ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബോളിവുഡ് താരം ആലിയ ഭട്ടിനും നിർമാതാക്കളായ മഹേഷ് ഭട്ട്, മുകേഷ് ഭട്ട് എന്നിവർക്കുമെതിരേ പരാതി. സഡക് 2 എന്ന ചിത്രത്തിന്റെ പോസ്റ്ററിലൂടെ ഹിന്ദു വികാരങ്ങളെ വേദനിപ്പിക്കുകയാണ് ചെയ്യുന്നതായി മുസഫർപൂർ സ്വദേശിയായ ചന്ദ്ര കിഷോർ പരാശർ നൽകിയ പരാതിയിൽ പറയുന്നു.

മുസഫർപൂർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ജൂലൈ 8 ന് കേസിൽ വീണ്ടും വാദം കേൾക്കും. ഐപിസി 295 എ (മത വികാരങ്ങളെ മനഃപൂർവ്വം പ്രകോപിപ്പിക്കൽ), 120 ബി (ക്രിമിനൽ ഗൂഢാലോചന) എന്നിവ പ്രകാരമാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.

Read More: ‘ആത്മഹത്യയുടെ വക്കിലായിരുന്നു ഞാനും’: മനോജ് ബാജ്പേയ് തന്റെ പ്രതിസന്ധി സമയത്തെക്കുറിച്ച് പറയുമ്പോൾ

1991 ലെ ബ്ലോക്ക്ബസ്റ്റർ ചിത്രം സഡക്കിന്റെ രണ്ടാം ഭാഗമായാണ് സഡക് 2 പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ പോസ്റ്ററിൽ കൈലാസ് മനസറോവറിന്റെ ചിത്രം ഉപയോഗിക്കുന്നതിനെതിരേയാണ് പരാതി.

മുകേഷ് ഭട്ട് നിർമ്മിക്കുന്ന ഈ ചിത്രം സഹോദരൻ മഹേഷ് ഭട്ടാണ് സംവിധാനം ചെയ്യുന്നത്. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം മഹേഷ് ഭട്ട് സംവിധായകനായി മടങ്ങിയെത്തുന്ന ചിത്രമാണിത്. മഹേഷ് ഭട്ടിന്റെ മകൾ കൂടിയായ ആലിയ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. സഡക് ഒന്നാം ഭാഗത്തിൽ അഭിനയിച്ച പൂജ ഭട്ട്, സഞ്ജയ് ദത്ത് എന്നിവരും രണ്ടാം ഭാഗത്തിൽ അഭിനയിക്കുന്നുണ്ട്. ഈ മാസം 10ന് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Read More: ‘പോസിറ്റീവ് ഫലം ലഭിച്ചപ്പോൾ അവർ എന്നെ കുറ്റവാളിയെപ്പൊലെ നോക്കി’: നവ്യ തന്റെ ദുരനുഭവും പങ്കുവച്ചപ്പോൾ

അടുത്തിടെ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ഒരു തെലുഗു ചിത്രം ഹിന്ദുമത വികാരം വ്രണപ്പെടുത്തുന്നുവെന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണം വന്നിരുന്നു. ജൂൺ 25ന് റിലീസ് ചെയ്ത ‘കൃഷ്ണ ആൻഡ് ഹിസ് ലീല’ എന്ന ചിത്രത്തിനെതിരേയായിരുന്നു പ്രചാരണം വന്നത്. ചിത്രത്തിൽ ലൈംഗികതയുമായി ബന്ധപ്പെട്ട ദൃശ്യങ്ങളുണ്ടെന്നും അത്തരമൊരു ചിത്രത്തിൽ നായക കഥാപാത്രത്തിന് കൃഷ്ണൻ എന്നും ഒരു നായികാ കഥാപാത്രത്തിന് രാധ എന്നും പേര് നൽകിയത് ഹിന്ദുമതത്തെ അപമാനിക്കുന്നതിനുവേണ്ടിയാണെന്നുമാണ് ചിത്രത്തിനെതിരേ ആരോപണമുന്നയിക്കുന്നവർ വാദിക്കുന്നത്.

തെലുഗു സൂപ്പർ താരം റാണ ദഗ്ഗുബാടിയായിരുന്നു ചിത്രം അവതരിപ്പിച്ചത്. ചിത്രത്തിന്റെപേരിൽ നെറ്റ്ഫ്ലിക്സിനെതിരേയും ട്വിറ്ററിൽ പ്രചാരണം നടന്നിരുന്നു. താൻ നിർമിക്കുന്ന ചിത്രത്തെക്കുറിച്ച് റാണ ചിന്തിക്കണമായിരുന്നുവെന്നും ചിത്രത്തെ കുറ്റപ്പെടുത്തിയവർ അഭിപ്രായപ്പെട്ടിരുന്നു.

Read More: Alia, Mahesh and Mukesh Bhatt accused of hurting Hindu sentiments

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook