ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ ജീവിതം പറഞ്ഞ ‘സച്ചിൻ എ ബില്യൺ ഡ്രീംസ്’ ചിത്രം കണ്ടവരെല്ലാം ഒന്നടങ്കം തിരക്കിയ ഒരു മുഖമുണ്ട്. ചിത്രത്തിൽ സച്ചിന്റെ ചെറുപ്പകാലം അഭിനയിച്ച മിഖായേൽ ഗാന്ധിയെ. വളരെ മനോഹരമായിട്ട് മിഖായേൽ കുട്ടി സച്ചിനെ ചിത്രത്തിൽ അവതരിപ്പിച്ചു. എന്നാൽ ഈ മുഖം ഇതിനു മുൻപ് എവിടെയെങ്കിലും കണ്ടതായി ഓർക്കുന്നുണ്ടോ? എവിടെയാണ് മിഖായേലിനെ കണ്ടതെന്ന് ചിന്തിച്ചിട്ടുണ്ടോ?

Sachin A Billion Dreams, Mikhail Gandhi, Sachin Tendulkar

ഇനി ആ സംശയം വേണ്ട. ഇതിനു മുൻപും മിഖായേലിന്റെ മുഖം സ്ക്രീനിൽ പലതവണ നാം കണ്ടിട്ടുണ്ട്. വളരെ വർഷങ്ങളായി ബാലതാരമായി മിഖായേൽ അഭിനയ രംഗത്തുണ്ട്. ഇന്ന് മിഖായേലിന് എട്ടു വയസ്സുണ്ട്. കുട്ടി സച്ചിൻ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ഇന്ത്യൻ ആരാധകരുടെ മനം കവർന്നു കഴിഞ്ഞിട്ടുണ്ട്. നിരവധി പരസ്യ ചിത്രങ്ങളിൽ മിഖായേൽ അഭിനയിച്ചിട്ടുണ്ട്.

2016 ൽ തെലുങ്ക് സിനിമ ‘സുപ്രീ’ മിൽ അഭിനയിച്ചിട്ടുണ്ട്. ഓഡിഷനെത്തിയ 300 പേരിൽനിന്നാണ് മിഖായേലിനെ ചിത്രത്തിലേക്ക് തിരഞ്ഞെടുത്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ