Tamilrockers leaks Sacred Games Season 2 all episodes, Komali online for free download: സിനിമാ മേഖലയ്ക്ക് വീണ്ടും വെല്ലുവിളിയായി തമിഴ് റോക്കേഴ്സ്. സേക്രഡ് ഗെയിംസ് സീസൺ 2 വിന്റെ മുഴുവൻ എപ്പിസോഡുകളും, തമിഴ് സിനിമയായ കോമാളിയും, തെലുങ്ക് സിനിമയായ രണരംഗവും തമിഴ് റോക്കേഴ്സ് ചോർത്തി. വ്യാഴാഴ്ചയാണ് സേക്രഡ് ഗെയിംസ് സീസൺ 2 വിന്റെ മുഴുവൻ എപ്പിസോഡുകളും തമിഴ് റോക്കേഴ്സിലെത്തിയത്. ഓഗസ്റ്റ് 15 നാണ് സീസൺ 2 വിലെ എട്ടാമത്തെ എപ്പിസോഡ് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്. മണിക്കൂറുകൾക്കകം തന്നെ മുഴുവൻ എപ്പിസോഡുകളും തമിഴ് റോക്കേഴ്സിലുമെത്തി

ഗെയിം ഓഫ് ത്രോൺസ്, നാർക്കോസ് അടക്കമുളള നിരവധി നെറ്റ്ഫ്ലിക്സ് ഷോകളും തമിഴ് റോക്കേഴ്സ് ലീക്ക് ചെയ്തിരുന്നു. ബോളിവുഡ്, സൗത്ത് ഇന്ത്യൻ സിനിമകൾക്കും തമിഴ് റോക്കേഴ്സ് വലിയ ഭീഷണിയാണ്. ജയം രവി നായകനായ തമിഴ് ചിത്രം കോമാളിയും തമിഴ് റോക്കേഴ്സ് ചോർത്തി. തമിഴ് റോക്കേഴ്സിലെത്തിയ ഏറ്റവും അവസാനത്തെ തമിഴ് ചിത്രമാണിത്. കാജൾ അഗർവാൾ നായികയായ ചിത്രത്തിന് നല്ല പ്രതികരണങ്ങൾ ലഭിക്കുന്നതിനിടെയാണ് ചിത്രം തമിഴ് റോക്കേഴ്സ് ചോർത്തിയത്.

ഷർവാനന്ദ് നായകനായ തെലുങ്ക് സിനിമ രണരംഗവും തമിഴ് റോക്കേഴ്സ് വ്യാഴാഴ്ച ചോർത്തി. പൈറസി സൈറ്റിൽ ചിത്രം ഫ്രീയായി ഇപ്പോൾ ഡൗൺലോഡ് ചെയ്യാനാകും. കല്യാണി പ്രിദർശനാണ് ഈ ചിത്രത്തിലെ നായിക.

Read Also: TamilRockers leak Dear Comrade movie Online: വിജയ് ദേവേരകൊണ്ടയുടെ ‘ഡിയർ കോമ്രേഡ്’ അടിച്ചുമാറ്റി തമിഴ് റോക്കേഴ്സ്

What is Tamilrockers? എന്താണ്

തമിഴ് റോക്കേഴ്സ്?

വ്യാജ സോഫ്റ്റ്‌വെയറുകൾ, സിനിമ, ഗെയിമുകൾ എന്നിവ ലഭിക്കുന്ന പൈറേറ്റ് ബേ എന്ന രാജ്യാന്തര വെബ്സൈറ്റിന്റെ ഇന്ത്യൻ പതിപ്പാണ് തമിഴ് റോക്കേഴ്സ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകൾ തമിഴ് റോക്കേഴ്സിൽ നിന്നും സൗജന്യമായ് ഡൗൺലോഡ് ചെയ്യാനാകുന്നതാണ് സിനിമാ പ്രവർത്തകർ നേരിടുന്ന പ്രതിസന്ധി.

Read Here: Tamilrockers 2019: സിനിമ വ്യവസായത്തിന് പേടി സ്വപ്നമായ് തമിഴ് റോക്കേഴ്സ്

തെന്നിന്ത്യൻ സിനിമാ വ്യവസായത്തിന്റെ പേടി സ്വപ്നമായിരുന്ന ‘തമിഴ് റോക്കേഴ്സ്’ ഇന്ന് ഇന്ത്യയെമ്പാടുമുള്ള സിനിമ പ്രവർത്തകരുടേയും പേടി സ്വപ്നമായി മാറിയിട്ടുണ്ട്. തെന്നിന്ത്യൻ സിനിമകൾ റിലീസ് ദിവസം തന്നെ തമിഴ് റോക്കേഴ്സ് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്താണ് സിനിമാ വ്യവസായത്തിന് തലവേദനയാകുന്നത്. തമിഴിനു പുറമേ മറ്റു ഭാഷ ചിത്രങ്ങളും അപ്‌ലോഡ് ചെയ്യാൻ തുടങ്ങിയതോടെ ഇന്ത്യൻ സിനിമയെ തന്നെ പിടിച്ചു കുലുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ഓരോ തവണ സൈറ്റിനെ പൂട്ടാനുളള ശ്രമം നടത്തുമ്പോഴും പുതിയ ഡൊമെയ്നിൽ തമിഴ് റോക്കേഴ്സ് പ്രവർത്തനവുമായി മുന്നോട്ടു പോയി.

Read more: അഭിനയത്തേക്കാൾ ഇഷ്ടം പാട്ടിനോട്: ശ്രീരഞ്ജിനി പറയുന്നു

ക്കേഴ്സ് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്താണ് സിനിമാ വ്യവസായത്തിന് തലവേദനയാകുന്നത്.

Read Here: Tamilrockers 2019: തമിഴ്റോക്കേഴ്സിന് പൂട്ടു വീഴുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook