ഏവരും കാത്തിരിക്കുകയാണ് സച്ചിന്റെ ജീവിതം പറയുന്ന ചിത്രമായ സച്ചിൻ എ ബില്യൺ ഡ്രീംസിനായി. മെയ് 26നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. മാസ്റ്റർ ബ്ളാസ്റ്ററുടെ ജീവിതം പറയുന്ന ചിത്രത്തിന് ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരങ്ങൾ. കഴിഞ്ഞ ദിവസം ആമിർ ഖാൻ തന്റെ പ്രിയപ്പെട്ട സച്ചിൻ നിമിഷം പങ്ക് വെച്ചൊരു വിഡിയോ ട്വിറ്ററിൽ പങ്ക് വച്ചിരുന്നു. ഇപ്പോഴിതാ പ്രിയങ്ക ചോപ്രയും രൺവീർ സിംങ്ങുമാണ് സച്ചിൻ ചിത്രത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്.

ഇൻസ്റ്റഗ്രാമിലാണ് പ്രിയങ്ക വിഡിയോ പങ്ക് വച്ചിരിക്കുന്നത്. “സച്ചിൻ ടെൻഡുൽക്കർ എന്ന പേര് തനിക്ക് ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും ഓർമ്മകളാണ് നൽകുന്നത്. ഒരു രാജ്യത്തെ അദ്ദേഹം ഒരുമിച്ച് നിർത്തിയത് പോലെ വേറെവിടെയും കണ്ടിട്ടില്ല. സച്ചിൻ സാർ, ഇന്ത്യയുടെ അഭിമാനമാണ് “. പ്രിയങ്ക വിഡിയോയിൽ പറയുന്നു. എല്ലാവരും ചിത്രം തിയേറ്ററിൽ പോയി കാണണമെന്നും പ്രിയങ്ക കൂട്ടിചേർക്കുന്നു.

What are you waiting for? Book your tickets now #2DaysToGo #SachinABillionDreams @sachintendulkar

A post shared by Priyanka Chopra (@priyankachopra) on

ബോളിവുഡ് താരം രൺവീർ സിങ്ങും ആശംസകളറിയിച്ചുളള വിഡിയോ പങ്ക് വെച്ചിട്ടുണ്ട്. എല്ലാ തവണത്തെയും പോലെ സ്വതസിന്ദമായ ശൈലിയിലാണ് രൺവീർ വിഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. തിയേറ്ററുകൾ സ്‌റ്റേഡിയമാവാൻ പോകുകയാണ്. എല്ലാ കാലത്തെയും സ്പോർട്ടിംങ്ങ് ലെജൻഡിന്റെ ജീവിതത്തിലേയ്‌ക്കുളള ഒരു ഉൾക്കാഴ്‌ചയാണിത്. വീണ്ടും സച്ചിനെ കണ്ട് പ്രചോദനം കൊളളൂവെന്നാണ് രൺവീർ പറയുന്നത്. വിഡിയോയുടെ അവസാനം എപ്പോഴും നമ്മളെ ആവേശം കൊളളിക്കുന്ന ആ സച്ചിൻ…സച്ചിൻ എന്ന വാക്കുകൾ വിളിക്കുന്നുമുണ്ട് രൺവീർ.

ഏവരും ആകാംക്ഷയോടെ കാത്തിരുന്ന സച്ചിൻ എ ബില്യൺ ഡ്രീംസിന്റെ ട്രെയിലർ നേരത്തെ പുറത്തിറങ്ങിയിരുന്നു. പ്രമുഖ ഡോക്യുമെന്ററി സംവിധായകനും ബ്രിട്ടീഷ് ചലച്ചിത്രകാരനുമായ ജെയിംസ് എർസ്‌കിനാണ് സച്ചിൻ:എ ബില്യൺ ഡ്രീംസ് സംവിധാനം ചെയ്യുന്നത്. എ.ആർ. റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.ജെയിംസ് എർസ്‌കിനും ശിവ ആനന്ദും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മെയ് 26 നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ