/indian-express-malayalam/media/media_files/2025/11/17/sai-krishna-secret-agent-youtube-income-bigg-boss-malayalm-2025-11-17-12-52-57.jpg)
സംഭവബഹുലമായ ഒരു ബിഗ് ബോസ് മലയാളം സീസൺ കൂടി​ അവസാനിച്ചിരിക്കുകയാണ്. പതിവുപോലെ കഴിഞ്ഞ നാലുമാസക്കാലം സോഷ്യൽ മീഡിയയും ഇൻഫ്ളുവൻസേഴ്സിന്റെ യൂട്യൂബ് ചാനലുകളുമെല്ലാം അടക്കിവാണത് ബിഗ് ബോസ് കണ്ടന്റുകൾ തന്നെയാണ്.
മുൻ ബിഗ് ബോസ് മത്സരാർത്ഥിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സായി കൃഷ്ണ, എന്ന സീക്രട്ട് ഏജന്റ്, താൻ കഴിഞ്ഞ നാലു മാസക്കാലം യൂട്യൂബിൽ നിന്ന് നേടിയ ഭീമമായ വരുമാനം വെളിപ്പെടുത്തി സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.
Also Read: വട്ടപ്പൊട്ടിൽ എന്തൊരഴക്; ഈ മഞ്ജു ഭാവങ്ങൾക്കെന്തു ഭംഗിയെന്ന് ആരാധകർ
ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ എപ്പിസോഡുകൾ ദിവസേന റിവ്യൂ ചെയ്താണ് താൻ ഈ നേട്ടം കൈവരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ബിഗ് ബോസ് മലയാളം സീസൺ 7-ന്റെ സംപ്രേക്ഷണം നടന്ന ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിലെ വരുമാനമാണ് സായി കൃഷ്ണ തന്റെ ആരാധകരുമായി പങ്കുവെച്ചത്.
സായ് കൃഷ്ണയുടെ വെളിപ്പെടുത്തൽ പ്രകാരം, ഈ നാല് മാസക്കാലയളവിൽ യൂട്യൂബിൽ നിന്ന് പ്രതിമാസം ഏഴ് ലക്ഷം രൂപയോട് അടുത്താണ് സമ്പാദിച്ചത്.
Also Read: ഞാൻ വീണ്ടും സിംഗിൾ ആയിരിക്കുന്നു; ഡിവോഴ്സ് അനൗൺസ് ചെയ്ത് മീര വാസുദേവ്
ജൂലൈയിൽ 6,08,871 രൂപ, ആഗസ്റ്റിൽ 6,06,952 രൂപ, സെപ്റ്റംബറിൽ 6,84,819 രൂപ, ഒക്ടോബറിൽ 7,64,059 രൂപ എന്നിങ്ങനെയാണ് സായ് കൃഷ്ണ യൂട്യൂബിൽ നിന്നും നേടിയത്. മൊത്തത്തിൽ 2,664,701 രൂപയാണ് നാലുമാസം കൊണ്ട് സായി കൃഷ്ണ യൂട്യൂബിൽ നിന്ന് നേടിയത്.
യൂട്യൂബ് വരുമാനത്തിന്റെ രേഖകൾ സഹിതമാണ് സായി കൃഷ്ണ തുക വെളിപ്പെടുത്തിയത്. ബിഗ് ബോസ് സീസൺ 7 നടക്കുന്ന സമയത്ത്, ദിവസവും ഒരു വീഡിയോ എന്ന രീതിയിൽ സ്ഥിരമായി റിവ്യൂകൾ പോസ്റ്റ് ചെയ്തുകൊണ്ടാണ് താൻ 26 ലക്ഷം രൂപയെന്ന അധിക വരുമാനം നേടിയതെന്നും സായി കൃഷ്ണ വെളിപ്പെടുത്തി.
Also Read: നൂറയുടെ ജന്മദിനം ആഘോഷിച്ച് ബിഗ് ബോസ് താരങ്ങൾ; ആദിലയുടെ സർപ്രൈസ് ഗിഫ്റ്റ്
ബിഗ് ബോസ് മലയാളം സീസൺ ആറിലെ മത്സരാർത്ഥിയായിരുന്ന സായി കൃഷ്ണ, തന്റെ യൂട്യൂബ് ചാനലിലൂടെ ഈ സീസണിലും സജീവമായി റിവ്യൂകൾ നൽകി പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു. ബിഗ് ബോസ് കണ്ടന്റുകൾ സോഷ്യൽ മീഡിയയെയും ഇൻഫ്ലുവൻസേഴ്സിൻ്റെ ചാനലുകളെയും എങ്ങനെയാണ് സ്വാധീനിക്കുന്നത് എന്നതിൻ്റെ മികച്ച ഉദാഹരണമാണ് സായി കൃഷ്ണയുടെ ഈ വരുമാന വെളിപ്പെടുത്തൽ.
Also Read: നൂറയ്ക്ക് ലഭിച്ച പ്രൊപ്പോസലുകൾ കണ്ട് ഞെട്ടി ആദില; ജിസേലിന്റെ നൂറാമത്തെ ശസ്ത്രക്രിയ!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us