ദുൽഖർ സൽമാ​​ന്റെ ആദ്യ ബോളിവുഡ്​ ചിത്രം കർവാനിലെ രണ്ടാം ഗാനവും ശ്രദ്ധേയമാകുന്നു. പ്രതീക്​ കുഹാദ്​ വരികളെഴുതി സംഗീതം നൽകി പാടിയ ‘സാൻസേ’ എന്ന്​ തുടങ്ങുന്ന ഗാനത്തിൽ കേരളത്തിൽ ചിത്രീകരിച്ച ചില രംഗങ്ങളാണ്​ പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്​. തൃശൂര്‍ ജില്ലയിലെ പുത്തന്‍ ചിറയില്‍ അടക്കമുളള സ്ഥലങ്ങളില്‍ ചിത്രീകരണം നടന്നിരുന്നു.

ബംഗളൂരു സ്വദേശിയായാണ്​ ദുൽഖർ ചിത്രത്തിൽ വേഷമിടുന്നത്​. ഇർഫാൻ ഖാൻ ഷൗക്കത്ത്​ എന്ന കഥാപാത്രമാവുന്നു. മിഥില പാൽക്കർ, കൃതി കർബന്ധ എന്നിവരാണ്​ മറ്റ്​ ​പ്രധാന താരങ്ങൾ. ഒരു റോഡ്‌ യാത്രക്കിടെ പരിചയപ്പെടുന്ന മൂന്ന് വ്യക്തികളുടെ വ്യത്യസ്തമായ ജീവിതമാണ് സിനിമയുടെ പ്രമേയം. ആകർശ്​ ഖുറാന സംവിധാനം ചെയ്യുന്ന കർവാൻ പ്രശസ്​ത നിർമാതാവായ റോന്നീസ്​ക്ര്യൂവാലയാണ്​ നിർമിക്കുന്നത്​.
3നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ റോഡ് മൂവിയാണ് കർവാൻ. നേരത്തെ ഇർഫാൻ ഖാന് അപൂർവ രോഗം പിടിപെട്ടുവെന്ന വാർത്ത ഞെട്ടലോടെയായിരുന്നു സിനിമാലോകം കേട്ടത്. തനിക്ക് അപൂർവമായി കാണപ്പെടുന്ന ന്യൂറോ എൻഡോക്രൈൻ ടൂമർ എന്ന അർബുദമാണെന്നും അതിന് രാജ്യത്തിനു പുറത്ത് ചികിത്സ തേടുകയാണെന്നും അദ്ദേഹം മുന്‍പ് ട്വീറ്റ് ചെയ്തിരുന്നു. അതിനിടെ അസുഖത്തെകുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പരക്കുന്ന വാര്‍ത്തകള്‍ എല്ലാം തെറ്റാണെന്നും ഇര്‍ഫാന്‍ അദ്ദേഹത്തിന്‍റെ കുടുംബത്തോടൊപ്പം സുഖമായി താമസിക്കുകയാണെന്നും അദ്ദേഹത്തെ ചികിത്സിക്കുന്ന ആശുപത്രി അതികൃതര്‍ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook