മലയാള സിനിമയെ വിട്ടുപോയ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ ഓർമകളിൽ പ്രിയപ്പെട്ടവർ. സച്ചി സംവിധാനം ചെയ്‌ത് തിയറ്ററുകളിൽ സൂപ്പർഹിറ്റായ ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ ‘ദൈവമകളെ’ എന്ന പാട്ടിനൊപ്പം സച്ചി നടക്കുമ്പോൾ മലയാള സിനിമാലോകം വിതുമ്പുകയാണ്, തങ്ങൾക്ക് പ്രിയപ്പെട്ട സംവിധായകന്റെ ഓർമയിൽ.

‘അയ്യപ്പനും കോശിയും’ ടീമാണ് സച്ചിക്ക് ആദരമർപ്പിച്ച് വീഡിയോ പുറത്തിറക്കിയത്. ‘അയപ്പനും കോശിയും’ ചിത്രീകരണ വേളയിലെ നിമിഷങ്ങൾ കോർത്തിണക്കിയുള്ളതാണ് ഈ വീഡിയോ. ജയൻ നമ്പ്യാരാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ‘അയപ്പനും കോശിയും’ എന്ന ചിത്രത്തിൽ നഞ്ചിയമ്മ ആലപിച്ച ഗാനമാണ് ‘ദൈവമകളെ’ എന്നത്.

സച്ചി സംവിധാനം ചെയ്‌ത ‘അയ്യപ്പനും കോശിയും’ നിർമിച്ചത് രഞ്ജിത്താണ്. പൃഥ്വിരാജ്, ബിജു മേനോൻ, രഞ്ജിത്ത്, ഗൗരി നന്ദ തുടങ്ങിയവരാണ് സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Read Also: സച്ചിയേട്ടാ, കണ്ണമ്മയെ നിങ്ങൾ കരയിച്ചു; ഗൗരി നന്ദ

നട്ടെല്ലിനു നടത്തിയ ശസ്ത്രക്രിയയുടെ ഭാഗമായി നേരിട്ട ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഹൃദയസ്തംഭനത്തിലേക്ക് നയിച്ചതാണ് സച്ചിയുടെ മരണകാരണം. ജൂൺ 18 നാണ് സച്ചി മരണത്തിനു കീഴടങ്ങിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook