scorecardresearch

ഞങ്ങൾ പിരിഞ്ഞെന്ന വാർത്ത വന്നപ്പോൾ കല്യാണിയുടെ പ്രതികരണമായിരുന്നു രസം: സായ് കുമാർ പറയുന്നു

സായ് കുമാറും ബിന്ദുപണിക്കരും ഒന്നിച്ച് അഭിനയിക്കുന്ന 'അനക്ക് എന്തിന്റെ കേടാ' എന്ന ചിത്രത്തിന്റെ പ്രമോഷനെത്തിയതായിരുന്നു ഇരുവരും

സായ് കുമാറും ബിന്ദുപണിക്കരും ഒന്നിച്ച് അഭിനയിക്കുന്ന 'അനക്ക് എന്തിന്റെ കേടാ' എന്ന ചിത്രത്തിന്റെ പ്രമോഷനെത്തിയതായിരുന്നു ഇരുവരും

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bindu Panicker | Sai Kumar | Kalyani

ബിന്ദു പണിക്കരും സായ് കുമാറും

മലയാളത്തിന്റെ പ്രിയപ്പെട്ട അഭിനേതാക്കളാണ് ബിന്ദു പണിക്കരും സായി കുമാറും. ഏറെ കാലമായി ലിവിങ് ടുഗദറിലായിരുന്ന താരങ്ങൾ ആറു വർഷം മുൻപാണ് വിവാഹിതരാവുന്നത്. ഇരുവരും മകൾ കല്യാണിയ്ക്ക് ഒപ്പം സന്തുഷ്ടജീവിതം നയിക്കുകയാണ്. എന്നാൽ ഇടക്കാലത്ത് ഇരുവരും വേർപിരിഞ്ഞെന്ന രീതിയിൽ വ്യാജവാർത്തകൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ആ വ്യാജവാർത്തകളെ നേരിട്ടതിനെ കുറിച്ചും മകൾ കല്യാണിയുടെ പ്രതികരണത്തെ കുറിച്ചും സംസാരിക്കുകയാണ് സായ് കുമാർ ഇപ്പോൾ.

Advertisment

ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന 'അനക്ക് എന്തിന്റെ കേടാ' എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ബിഹൈൻഡ്സ് വുഡിനു നൽകിയ അഭിമുഖത്തിലാണ് ബിന്ദുപണിക്കരും സായ് കുമാറും ഇക്കാര്യം സംസാരിച്ചത്.

നിങ്ങളെ കുറിച്ച് കേട്ട, ഏറ്റവും ചിരിച്ച ഗോസിപ്പ് ഏതെന്ന ചോദ്യത്തിനു ഉത്തരം നൽകുകയായിരുന്നു സായ് കുമാറും ബിന്ദുപണിക്കരും. " ഒരു ദിവസം ഞങ്ങൾ ബെഡ്റൂമിലിരുന്ന് സിനിമ കണ്ടുകൊണ്ടിരിക്കുകയാണ്. ക്ലൈമാക്സിനോട് അടുത്തുകൊണ്ടിരിക്കുമ്പോൾ മോൾ വാതിൽ തുറന്നിട്ട്, ഗയ്സ് നിങ്ങളറിഞ്ഞോ? എന്നു ചോദിച്ചു. എന്താ കാര്യം എന്നു തിരക്കിയപ്പോൾ "നിങ്ങളു പിരിഞ്ഞുട്ടോ" എന്നു പറഞ്ഞു. നോക്കിയപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലായിടത്തും ഈ ന്യൂസ് വന്നു കൊണ്ടിരിക്കുകയാണ്.

പിറ്റേദിവസം മുതൽ കോളുകളുടെ വരവായി. ചേട്ടൻ എവിടെയാ?, ഞാൻ വീട്ടിലുണ്ടെന്നു പറയുമ്പോൾ വെറുതെ വിളിച്ചതാ, ഒത്തിരി നാളായല്ലോ വിളിച്ചിട്ട് എന്നൊക്കെ പറഞ്ഞു ഫോൺ വയ്ക്കും. എന്തിനാണ് ആളുകളൊക്കെ വിളിക്കുന്നതെന്നു മനസ്സിലായി. മറ്റൊരു ചങ്ങാതി വിളിച്ച് ഇതുപോലെ എവിടെയാ? എന്നൊക്കെ കുശലാന്വേഷണം. നീ ചോദിക്കാൻ വന്നയാള് അടുക്കളയിൽ കൊഞ്ചു തീയൽ ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്, ഞാനവൾക്ക് ഫോൺ കൊടുക്കാം എന്നു പറഞ്ഞു ബിന്ദുവിനു ഫോൺ കൈമാറി. അതല്ല ചേട്ടാ, എല്ലാവരും ഇങ്ങനെ പറയുന്നതു കേട്ടപ്പോൾ എനിക്കുമൊരു ഡൗട്ടായി അതാ വിളിച്ചതെന്നായിരുന്നു ആ ചങ്ങാതിയുടെ മറുപടി," സായ് കുമാർ പറഞ്ഞു.

Advertisment

1998ല്‍ ആണ് ബിന്ദു ബിജു വി നായരുമായി വിവാഹിതയായത്. ആ വിവാഹത്തിലെ മകളാണ് കല്യാണി. 2003ൽ ബിജു വി നായർ മരിച്ചു. ആദ്യ ഭര്‍ത്താവിന്റെ മരണ ശേഷം 2009ല്‍ ആണ് ബിന്ദു നടന്‍ സായ് കുമാറുമായി ജീവിതം പങ്കിടാന്‍ തീരുമാനിക്കുന്നത്. ആദ്യ വിവാഹത്തിലെ മകളാണ് കല്യാണി. ലണ്ടനിൽ ഉപരി പഠനം നടത്തുകയാണ് കല്യാണി.

ബി.എം.സി ബാനറിൽ ഫ്രാൻസിസ് കൈതാരത്ത് നിർമ്മിച്ച് മാധ്യമ പ്രവർത്തകനായ ഷമീർ ഭരതന്നൂർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘അനക്ക് എന്തിന്റെ കേടാ’. പ്രശസ്ത സംവിധായകൻ ലെനിൻ രാജേന്ദ്രൻ്റെ പുത്രൻ ഗൗതം ലെനിനാണ് ഛായാഗ്രഹണം. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ മകനും ശ്രദ്ധേയനായ സംഗീത സംവിധായകനുമായ ദീപാങ്കുരൻ കൈതപ്രമാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. നൗഫൽ അബ്ദുല്ലയാണ് എഡിറ്റർ. സ്പോട്ട് എഡിറ്റിങ് ഗോപികൃഷ്ണൻ നിർവഹിച്ചിരിക്കുന്നു. അഖിൽ പ്രഭാകർ, സ്നേഹ അജിത്ത്, സുധീർ കരമന,സായ് കുമാർ, മധുപാൽ, ബിന്ദുപണിക്കർ, വീണ, വിജയകുമാർ, കൈലാഷ്, ശിവജി ഗുരുവായൂർ, കലാഭവൻ നിയാസ്, റിയാസ് നെടുമങ്ങാട്, കുളപ്പുള്ളി ലീല, ബന്ന ചേന്നമംഗലൂർ, മനീഷ, സന്തോഷ് കുറുപ്പ്, അച്ചു സുഗന്ധ്, ഇഷിക പ്രദീപ്, പ്രീതി പ്രവീൺ, അനീഷ് ധർമ്മ, ജയാമേനോൻ, പ്രകാശ് വടകര, അൻവർ നിലമ്പൂർ, അജി സർവാൻ, ഡോ. പി.വി ചെറിയാൻ, ഡോക്ടർ ഷിഹാൻ അഹമ്മദ്, പ്രവീൺ നമ്പ്യാർ, ഫ്രെഡി ജോർജ്, സന്തോഷ് ജോസ്. മേരി ജോസഫ്, മാസ്റ്റർ ആദിത്യദേവ്, ഇല്യൂഷ്, പ്രഗ്നേഷ് കോഴിക്കോട്, സുരേഷ്, മുജീബ് റഹ്മാൻ ആക്കോട്, ബീന മുക്കം, ജിതേഷ് ദാമോദർ, മുനീർ, ബാലാമണി, റഹ്മാൻ ഇലങ്കമൺ,കെ.ടി രാജ് കോഴിക്കോട്, തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ..

Actor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: