scorecardresearch

ബാഹുബലിയേയും മറികടന്ന് സായിപല്ലവിയുടെ 'ഫിദ'; 'വച്ചിന്തെ' ഇതുവരെ കണ്ടത് 15 കോടി പേർ

സായ് പല്ലവിയുടെ മനോഹരമായ നൃത്തച്ചുവടുകളാണ് ഈ പാട്ടിന്റെ ഹൈലൈറ്റ്

സായ് പല്ലവിയുടെ മനോഹരമായ നൃത്തച്ചുവടുകളാണ് ഈ പാട്ടിന്റെ ഹൈലൈറ്റ്

author-image
WebDesk
New Update
sai-pallavi-fidaa-song-goes-viral

സായ് പല്ലവിയും വരുൺ തേജും ഒന്നിച്ച് അഭിനയിച്ച തെലുങ്ക് റൊമാന്റിക് ചിത്രം 'ഫിദ'യിലെ 'വച്ചിന്തെ മെല്ലാ മെല്ലഗ വച്ചിന്തെ...' എന്ന ഗാനമാണ് യൂട്യൂബ് ട്രെൻഡിംഗിൽ ബാഹുബലി ഗാനങ്ങളെയും മറികടന്ന് മുന്നേറി കൊണ്ടിരിക്കുന്നത്. ഇതിനകം 15 കോടിയിലധികം ആളുകളാണ് ഈ വീഡിയോ യൂട്യൂബിൽ കണ്ടിരിക്കുന്നത്. നാല് ലക്ഷത്തിനടുത്ത് ലൈക്കും ഈ ഗാനം സ്വന്തമാക്കിയിട്ടുണ്ട്.

Advertisment

ബാഹുബലിയുടെ ആദ്യഭാഗത്തെ 'കോന് ഹെ വോ...കോന് ഹെ വോ' എന്ന ഗാനത്തേയും ബാഹുബലി രണ്ടാം ഭാഗത്തിലെ 'സാഹോരെ ബാഹുബലി'യേയും പിന്നിലാക്കിയാണ് 'ഫിദ'യിലെ ഈ ഗാനം റെക്കോർഡ് നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 13 കോടിയായിരുന്നു ബാഹുബലി ഗാനങ്ങൾക്ക് ലഭിച്ച വ്യൂസ്.

ഒരു കല്യാണവീടിന്റെ​​ അന്തരീക്ഷത്തിലുള്ള 'ഫിദ'യിലെ പാട്ടുസീനിന്റെ പ്രധാന ഹൈലൈറ്റ് സായ് പല്ലവിയുടെ മനോഹരമായ നൃത്തച്ചുവടുകള്‍ തന്നെയാണ്. പിങ്ക് കലർന്ന മെറൂൺ കളറിലുള്ള ലെഹങ്കയണിഞ്ഞ്, മുടി അഴിച്ചിട്ട് ഒരു മയിലിനെ പോലെ നൃത്തമാടുകയാണ് പാട്ടുസീനിൽ സായ്. 2017 സെപ്റ്റംബര്‍ 23 നാണ് ഈ ഗാനം യു ട്യൂബില്‍ അപ്‍ലോഡ് ചെയ്തത്. വീഡിയോ ഇറങ്ങിയപ്പോൾ തന്നെ സായ് പല്ലവിയുടെ നൃത്തരംഗങ്ങൾ ഏറെ പ്രശംസ നേടിയിരുന്നു. ഇപ്പോഴും ഈ ഗാനം ആളുകൾ ഇഷ്ടത്തോടെ നെഞ്ചിലേറ്റുന്നു എന്നു കാണിക്കുകയാണ് പുതിയ യൂട്യൂബ് ട്രെൻഡിംഗ് കണക്കുകൾ.

ശേഖര്‍ കമുലയായിരുന്നു ‘ഫിദ’യുടെ സംവിധായകൻ. ശക്തികാന്ത് കാര്‍ത്തികാണ് 'വച്ചിന്തെ' എന്നു തുടങ്ങുന്ന ഗാനത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. സുദല അശോക് തേജിന്റേതാണ് വരികൾ. മധുപ്രിയയും രാംകിയും ചേര്‍ന്നാണ് ആലാപനം.

Advertisment
Trending Sai Pallavi Bahubali 2 Telugu Youtube

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: