തിയേറ്ററുകളെ സ്റ്റേഡിയങ്ങളാക്കി ഇന്നലെയാണ് സച്ചിൻ എ ബില്യൺ ഡ്രീംസ് തിയേറ്ററുകളിലെത്തിയത്. ക്രിക്കറ്റ് ദൈവത്തിന്റെ ജീവിതം പറഞ്ഞ ചിത്രത്തെ ഇരു കൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്.
പ്രമുഖ ഡോക്യുമെന്ററി സംവിധായകനും ബ്രിട്ടീഷ് ചലച്ചിത്രകാരനുമായ ജെയിംസ് എർസ്കിനാണ് സച്ചിൻ: എ ബില്യൺ ഡ്രീംസ് സംവിധാനം ചെയ്തത്. ഒരു ഡോക്യുഡ്രാമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിൽ 2400 സ്ക്രീനുകളിലും വിദേശത്ത് 400 സ്ക്രീനുകളിലുമാണ് ഈ സച്ചിൻ എ ബില്യൺ ഡ്രീംസ് പ്രദർശനത്തിനെത്തിയത്. ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ റെക്കോർഡുകൾ പുറത്ത് വരുമ്പോൾ നേടിയത് 8.40 കോടി രൂപയാണെന്ന് ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് ട്വീറ്റ് ചെയ്യുന്നു.
ഒരു ഡോക്യുഡ്രാമ എന്ന നിലയിൽ സച്ചിൻ എ ബില്യൺ ഡ്രീംസിന്റെ തുടക്കം നല്ലതാണ്. വെളളിയാഴ്ച ഇന്ത്യയിൽ നിന്ന് 8.40 കോടി നേടിയെന്ന് തരൺ ആദർശ് ട്വിറ്ററിൽ കുറിച്ചു. ഹിന്ദി, മറാത്തി,തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളിലെ മൊത്തം കളക്ഷനാണിതെന്നും തരൺ ആദർശ് ട്വീറ്റ് ചെയ്യുന്നു.
Considering it's a docu-drama, #SachinABillionDreams opens IMPRESSIVELY… Fri ₹ 8.40 cr. India biz [Hindi, Marathi, Tamil, Telugu, English]
— taran adarsh (@taran_adarsh) May 27, 2017
സച്ചിന്റെ വ്യക്തി ഗത ജീവിതവും ക്രിക്കറ്റ് ജീവിതവും പറയുന്നതാണ് ഈ ചിത്രം. എ.ആർ. റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ജെയിംസ് എർസ്കിനും ശിവ ആനന്ദും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook