scorecardresearch
Latest News

വെള്ളയണിഞ്ഞ് തലയിൽ കെട്ടുമായി സായ് പല്ലവി; കുടുംബാംഗങ്ങൾക്കൊപ്പമുള്ള ചിത്രങ്ങൾ വൈറൽ

ഇതെന്താ ഈ വേഷത്തിൽ എന്നാണ് ആരാധകർ തിരക്കുന്നത്

വെള്ളയണിഞ്ഞ് തലയിൽ കെട്ടുമായി സായ് പല്ലവി; കുടുംബാംഗങ്ങൾക്കൊപ്പമുള്ള ചിത്രങ്ങൾ വൈറൽ

ചുരുങ്ങിയ കാലം കൊണ്ടു തന്നെ തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന അഭിനേത്രിയാണ് സായ് പല്ലവി. ‘പ്രേമം’ എന്ന ചിത്രത്തിലെ മലർ എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ സൗത്ത് ഇന്ത്യയുടെ മുഴുവൻ സ്നേഹവും സായ് നേടിയെടുത്തു. ഇന്ന് മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ ഏറെ ആരാധകരുള്ള നായികമാരിൽ ഒരാൾ കൂടിയാണ് സായ് പല്ലവി.

സിനിമ തിരക്കുകളിൽ നിന്നും വീണു കിട്ടുന്ന സമയം കുടുംബത്തോടൊപ്പം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്ന സായ് പല്ലവി തന്റെ കുടുംബചിത്രങ്ങളും ഇടയ്ക്ക് സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യാറുണ്ട്.

കുടുംബത്തോടൊപ്പം നീലഗിരിയിലെ പരമ്പരാഗത ഉത്സവമായ ഹേതായ് അമ്മ ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന സായ് പല്ലവിയുടെ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ കവരുന്നത്. സായിയും കുടുംബവുമെല്ലാം വെള്ളയുടുത്ത് വെള്ള തലയിൽ കെട്ടുമായാണ് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.

വിരാട പർവ്വം, ഗാർഗി എന്നിവയാണ് ഒടുവിൽ റിലീസിനെത്തിയ സായ് പല്ലവി ചിത്രങ്ങൾ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Sai pallavi at hethiyamman mata festival see photos

Best of Express