Latest News
മഴക്കെടുതി: മഹാരാഷ്ട്രയില്‍ മരണം 76 ആയി
ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതൽ

ലക്ഷ്മീദേവിയുടെ അനുഗ്രഹം തേടി താരദമ്പതികളെത്തി: താരദര്‍ശനം തേടി ആരാധകക്കൂട്ടം

സാഗരികയുടെ ജന്മനാടായ കോലാപൂരിലെ മഹാലക്ഷ്മി ക്ഷേത്രത്തിലാണ് ഇരുവരും എത്തിയത്

താരദമ്പതികളായ സഹീര്‍ ഖാനും സാഗരിക ഗാഡ്കെയും കോലാപൂരിലെ മഹാലക്ഷ്മി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി. സാഗരികയുടെ ജന്മനാടാണ് കോലാപൂര്‍. നവംബര്‍ 23ന് വിവാഹതിരായ ശേഷം ഇത് ആദ്യമായാണ് ഇരുവരും ക്ഷേത്രദര്‍ശനത്തിനെത്തുന്നത്.

സാഗരിക സില്‍ക്ക് സാരിയും സഹീര്‍ വെളുത്ത കുര്‍ത്തയുമാണ് ധരിച്ചിരുന്നത്. ആരാധകരോടൊപ്പം ഫോട്ടോ എടുത്താണ് ഇരുവരും മടങ്ങിയത്.

ഏറെ നാളായി പ്രണയത്തിലായിരുന്ന ഇരുവരും നവംബര്‍ 23ന് റജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു. താരങ്ങള്‍ പ്രണയത്തിലാണെന്ന വാര്‍ത്ത നേരത്തേ പ്രചരിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ സാഗരിക തന്നെ ഇക്കാര്യം സമ്മതിക്കുകയായിരുന്നു.

സഹീര്‍ ഖാന്റെ പ്രോസ്‌പോര്‍ട്ട് ഫിറ്റ്‌നെസ്സ് സ്റ്റുഡിയോയുടെ ബിസിനസ്സ് ആന്‍ഡ് മാർക്കറ്റിങ് ഹെഡ് അഞ്ജന ശര്‍മ്മയാണ് വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. സാഗരികയുടെ സുഹൃത്തും നടിയുമായ വിദ്യാ മാല്‍ദേവ് വിവാഹക്ഷണപത്രികയുടെ ചിത്രവും കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു.

വ്യത്യസ്ത മതവിഭാഗങ്ങളിൽ നിന്നുള്ളവരായതിനാൽ മതാചാരപ്രകാരമായിരിക്കില്ല നിയമപരമായായിരിക്കും തങ്ങൾ വിവാഹിതരാകുക എന്ന് ഇരുവരും നേരത്തേ തന്നെ പറഞ്ഞിരുന്നു.

ഐപിഎല്ലിൽ ഡൽഹി ഡെയർഡെവിൾസിന്റെ ക്യാപ്റ്റനാണ് സഹീർ ഖാൻ. ഇന്ത്യയ്ക്കായി 92 ടെസ്റ്റ് മൽസരങ്ങളും 282 ഏകദിന മൽസരങ്ങളും കളിച്ചിട്ടുണ്ട്.

ഷാരൂഖ് ഖാന്റെ ചക്തേ ഇന്ത്യയിൽ സാഗരിക അഭിനയിച്ചിട്ടുണ്ട്. ചക്തേ ഇന്ത്യയിലെ പ്രീതി സാബ്ഹർവാൾ എന്ന കഥാപാത്രം സാഗരികയ്ക്ക് പ്രശസ്തി നേടിക്കൊടുത്തു. ഫോക്സ്, മിലേ ന മിലേ ഹം, റഷ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Sagarika ghatge and zaheer khan visit mahalaxmi temple see pics

Next Story
‘ഉയിരിന്‍ നദിയേ…’ മായാനദിയല്ല, ഇത് പ്രണയനദി; ആദ്യ ഗാനം കാണാംMayaanadhi, Tovino thomas, Aishwarya lekshmi
The moderation of comments is automated and not cleared manually by malayalam.indianexpress.com