ചുരുങ്ങിയ കാലം കൊണ്ടു തന്നെ തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന അഭിനേത്രിയാണ് സായ് പല്ലവി. ‘പ്രേമം’ എന്ന ചിത്രത്തിലെ മലർ എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ സൗത്ത് ഇന്ത്യയുടെ മുഴുവൻ സ്നേഹവും സായ് നേടിയെടുത്തു. ഇന്ന് മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ ഏറെ ആരാധകരുള്ള നായികമാരിൽ ഒരാൾ കൂടിയാണ് സായ് പല്ലവി.
സിനിമ തിരക്കുകളിൽ നിന്നും വീണു കിട്ടുന്ന സമയം കുടുംബത്തോടൊപ്പം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്ന സായ് പല്ലവി തന്റെ കുടുംബചിത്രങ്ങളും ഇടയ്ക്ക് സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യാറുണ്ട്. കുടുംബത്തോടൊപ്പം നടത്തിയ ഒരു യാത്രയ്ക്കിടെ പകർത്തിയ സായ് പല്ലവിയുടെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
കഴിഞ്ഞ ദിവസം കുടുംബത്തോടൊപ്പം നീലഗിരിയിലെ പരമ്പരാഗത ഉത്സവമായ ഹേതായ് അമ്മ ഫെസ്റ്റിവലിൽ സായ് പല്ലവി പങ്കെടുത്തതിന്റെ ചിത്രങ്ങളും വൈറലായിരുന്നു.
വിരാട പർവ്വം, ഗാർഗി എന്നിവയാണ് ഒടുവിൽ റിലീസിനെത്തിയ സായ് പല്ലവി ചിത്രങ്ങൾ.