/indian-express-malayalam/media/media_files/2025/11/19/sai-pallavi-fi-2025-11-19-18-26-03.jpg)
/indian-express-malayalam/media/media_files/2025/11/19/sai-pallavi-13-2025-11-19-18-27-49.jpg)
തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് സായ് പല്ലവി. നൃത്തം കൊണ്ടും അഭിനയം കൊണ്ടും മാത്രമല്ല, തന്റെ ലളിതമായ ജീവിതം കൊണ്ടും അമ്പരപ്പിക്കുന്ന വ്യക്തിത്വമാണ് സായ് പല്ലവിയുടേത്.
/indian-express-malayalam/media/media_files/2025/11/19/sai-pallavi-12-2025-11-19-18-27-49.jpg)
ഗ്ലാമർ ഇൻഡസ്ട്രി എന്നു വിളിപ്പേരുള്ള സിനിമാലോകത്ത് എത്തിയിട്ടുപോലും വലിയ മാറ്റമൊന്നും വന്നിട്ടില്ല സായ് പല്ലവിയ്ക്ക്. മേക്കപ്പ് ഉപയോഗിക്കാതെയാണ് സായി പൊതുചടങ്ങുകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. തന്റെ പല സിനിമകളിലും മേക്കപ്പ് ഇല്ലാതെയാണ് സായി അഭിനയിച്ചിട്ടുള്ളത്.
/indian-express-malayalam/media/media_files/2025/11/19/sai-pallavi-11-2025-11-19-18-27-49.jpg)
വിലകൂടിയ വസ്ത്രങ്ങൾ, അത്യാധുനിക മേക്കപ്പ് പ്രൊഡക്റ്റുകൾ ഇതൊന്നും സായ് പല്ലവിയുടെ ജീവിതശൈലിയെ സ്വാധീനിച്ചിട്ടേയില്ലെന്നു വേണം പറയാൻ.
/indian-express-malayalam/media/media_files/2025/11/19/sai-pallavi-10-2025-11-19-18-27-49.jpg)
ഒരു സിനിമാതാരത്തിന്റെ യാതൊരുവിധ ആഢംബരങ്ങളുമില്ലാതെയാണ് പലപ്പോഴും റിയൽ ലൈഫിൽ സായി പ്രത്യക്ഷപ്പെടാറുള്ളത്.
/indian-express-malayalam/media/media_files/2025/11/19/sai-pallavi-9-2025-11-19-18-27-49.jpg)
ഇപ്പോഴിതാ, സഹോദരി പൂജയ്ക്ക് ഒപ്പമുള്ള അവധിക്കാല യാത്രയുടെ ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് സായി പല്ലവി.
/indian-express-malayalam/media/media_files/2025/11/19/sai-pallavi-8-2025-11-19-18-27-49.jpg)
മേക്കപ്പില്ലാതെ, സിമ്പിൾ ലുക്കിലുള്ള സായ് പല്ലവിയെ ആണ് ചിത്രങ്ങളിൽ കാണാനാവുക.
/indian-express-malayalam/media/media_files/2025/11/19/sai-pallavi-7-2025-11-19-18-27-49.jpg)
ഓസ്ട്രേലിയയിലാണ് സായ് പല്ലവിയുടെ സഹോദരി പൂജ ജോലി ചെയ്യുന്നത്.
/indian-express-malayalam/media/media_files/2025/11/19/sai-pallavi-6-2025-11-19-18-27-49.jpg)
ഡോക്ടർ കൂടിയായ സായ് പല്ലവി ഇന്ന് തെന്നിന്ത്യയിലെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാൾ കൂടിയാണ്. റിപ്പോർട്ടുകൾ പ്രകാരം, 47 കോടിയോളം രൂപയാണ് സായ് പല്ലവിയുടെ ആസ്തി. സിനിമകളിൽ അഭിനയിക്കുന്നതിനു പ്രതിഫലമായി മൂന്നു കോടി മുതൽ ആറു കോടി വരെ താരം കൈപ്പറ്റുന്നു എന്നാണ് റിപ്പോർട്ട്.
/indian-express-malayalam/media/media_files/2025/11/19/sai-pallavi-5-2025-11-19-18-27-49.jpg)
രൺബീർ കപൂറിന്റെ നായികയായി സായ് പല്ലവി അഭിനയിക്കുന്ന ബോളിവുഡ് ചിത്രം രാമായണയ്ക്ക് വേണ്ടി 6 കോടിയാണ് സായ് പല്ലവി പ്രതിഫലം കൈപ്പറ്റിയതെന്നും റിപ്പോർട്ടുണ്ട്.
/indian-express-malayalam/media/media_files/2025/11/19/sai-pallavi-4-2025-11-19-18-27-49.jpg)
നൃത്തം കൊണ്ടും സ്വാഭാവികമായ അഭിനയശൈലി കൊണ്ടും പ്രേക്ഷകരെ വിസ്മയിക്കുന്ന സായ് പല്ലവി, അഭിനയത്തിലും ജീവിതത്തിലും മാത്രമല്ല, നിലപാടുകളിലും തിളങ്ങുന്ന താരമാണ്. കോടികൾ ഓഫർ ചെയ്തിട്ടും ഒരു ഫെയർനെസ്സ് കമ്പനിയുടെ പരസ്യത്തിൽ അഭിനയിക്കാൻ തയ്യാറാവാത്ത സായ് പല്ലവിയുടെ നിലപാടും ശ്രദ്ധ നേടിയിരുന്നു.
/indian-express-malayalam/media/media_files/2025/11/19/sai-pallavi-3-2025-11-19-18-27-50.jpg)
തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് സായ് പല്ലവിയുടെ വീട്. തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ കോട്ടഗിരിയാണ് സായ് പല്ലവിയുടെ ജന്മദേശം. ബഡഗ സമുദായത്തിൽ നിന്നുള്ള ആളാണ് സായ് പല്ലവി.
/indian-express-malayalam/media/media_files/2025/11/19/sai-pallavi-2-2025-11-19-18-27-50.jpg)
55 ലക്ഷം വില വരുന്ന ഓഡി ക്യു3, 50 ലക്ഷം വിലയുള്ള മിത്സുബിഷി ലാൻസർ ഇവോ എക്സ് എന്നിവയാണ് സായ് പല്ലവിയുടെ ഗ്യാരേജിലെ ആഡംബര വാഹനങ്ങൾ.
/indian-express-malayalam/media/media_files/2025/11/19/sai-pallavi-1-2025-11-19-18-27-50.jpg)
കലാ-സാഹിത്യരംഗത്തെ മികവിന് തമിഴ്നാട് സംസ്ഥാനം നൽകുന്ന ഏറ്റവും പരമോന്നത സിവിലിയൻ ബഹുമതിയായ കലൈമാമണി പുരസ്കാരവും അടുത്തിടെ സായ് പല്ലവിയ്ക്ക് ലഭിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us