ഒരു ഫോണ്‍ കോള്‍ മുതല്‍ മൂന്നാമത്തെ അച്ഛന്‍ വരെ: ‘സേക്രഡ് ഗെയിംസ്’ കഥ മറന്നു പോയവര്‍ക്ക്

ഓഗസ്റ്റ് 15 നാണ് രണ്ടാം സീസണ്‍ നെറ്റ്ഫ്‌ളിക്‌സ് റിലീസ് ചെയ്യുക

നെറ്റ്ഫ്‌ളിക്‌സ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ‘സേക്രഡ് ഗെയിംസിന്റെ’ രണ്ടാം സീസണിന് വേണ്ടി. ഓഗസ്റ്റ് 15 നാണ് രണ്ടാം സീസണ്‍ നെറ്റ്ഫ്‌ളിക്‌സ് റിലീസ് ചെയ്യുക. നേരത്തെ പുറത്തു വന്ന ടീസറുകളും ട്രെയിലറുമൊക്കെ ആരാധകരുടെ ആകാംഷയെ വാനോളം ഉയര്‍ത്തിയിട്ടുണ്ട്.ഇപ്പോഴിതാ ആ ആകാംഷ വീണ്ടും ശക്തമാക്കി കൊണ്ട് കഴിഞ്ഞ സീസണിന്റെ റീ കാപ്പ് വീഡിയോയും പുറത്ത് വിട്ടിരിക്കുകയാണ് നെറ്റ്ഫ്‌ളിക്‌സ്.

നവാസുദ്ദീന്‍ സിദ്ദീഖിയുടെ ഗണേഷ് ഗായിതൊന്‍ഡെയാണ് വീഡിയോയിലൂടെ കഴിഞ്ഞ സീസണിലെ കഥ പറയുന്നത്.പതിനൊന്നാം വയസില്‍ തന്റെ അച്ഛനെ കൊല്ലുന്നത് മുതല്‍ ബോംബെ അധോലോക നേതാവാകുന്നത് വരെയുള്ള ഗായിതൊന്‍ഡെയുടെ കഥ നവാസ് വീഡിയോയില്‍ പറയുന്നുണ്ട്. നാല് മിനുറ്റാണ് വീഡിയോയുടെ ദൈര്‍ഘ്യം.

സെയ്ഫ് അലി ഖാന്‍ അവതരിപ്പിക്കുന്ന സര്‍താജ് സിങ് എന്ന പൊലീസ് ഓഫീസര്‍ക്ക് ഒരു ദിവസം ഒരു ഫോണ്‍ കോള്‍ വരുന്നിടത്തു നിന്നുമാണ് കഥ ആരംഭിക്കുന്നത്. നഗരത്തെ രക്ഷിക്കാന്‍ ഗായിതൊന്‍ഡെ സര്‍താജിനെ വെല്ലുവിളിക്കുന്നതും തന്റെ മൂന്നാമത്തെ പിതാവിനെ അവതരിപ്പിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണിക്കുന്നു. പങ്കജ് ത്രിപാഠിയും വീഡിയോയില്‍ വരുന്നുണ്ട്. ‘സേക്രഡ് ഗെയിംസ്’ അവസാനിച്ചിട്ടില്ലെന്ന് മുന്നറിയിപ്പ് നല്‍കിയാണ് പങ്കജ് ത്രിപാഠി എത്തുന്നത്.

കഴിഞ്ഞ സീസണ്‍ നിര്‍ത്തിയിടത്തു നിന്നുമാണ് ഈ സീസണ്‍ ആരംഭിക്കുന്നത്. തന്റെ നഗരത്തെ രക്ഷിക്കുക എന്ന ഏറെ അപകടം പിടിച്ച ഉദ്യമത്തിലാണ് സര്‍താജ് സിങ്. എങ്ങനെയാണ് കഥ മുന്നോട്ട് പോവുക എന്നത് കണ്ടറിയേണ്ടതാണ്. കഴിഞ്ഞ സീസണില്‍ അവതരിപ്പിക്കപ്പെട്ട പങ്കജ് ത്രിപാഠിയുടെ ഗുരുജി ഇത്തവണ മുഴുനീളമുണ്ടാകും. കഴിഞ്ഞ സീസണിലെ പ്രധാന താരങ്ങളോടൊപ്പം കല്‍ക്കി കേക്ലെ, രണ്‍വീര്‍ ഷോരെ തുടങ്ങിയവരും ഇത്തവണ ചേരുന്നുണ്ട്.

ഗായിതൊന്‍ഡെയുടെ കഥ സംവിധാനം ചെയ്തിരിക്കുന്നത് അനുരാഗ് കശ്യപും സര്‍താജ് സിങ്ങിന്റെ ഭാഗം നീരജ് ഗയ്വാനും കൈകാര്യം ചെയ്തിരിക്കുന്നു. വിക്രമാദിത്യ മോട്ട്‌വാനെയും വരുണ്‍ ഗ്രോവറും തങ്ങളുടെ റോള്‍ ഇത്തവണയും തുടരുന്നു.

Read More Entertainment Stories Here

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Sacred games 2 netflix releases recap video with nawazuddin siddiqui

Next Story
Uppum Mulakum: വൺ റ്റൂ തിരി അതിപൊളി: ഗോൾഡ് ഫിഷിനെ കണ്ട പാറുക്കുട്ടിയുടെ സന്തോഷം, ‘ഉപ്പും മുളകും’ വീഡിയോuppum mulakum, uppum mulakum series latest episodes , latest episode, ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express