scorecardresearch
Latest News

Saamy Square Review: വിക്രത്തിന്റെ സാമി സ്ക്വയര്‍: ആദ്യ പ്രതികരണങ്ങള്‍

Vikram’s Saamy Square Public Review: ആദ്യ ഷോ കഴിയുമ്പോള്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തെക്കുറിച്ച് പുറത്തു വരുന്നത്.

Saamy Square Audience Review
Saamy Square Audience Review

Vikram-Keerthy Suresh Starrer Saamy Square Public Review: ചിയാന്‍ വിക്രം എന്ന നടന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു 2003ല്‍ പുറത്തിറങ്ങിയ സാമി. സംവിധായകന്‍ ഹരിയൊരുക്കിയ ചിത്രത്തില്‍ ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് വിക്രം എത്തിയത്. അതുവരെ പുറത്തിറങ്ങിയ പല പൊലീസ് ചിത്രങ്ങളില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന ചിത്രം കൂടിയായിരുന്നു സാമി. തൃഷയായിരുന്നു ചിത്രത്തിലെ നായിക.

15 വര്‍ഷങ്ങള്‍ക്കു ശേഷം സാമി2 (സാമി സ്‌ക്വയര്‍) എന്ന പേരില്‍ ചിത്രത്തിന് രണ്ടാംഭാഗം ഒരുക്കിയിരിക്കുകയാണ് ഹരി. വിക്രം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ ഇത്തവണ നായികയായി തൃഷയ്ക്കു പകരം കീര്‍ത്തി സുരേഷാണ്. സാമി 2 ഇന്നാണ് തിയേറ്ററില്‍ എത്തിയത്. ആദ്യ ഷോ കഴിയുമ്പോള്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തെക്കുറിച്ച് പുറത്തുവരുന്നത്.

സാമി കണ്ട് ത്രില്ലടിച്ച കുട്ടിക്കാലത്തെ നശിപ്പിച്ചു കളഞ്ഞു സംവിധായകനും നടനും എന്ന കടുത്ത വിമര്‍ശനങ്ങളും എന്നാല്‍ കിടിലൻ ആക്ഷന്‍ മൂവിയാണ് സാമി 2 എന്ന കൈയ്യടിയും ഒരുപോലെ എത്തുന്നുണ്ട്.

തൃഷയെ രണ്ടാം ഭാഗത്തില്‍ മിസ്സ് ചെയ്തുവെന്ന് പറയുമ്പോഴും നായികയായി കീര്‍ത്തി സുരേഷ് നല്ല പ്രകടനം കാഴ്ചവച്ചുവെന്നുള്ള അഭിപ്രായവും പുറത്തുവരുന്നുണ്ട്. നായകനായി വിക്രമും വില്ലനായി ബോബി സിംഹയും തുല്യപ്രകടനങ്ങള്‍ കാഴ്ചവച്ചു എന്നും അഭിപ്രായങ്ങളുണ്ട്.

Read More: സൂര്യയുടെ ‘സിംഗ’വും വിക്രമിന്റെ ‘സാമി’യും ഒരേ ഫ്രെയ്‌മില്‍ കണ്ടുമുട്ടിയാല്‍?

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Saamy2 responses after first show