scorecardresearch
Latest News

‘ബാഹുബലി’യോ ‘സാഹോ’യോ വലിയ ചിത്രം? പ്രഭാസ് പറയുന്നു

വിതരണാവകാശത്തിലും ‘ബാഹുബലി’യെ ‘സാഹോ’ മറികടന്നു എന്നാണ് റിപ്പോർട്ടുകൾ. 400 കോടിയ്ക്ക് ആണ് ഇറോസ് ഇന്‍റര്‍നാഷണല്‍ ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയത്

‘ബാഹുബലി’യോ ‘സാഹോ’യോ വലിയ ചിത്രം? പ്രഭാസ് പറയുന്നു

‘ബാഹുബലി: ദി കണ്‍ക്ലൂഷന്‍’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം ഒരു വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം പ്രഭാസ് നായകനാവുന്ന ചിത്രമാണ് ‘സാഹോ’. ആരാധകർ ‘സാഹോ’യെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ആഗസ്ത് 30ന് തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. ഏറ്റവും വലിയ ഇന്ത്യൻ ആക്ഷൻ ഫിലിം എന്നാണ് അണിയറപ്രവർത്തകർ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.

ചിത്രം അനൗൺസ് ചെയ്യപ്പെട്ട അന്നു മുതൽ ചിത്രത്തിന്റെ നിർമ്മാണച്ചെലവിനെ സംബന്ധിച്ച് നിരവധി റിപ്പോർട്ടുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. 250 കോടി രൂപ ചെലവിൽ ‘സാഹോ’ ഒരുങ്ങുന്നു എന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ​ 250 കോടി അല്ല, 350 കോടി രൂപയാണ് ചിത്രത്തിന്റെ മുഴുവൻ ബഡ്ജറ്റ് എന്നാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്ന റിപ്പോർട്ട്. ബജറ്റിനെ കുറിച്ചുള്ള ഈ വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത് നടൻ പ്രഭാസ് തന്നെയാണ്. ഫിലിം കംപാനിയനു നൽകിയ അഭിമുഖത്തിനിടെയായിരുന്നു ചിത്രത്തിന്റെ ബജറ്റ് വിവരങ്ങൾ പ്രഭാസ് വെളിപ്പെടുത്തിയിരിക്കുകയാണ്.

ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ എക്കാലത്തെയും ബിഗ് ബജറ്റ് സിനിമ എന്ന ലേബലിൽ ചരിത്രത്തിൽ ഇടം പിടിച്ച പിടിച്ച’ബാഹുബലി- ദ കൺക്ലൂഷന്റെ’ റെക്കോർഡിനെയാണ് ‘സഹോ’ ഇതോടെ പിന്നിലാക്കിയിരിക്കുന്നത്. 250 കോടി രൂപയായിരുന്നു ‘ബാഹുബലി- ദ കൺക്ലൂഷന്റെ’ നിർമ്മാണച്ചെലവ്. വിതരണാവകാശത്തിലും ‘ബാഹുബലി’യെ ‘സാഹോ’ മറികടന്നു എന്നാണ് റിപ്പോർട്ടുകൾ. 400 കോടിയ്ക്ക് ഇറോസ് ഇറോസ് ഇന്‍റര്‍ നാഷണല്‍ ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കി കഴിഞ്ഞു. ബാഹുബലിയുടെ വിതരണാവകാശം 350 കോടിയായിരുന്നു.

ബാഹുബലിയുടെ വിജയത്തോടെ ആഗോളതാരമായി മാറിയ പ്രഭാസ് ‘സാഹോ’യ്ക്ക് റെക്കോർഡ് പ്രതിഫലമാണ് ‘സാഹോ’യ്ക്കായി വാങ്ങുന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. 30 കോടിയാണ് ചിത്രത്തിനായി പ്രഭാസ് പ്രതിഫലം വാങ്ങുന്നത്. ചിത്രത്തിലെ നായികയായ ശ്രദ്ധ കപൂറിന്റെ പ്രതിഫലവും വാർത്തയായിരുന്നു.​ആദ്യം 12 കോടി പ്രതിഫലതുകയായി ആവശ്യപ്പെട്ട ശ്രദ്ധ പിന്നീട് 9 കോടി രൂപയ്ക്കാണ് കരാർ ഒപ്പിട്ടത്. അബുദാബിയിൽ ചിത്രീകരിച്ച സിനിമയിലെ കാർ ചെയ്സിംഗ് സീനുകൾക്കു മാത്രം 80 കോടി രൂപയോളം ചെലവു വന്നെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

‘റണ്‍ രാജാ റണ്‍’ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത് ആണ് ‘സാഹോ’ സംവിധാനം ചെയ്യുന്നത്. ഈ ബിഗ് ബജറ്റ് ആക്ഷൻ ചിത്രത്തിൽ ശ്രദ്ധാ കപൂറാണ് പ്രഭാസിന്റെ നായികയായി എത്തുന്നത്. ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജരേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ശങ്കര്‍-എഹ്സാന്‍-ലോയ് ത്രയങ്ങൾ സംഗീതസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിലെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് അമിതാബ് ഭട്ടാചാര്യയാണ്. യുവി ക്രിയേഷൻസ് നിർമ്മിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലും റിലീസിനെത്തും.

Read more: ഹിന്ദിയിൽ സംസാരിക്കുമോ? ഖാൻമാർക്ക് പാരയാകുമോ? പ്രഭാസിന്റെ മറുപടി

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Saaho release prabhas reveals saaho budget