‘പ്രേമം’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനം കവർന്ന നായികയാണ് സായ് പല്ലവി.  അവർ അവതരിപ്പിച്ച മലർ മിസ് എന്ന കഥാപാത്രം ഇന്നും മലയാളി പ്രേക്ഷകർ ഹൃദയത്തിൽ കൊണ്ട് നടക്കുന്ന ഒന്നാണ്.  അതിനു ശേഷം ‘കലി’ എന്ന ദുൽഖർ ചിത്രത്തിലും എത്തിയ സായ് പല്ലവി പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലേക്ക് ചേക്കേറുകയായിരുന്നു.

ഒരു ചെറിയ ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് മടങ്ങിയെത്തുകയാണവർ.  വിവേക് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഫാസിലിനെ നായികയായാണ് സായ് പല്ലവി എത്തുന്നത്.

“തുടങ്ങിയ ഇടത്തേക്ക് തന്നെ ഞാൻ മടങ്ങി എത്തുകയാണ്.  മൂന്നു വർഷങ്ങൾക്ക് ശേഷം ഒരു മലയാള ചിത്രം. വളരെ എക്സൈറ്റഡ് ആണ് ഞാൻ,” സായ് പല്ലവി പറയുന്നു.

 

വിവേക് കഥയും സംവിധാനവും നിർ‌വഹിച്ചിരിക്കുന്ന ചിത്രത്തിന് പി.എഫ്. മാത്യൂസാണ് തിരക്കഥ എഴുതുന്നത്. അനു മൂത്തേടനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. പി.എസ്. ജയഹരിയുടേതാണ് സംഗീതം. പ്രശസ്ത തമിഴ് സംഗീത സംവിധായകനായ ജിബ്രാന്‍ ആണ് ചിത്രത്തിന് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കുക. ഒരിടവേളക്ക് ശേഷം സെഞ്ച്വറി ഇൻവെസ്റ്റ്മെന്റ് നിർമ്മാണ മേഖലയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ‘അതിരൻ’. അതുൽ കുൽക്കർണി, പ്രകാശ് രാജ്, രഞ്ജി പണിക്കർ എന്നിവരും ചിത്രത്തിൽ‌ പ്രധാന കഥാപാത്രങ്ങളായി വരുന്നുണ്ട്. ഏപ്രിൽ മാസം ചിത്രം തിയേറ്ററുകളിൽ എത്തും.

 

‘ഫിദാ’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സായ് പല്ലവി മലയാളേതര ഭാഷകളിൽ തന്റെ സാന്നിദ്ധ്യമുറപ്പിക്കുന്നത്. അതിനു ശേഷം ധനുഷ് നായകനായ ‘മാരി 2’, സൂര്യ നായകനാകുന്ന ‘എൻ ജി കെ’ എന്നീ ബിഗ് ബജറ്റ് ചിത്രങ്ങളിലും നായികാ വേഷം അവതരിപ്പിച്ചു.  ‘മാരി 2’വിലെ ‘റൗഡി ബേബി’ എന്ന ഗാനം സൂപ്പർ ഹിറ്റായിരുന്നു.

ഡാൻസ് റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നതോടെയാണ് സായ് പല്ലവി എന്ന കോയമ്പത്തൂർ പെൺകുട്ടി സിനിമാ ലോകത്തിന്റെ ശ്രദ്ധയിൽ പെടുന്നത്.  ആ റിയാലിറ്റി ഷോ ചിത്രീകരിച്ച അതേ സ്റ്റുഡിയോയിൽ തന്നെയാണ് ‘റൗഡി ബേബി’ ഗാനവും ചിത്രീകരിക്കപ്പെട്ടത്.  അന്ന് വിധികർത്താവായിരുന്ന പ്രഭുദേവയായിരുന്നു ഗാനത്തിന്റെ നൃത്തസംവിധാനം നിർവ്വഹിച്ചത്.

“നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ കാര്യങ്ങൾ നടക്കാതിരിക്കുമ്പോൾ ഓർക്കുക, നിങ്ങൾ നിങ്ങളുടെ മികച്ച പ്രകടനം നൽകിയിട്ടുണ്ടെങ്കിൽ, ജീവിതം കൂടുതൽ മെച്ചപ്പെട്ട ഒന്നിനാൽ നിങ്ങളെ അനുഗ്രഹിക്കും,” എന്നാണ് പത്തു വർഷങ്ങൾക്കു ശേഷം എജിഎം സ്റ്റുഡിയോയിൽ പ്രഭുദേവയ്ക്കൊപ്പം നിൽക്കുന്ന ഫോട്ടോ പങ്കുവെച്ചു കൊണ്ട് സായിപല്ലവി ട്വിറ്ററിൽ കുറിച്ചത്.

Rowdy baby song in Maari2, Maari 2 Video Song, Sai Pallavi, Prabhu Deva song maari 2, Dhanush Maari2 Video song, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

Read More: എല്ലാം കിസ്‌മത്താണ് മോനേ: പത്ത് വർഷം മുൻപത്തെ തോൽവിയുടെ കണക്കു തീർത്ത് സായ് പല്ലവി

മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിച്ചത്. സായ് പല്ലവിയുടെ നൃത്തത്തിനു മുന്നിൽ ധനുഷ് രണ്ടാമതായി പോകുന്നു എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. പ്രഭുദേവയുടെ കൊറിയോഗ്രാഫിനെയും പ്രശംസിക്കുന്നുണ്ട് കാഴ്ചക്കാർ. യുവൻ ശങ്കർ രാജയാണ് ഗാനത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്.

 

 

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ