Saaho, starring Baahubali Star Prabhas and Shradha Kapoor, Release & Review Live Updates: ‘ബാഹുബലി’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വന്‍വിജയത്തിനു ശേഷം തെലുങ്ക് താരം പ്രഭാസ് നായകനായി എത്തുന്ന മള്‍ടി ലാംഗ്വേജ് ചിത്രമാണ് ‘സാഹോ’. മലയാളം ഉള്‍പ്പെടെ നാലു ഭാഷകളിലായി ചിത്രം ഇന്ന് റിലീസ് ചെയ്യപ്പെടുന്നത്. ഇന്ന് വേള്‍ഡ് വൈഡ് റിലീസ് ചെയ്യപ്പെടുന്ന ചിത്രത്തില്‍ അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങളും അതിനു കിടപിടിക്കുന്ന തരത്തിലുള്ള സാങ്കേതിക മികവും ഉണ്ട് എന്നാണു ആദ്യ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്
Read Saaho movie review and release LIVE UPDATES in English
പ്രദര്‍ശനത്തിന് മുമ്പേ ശ്രദ്ധ പിടിച്ചു പറ്റിയ ‘സാഹോ’യില്‍ പ്രഭാസിന്റെ നായികയായി എത്തുന്നത് ബോളിവുഡ് താരം ശ്രദ്ധ കപൂറാണ്. ‘റണ്‍ രാജ റണ്‍’ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്ത് അണിയിച്ചൊരുക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ കിടിലന്‍ ലുക്കില്‍ മലയാളി താരം ലാലും എത്തുന്നുണ്ട്. ജാക്കി ഷ്രോഫ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ, ടിനു ആനന്ദ്, ശരത് ലോഹിതഷ്വ,എവിലിന് ശര്‍മ്മ, വെനില കിഷോര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
Read more: ബാഹുബലി 3 സംഭവിക്കുമോ ഇല്ലയോ എന്നെനിക്കറിയില്ല: പ്രഭാസ്
'സാഹോ'യ്ക്കായി കാത്തിരുന്നത് ആരാധക ലോകം മാത്രമല്ല, സിനിമാ ലോകവും കൂടിയാണ്. 'ബാഹുബലി'യ്ക്ക് ശേഷം പ്രഭാസ്, ഏറെ ശ്രദ്ധിക്കപ്പെട്ട 'റണ്‍ രാജ റണ്‍' എന്ന ചിത്രത്തിന്റെ സംവിധായകന് സുജീതിന്റെ അടുത്ത ചിത്രം - ഇങ്ങനെ 'സാഹോ'യെ കാത്തിരിക്കാന്‍ കാരങ്ങള്‍ ധാരാളം. തെലുങ്ക് യുവ താരം വിജയ് ദേവരകൊണ്ട ഉള്‍പ്പടെയുള്ളവര്‍ പ്രഭാസിന്റെ സിനിമാ മാമാങ്കത്തിനു ആശംസകള്‍ അറിയിച്ചിട്ടുണ്ട്.
I've personally witnessed the life, efforts, love and stress @UV_Creations @sujeethsign and the huge teams used to put into #Saaho during my #Taxiwaala times.
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം എത്തുന്ന 'സാഹോ'യെ വലിയൊരു ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് പ്രഭാസ് ആരാധകര്‍. ഹൈദരാബാദില്‍ നിന്നുള്ള കാഴ്ച ചുവടെ.
WATCH: #Saaho mania kicks off in Hyderabad | @UV_Creations @TSeries #prabhas pic.twitter.com/AwfmZINFdp
Tamilrockers ഉള്‍പ്പടെയുള്ള ടോറന്റ് സൈറ്റുകളില്‍ നിന്നും പൈറസി സാധ്യത നിലനില്‍ക്കേ, പൈറസിയ്ക്കെതിരെ ശക്തമായി മുന്നോട്ട് വനിരിക്കുകയാണ് പ്രഭാസ് ആരാധകര്‍. ട്വിറ്റെറിലും മറ്റു സോഷ്യല്‍ മീഡിയ സൈട്ടുകളിലുമാണ് പൈറസിയ്ക്കെതിരെയുള്ള ആഹ്വാനവുമായി അവര്‍ രംഗത്ത് വന്നിരിക്കുന്നത്.
#SaahoInCinemas now! Watch it at your nearest theaters and experience the action!
ആക്ഷന്‍ ഹീറോ ആയി ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുമോ എന്ന് ഭയപ്പെടുന്നില്ല എന്ന് പ്രഭാസ് ഇന്ത്യന്‍ എക്സ്പ്രസ്സ്.കോമിനു നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. 'യോഗി', 'ചത്രപതി', 'മുന്ന' തുടങ്ങിയ ചിത്രങ്ങള്‍ താന്‍ മുന്‍പ് ചെയ്തിട്ടുണ്ട്. അതു പോലെ തന്നെ കുടുംബചിത്രമായ 'ഡാര്‍ലിംഗ്', 'ലവ് സ്റ്റോറി ആയ 'മിസ്റ്റര്‍ പെര്‍ഫെക്റ്റ്' എന്നിവയും. അതിലെല്ലാം ആക്ഷന്‍ ഉണ്ടായിരുന്നെങ്കിലും ആക്ഷന്‍ രംഗങ്ങള്‍ ആളുകള്‍ ഓര്‍ത്തിരിക്കുന്നില്ല.
Read Interview with Prabhas in English: Saaho actor Prabhas: With big films, the stress is also big
'ബാഹുബലി'യുടെ വിജയത്തിന് ശേഷം എത്തുന്ന പ്രഭാസ് ചിത്രം എന്ന നിലയില്‍ വലിയ പ്രതീക്ഷകളാണ് പ്രേക്ഷകര്‍ക്കും സിനിമാ ലോകത്തിനും 'സാഹോ'യെക്കുറിച്ച് ഉണ്ടായിരുന്നത്. 'സാഹോ' അതിനൊത്തുയര്ന്നോ എന്നറിയാന്‍ കുറച്ചു കൂടി കാക്കേണ്ടി വരും. ചിത്രത്തിന്റെ ആദ്യ പകുതി കഴിയുമ്പോള്‍ പോസിറ്റീവ് റിവ്യൂവിന്റെ കൂടെ അല്പം നെഗറ്റീവ് റിവ്യൂകളും സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്.
Interval twist was expected but what a wasted opportunity man. Director has been highlighting in interviews that screen play is the main strength for this but major issue has been screen play so far in first half. Prabhas looks dumb#Saaho
പ്രഭാസ് എന്ന താരത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കാണാന്‍ കാത്തിരുന്ന ആരാധകരെ 'സാഹോ' ഒട്ടും തന്നെ നിരാശപ്പെടുതുന്നില്ല എന്നാണ് ആദ്യ പകുതിയുടെ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.
#Saaho is the best action-thriller film India has ever produced. PERIOD.