല്ലുകളില്‍ ഒന്നില്‍ ബന്ധിപ്പിക്കപ്പെട്ട ഓട്ടിസ്റ്റിക്കായ നിത്യ എന്ന കഥാപാത്രത്തെയാണ് സായ് അവതരിപ്പിച്ചത്. പലപ്പോഴും അതീവ അക്രമകാരിയാകുന്ന ഒരാള്‍. ഓര്‍മകള്‍ പൂര്‍ണമായും മായ്ക്കപ്പെട്ടു പോയ പെണ്‍കുട്ടി. ആ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് പരിശോധനയ്‌ക്കെത്തുന്ന ഡോക്ടര്‍ അവളുടെ ഭൂതകാലത്തിന്റെ ചുരുളുകളും നിഗൂഢതയും അഴിച്ചെടുക്കുന്നതാണ് ‘അതിരന്റെ’ കഥാപരിസരം.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Sai pallavi in meera jasmines kasthuri maan