Happy Birthday Sai Pallavi: തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട നായികയായി മാറി കഴിഞ്ഞ സായ് പല്ലവിയ്ക്ക് ഇന്ന് പിറന്നാൾ. നൃത്തം കൊണ്ടും സ്വാഭാവികമായ അഭിനയശൈലി കൊണ്ടും പ്രേക്ഷകരെ വിസ്മയിക്കുന്ന താരത്തിന്റെ 27-ാം ജന്മദിനമാണിന്ന്. അഭിനയത്തിലും ജീവിതത്തിലും മാത്രമല്ല, നിലപാടുകളിലും തിളങ്ങും താരമാണ് സായ്. അടുത്തിടെ കോടികൾ ഓഫർ ചെയ്തിട്ടും ഒരു ഫെയർനെസ്സ് കമ്പനിയുടെ പരസ്യത്തിൽ അഭിനയിക്കാൻ തയ്യാറാവാത്ത സായ് പല്ലവിയുടെ നിലപാടും ശ്രദ്ധ നേടിയിരുന്നു.

പ്രശസ്ത ഫെയർനെസ്സ് ക്രീം ബ്രാൻഡിന്റെ പരസ്യത്തിലേക്കുള്ള ഓഫറാണ് സായ് പല്ലവി നിഷേധിച്ചത്. രണ്ടു കോടിയോളം രൂപ കമ്പനി ഓഫർ ചെയ്തെങ്കിലും സായ് പല്ലവി ഓഫർ സ്വീകരിച്ചില്ലെന്നാണ് റിപ്പോർട്ട്. തന്റെ സിനിമകളിൽ പോലും അപൂർവ്വമായി മാത്രം മേക്കപ്പ് ഉപയോഗിക്കുന്ന, മുഖത്തെ മുഖക്കുരുവിന്റെ പാടുകൾ മായ്ക്കാൻ പോലും ചികിത്സ തേടാൻ ഇഷ്ടപ്പെടാത്ത താരം, തന്റെ പോളിസിൾക്കും നിലപാടുകൾക്കും വിരുദ്ധമായ പ്രൊഡക്റ്റിനെ പിന്തുണയ്ക്കില്ലെന്ന നിലപാടിന്റെ പുറത്താണ് പരസ്യം വേണ്ടെന്നു വെച്ചത്. താരത്തിന്റെ നിലപാടിനെ കയ്യടികളോടെയാണ് ആരാധകർ വരവേറ്റത്.

“ഞാനെന്റെ ജീവിതത്തിൽ മേക്കപ്പ് ഉപയോഗിക്കാറില്ല. എന്താണോ ഞാൻ അതുപോലെ തന്നെ ഞാനെന്നെ സ്നേഹിക്കുന്നു. അതുകൊണ്ടു തന്നെ അത്തരം സാധനങ്ങളൊന്നും ഉപയോഗിക്കാതിരിക്കാൻ ഞാൻ പരമാവധി ശ്രമിക്കാറുണ്ട്. സൺ സ്ക്രീൻ ലോഷനും ഐ ലൈനറും മാത്രമാണ് ഞാൻ ഉപയോഗിക്കന്നത്. അടുത്തിടെ ഒരു മാഗസിൻ ഷൂട്ടിനു വേണ്ടിയാണ് മേക്കപ്പ് ഒക്കെ ഉപയോഗിച്ചത്. സിനിമകളുടെ കാര്യത്തിലും സംവിധായകൻ മേക്കപ്പ് ആവശ്യപ്പെടുന്നുവെങ്കിൽ ഞാൻ നിഷേധിക്കാറില്ല, പക്ഷേ ആത്യന്തികമായി അതത്ര പ്രധാനമല്ല. നിങ്ങൾ ആരാണ്, നിങ്ങൾ എന്തു ചെയ്യുന്നു എന്നതൊക്കെയാണ് സൗന്ദര്യം,” സൗന്ദര്യത്തെ കുറിച്ചുള്ള തന്റെ സങ്കൽപ്പം വ്യക്തമാക്കി കൊണ്ട് സായ് പല്ലവി പറഞ്ഞതിങ്ങനെ. ദ ഹിന്ദു ദിനപത്രത്തിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സായ്.

sai pallavi, സായ് പല്ലവി, happy birthday sai pallavi, സായ് പല്ലവി ജന്മദിനം, സായ് പല്ലവി പ്രായം, sai pallavi age, sai pallavi photos, sai pallavi pics, sai pallavi images, sai pallavi pic, sai pallavi photo, sai pallavi birthday, Indian express malayalam

Read more: ‘പ്രേമ’ത്തിലെ റോക്കാങ്കൂത്ത്’ മുതല്‍ ‘അതിര’നിലെ കളരിയടവുകള്‍ വരെ: ചുവടു വച്ച് മനസ്സുകള്‍ കീഴടക്കുന്ന സായ് പല്ലവി

അടുത്തിടെ റിലീസിനെത്തിയ ‘അതിരൻ’ എന്ന ചിത്രത്തിലും ശ്രദ്ധേയമായ അഭിനയമാണ് സായ് പല്ലവി കാഴ്ച വച്ചത്. കാലുകൾ കൊണ്ടും മുടി കൊണ്ടും നോട്ടം കൊണ്ടു പോലും ഒരു ഓട്ടിസ്റ്റിക് ആയ പെൺകുട്ടിയായി പരകായപ്രവേശം ചെയ്യുന്ന സായ് പല്ലവിയെയാണ് ‘അതിരനി’ൽ കാണാൻ സാധിക്കുക. കാടിനു നടുവിൽ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു മാനസികാരോഗ്യ കേന്ദ്രത്തിന്റെ സെല്ലുകളിൽ ഒന്നിൽ ബന്ധിപ്പിക്കപ്പെട്ട ഓട്ടിസ്റ്റിക്കായ നിത്യ എന്ന കഥാപാത്രത്തെയാണ് സായ് അവതരിപ്പിച്ചത്. പലപ്പോഴും അതീവ അക്രമകാരിയാകുന്ന ഒരാൾ. ഓർമകൾ പൂർണമായും മായ്ക്കപ്പെട്ടു പോയ പെൺകുട്ടി. ആ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് പരിശോധനയ്ക്കെത്തുന്ന ഡോക്ടർ അവളുടെ ഭൂതകാലത്തിന്റെ ചുരുളുകളും നിഗൂഢതയും അഴിച്ചെടുക്കുന്നതാണ് ‘അതിരന്റെ’ കഥാപരിസരം.

ഓട്ടിസ്റ്റിക് ആയൊരു പെൺകുട്ടിയുടെ ശരീരഭാഷയ്ക്കൊപ്പം തന്നെ അസാമാന്യമായ ശരീര വഴക്കത്തോടെ കളരിയടവുകളും ചലനങ്ങളും പിൻതുടർന്ന് സായ് പല്ലവി വിസ്മയിപ്പിക്കുകയാണ്. കളരി വഴക്കം വിരൽ തുമ്പിലെ ചലനങ്ങളിൽ പോലും തെളിഞ്ഞു കാണാൻ സാധിക്കുന്ന രീതിയിലാണ് സായിയുടെ പെർഫോമൻസ്. ഏറെ സൂക്ഷ്മതയോടെയാണ് സായ് നിത്യയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ക്ലൈമാക്സിന് തൊട്ട് മുമ്പുള്ള ആക്ഷൻ രംഗങ്ങളിലും ഫഹദിനൊപ്പം തന്നെ സായ് തിളങ്ങുന്നുണ്ട്, ചിലപ്പോഴൊക്കെ ഫഹദിനെയും നിഷ്പ്രഭനാക്കി കളയുന്നു.

Read more: എല്ലാം കിസ്‌മത്താണ് മോനേ: പത്ത് വർഷം മുൻപത്തെ തോൽവിയുടെ കണക്കു തീർത്ത് സായ് പല്ലവി2019/

‘ബാഹുബലി’ താരം റാണാ ദഗ്ഗുബാട്ടിയ്ക്ക് ഒപ്പം ‘വിരാടപർവ്വം’ എന്ന തെലുങ്ക് ചിത്രത്തിൽ അഭിനയിക്കാൻ​ ഒരുങ്ങുകയാണ് സായ് പല്ലവി ഇപ്പോൾ. വേണു ഉദുഗാല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തബു, പ്രിയാമണി​ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സൂര്യയുടെ നായികയായി എത്തുന്ന സെൽവരാഘവൻ ചിത്രം ‘എൻ ജി കെ’യാണ് റിലീസിനൊരുങ്ങുന്ന സായ് പല്ലവി ചിത്രം. രകുല്‍ പ്രീത് സിങും ചിത്രത്തിൽ നായികയായെത്തുന്നുണ്ട്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീതം. എസ്ആര്‍ പ്രകാശ് ബാബു ആന്റ് എസ്.ആര്‍.പ്രഭുവും ചേര്‍ന്നാണ് ‘എൻ ജി കെ’ നിർമ്മിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook