ഇതേതാ ഈ കുട്ടി? നടിയുടെ മുൻകാല ചിത്രം കണ്ട് അമ്പരന്ന് ആരാധകർ

ഐ ലവ് യൂ മാ എന്ന തലക്കെട്ടോടെ താരം തന്നെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്

Sai Pallavi, സായ് പല്ലവി, സായി പല്ലവി, Sai Pallavi childhood photos, സായ് പല്ലവി ചിത്രങ്ങൾ, Sai Pallavi age, Sai Pallavi Family

കടൽതീരത്ത് അമ്മയുടെ കൈകളിൽ ചേർന്നുനിന്ന് ക്യാമറയെ നോക്കി നിൽക്കുന്ന ഒരു കൊച്ചുപെൺകുട്ടി. ഇന്നവൾ തെന്നിന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും പ്രിയപ്പെട്ട നായികാനടിയാണ്. പറഞ്ഞുവരുന്നത് സായി പല്ലവിയെ കുറിച്ചാണ്. അമ്മയ്ക്ക് ഒപ്പമുള്ള സായി പല്ലവിയുടെ ഒരു കുട്ടിക്കാലചിത്രമാണ് ഇപ്പോൾ ആരാധകരിൽ കൗതുകവും അമ്പരപ്പും സൃഷ്ടിക്കുന്നത്.

ഞാൻ നിങ്ങളെ സ്നേഹിക്കുന്നു,​ അമ്മാ… എന്ന തലക്കെട്ടോടെ താരം തന്നെയാണ് തന്റെ കുട്ടിക്കാലചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

Read Here: ശ്രീദേവിയെ വിവാഹം കഴിക്കാത്തത് എന്ത് കൊണ്ട്?: കമല്‍ഹാസന്‍ പറയുന്നു

 

View this post on Instagram

 

I love you ma

A post shared by Sai Pallavi (@saipallavi.senthamarai) on

തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ മലയോരപ്രദേശമായ കോട്ടഗിരിയിൽ ജനിച്ചു വളർന്ന സായി പല്ലവിയുടെ കുട്ടിക്കാലം കോയമ്പത്തൂരിൽ ആയിരുന്നു. സെന്താമരൈ കണ്ണന്റെയും രാധയുടെയും മകളായി 1992 മേയ് 9 നാണ് സായ് പല്ലവി ജനിച്ചത്. പൂജ എന്ന ഒരു സഹോദരിയും സായി പല്ലവിയ്ക്കുണ്ട്. പൂജയും അഭിനയരംഗത്ത് സജീവമാണ്. മെഡിസിൻ പൂർത്തിയാക്കിയ സായി ഡോക്ടറായും പ്രവർത്തിക്കുന്നുണ്ട്.

അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ തിളങ്ങുന്ന അപൂർവ്വ താരങ്ങളിൽ ഒരാൾ കൂടിയാണ് സായി പല്ലവി. ‘പ്രേമം’ എന്ന മലയാളം ചിത്രത്തിലൂടെയായിരുന്നു സായിയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് തമിഴിലും തെലുങ്കിലുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെടുന്ന നായികയായി സായി മാറി. ധനുഷിനൊപ്പം അഭിനയിച്ച ‘മാരി2’ എന്ന ചിത്രത്തിലെ റൗഡി ബേബി എന്ന ഗാനത്തിലെ സായിയുടെ നൃത്തവും ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. യൂട്യൂബിലും റെക്കോർഡ് വ്യൂസ് ആണ് ഗാനം സ്വന്തമാക്കിയത്.

നിലപാടുകളിലും തിളങ്ങുന്ന താരമാണ് സായ്. അടുത്തിടെ കോടികൾ ഓഫർ ചെയ്തിട്ടും ഒരു ഫെയർനെസ്സ് കമ്പനിയുടെ പരസ്യത്തിൽ അഭിനയിക്കാൻ തയ്യാറാവാത്ത സായ് പല്ലവിയുടെ നിലപാടും ശ്രദ്ധ നേടിയിരുന്നു. പ്രശസ്ത ഫെയർനെസ്സ് ക്രീം ബ്രാൻഡിന്റെ പരസ്യത്തിലേക്കുള്ള ഓഫറാണ് സായ് പല്ലവി നിഷേധിച്ചത്. രണ്ടു കോടിയോളം രൂപ കമ്പനി ഓഫർ ചെയ്തെങ്കിലും സായ് പല്ലവി ഓഫർ സ്വീകരിച്ചില്ലെന്നാണ് റിപ്പോർട്ട്. തന്റെ സിനിമകളിൽ പോലും അപൂർവ്വമായി മാത്രം മേക്കപ്പ് ഉപയോഗിക്കുന്ന, മുഖത്തെ മുഖക്കുരുവിന്റെ പാടുകൾ മായ്ക്കാൻ പോലും ചികിത്സ തേടാൻ ഇഷ്ടപ്പെടാത്ത താരം, തന്റെ പോളിസിൾക്കും നിലപാടുകൾക്കും വിരുദ്ധമായ പ്രൊഡക്റ്റിനെ പിന്തുണയ്ക്കില്ലെന്ന നിലപാടിന്റെ പുറത്താണ് പരസ്യം വേണ്ടെന്നു വെച്ചത്. താരത്തിന്റെ നിലപാടിനെ കയ്യടികളോടെയാണ് ആരാധകർ വരവേറ്റത്.

 

View this post on Instagram

 

True love never goes unnoticed. Sending lots of love to all my fans who are like family ♥️#satyamevajayate PC : @appollofoxx

A post shared by Sai Pallavi (@saipallavi.senthamarai) on

 

View this post on Instagram

 

My Poojuma

A post shared by Sai Pallavi (@saipallavi.senthamarai) on

Read more: വെളുപ്പിക്കാനുള്ള പരസ്യങ്ങള്‍ വേണ്ട, ആ പണവും: സായ് പല്ലവി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Sai pallavi childhood photo

Next Story
എന്റെ സ്വപ്നങ്ങളെ ഇവർ ഭയന്നിരുന്നില്ല; അച്ഛനമ്മമാർക്കൊപ്പം പാർവതിParvathy, Parvathy Thiruvothu, പാർവതി, പാർവ്വതി, പാർവതി തിരുവോത്ത്, പാർവതി ഫാമിലി ഫോട്ടോ, Parvathy family photo, Parvathy parents, Miss Kumari award, മിസ് കുമാരി അവാർഡ്
The moderation of comments is automated and not cleared manually by malayalam.indianexpress.com