Latest News
Copa America 2021: സമനിലയില്‍ കുരുങ്ങി അര്‍ജന്റീന; മെസിക്ക് ഗോള്‍
സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ നാളെ അവസാനിക്കും
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
കോവിഡ് മരണം നിര്‍ണയിക്കാന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍
പ്രാദേശിക കേന്ദ്രങ്ങള്‍ വഴി വാക്സിനായി റജിസ്റ്റര്‍ ചെയ്യുന്നവര്‍ 0.5 ശതമാനം മാത്രം
രാജ്യത്ത് 60,471 പുതിയ കേസുകള്‍; 2,726 കോവിഡ് മരണം
രാജ്യദ്രോഹ കേസ്; ലക്ഷദ്വീപ് ഭരണകൂടത്തോട് വിശദീകരണം തേടി ഹൈക്കോടതി
ബിജെപി കേരള ഘടകത്തിലെ പ്രശ്നങ്ങള്‍; ദേശിയ നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയെന്ന് ആനന്ദ ബോസ്
മുട്ടില്‍ മരം മുറി: ജാമ്യഹര്‍ജികള്‍ ഒരുമിച്ച് പരിഗണിക്കണമെന്ന് സര്‍ക്കാര്‍

Saaho Movie: ‘സാഹോ’യുടെ പോസ്റ്റർ കോപ്പിയടി; തന്റെ കലാസൃഷ്ടി മോഷ്ടിച്ചെന്ന ആരോപണവുമായി കലാകാരി രംഗത്ത്

ബാംഗ്ലൂർ സ്വദേശിയായി ചിത്രകാരിയാണ് രംഗത്തെത്തിയിരിക്കുന്നത്

Saaho, സാഹോ, Buzz Patrol, BuzzPatrol online leak, Piracy, Prabhas, Saaho, Shraddha Kapoor,South Indian Movies,SouthIndianMovies,TamilRockers, സാഹോ, സാഹോ ഡൌണ്‍ലോഡ്, സാഹോ റിവ്യൂ, സാഹോ റേറ്റിംഗ്, saaho review, saaho rating, saaho full movie download, saaho telegram, saaho tamilrockers, saaho download, saaho full movie download

ഇന്ന് റിലീസിനെത്തിയ ‘സാഹോ’ ചിത്രത്തിനെതിരെ പരാതിയുമായി ചിത്രകാരി രംഗത്ത്. ബാംഗ്ലൂർ സ്വദേശിയായി ഷിലോ ശിവ് സുലെമാൻ എന്ന ചിത്രകാരിയാണ് തന്റെ കലാസൃഷ്ടി സാഹോ ടീം മോഷ്ടിച്ചെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 2014 ൽ ഷിലോ ശിവ് ചെയ്ത ആർട്ട് വർക്ക് സഹോ ടീം കോപ്പിയടിച്ചെന്നാണ് ആരോപണം. ‘സാഹോ’യുടെ പോസ്റ്ററും ഷിലോയുടെ കലാസൃഷ്ടിയും തമ്മിൽ കാഴ്ചയിലുള്ള സാമ്യവും ആരോപണങ്ങൾക്ക് ബലം നൽകുന്നുണ്ട്. തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഷിലോ ഇക്കാര്യം ചൂണ്ടി കാണിച്ചിരിക്കുന്നത്.

 

View this post on Instagram

 

Where does inspiration come from? What (sacred) wells do we drink from when we create from an original and authentic space? This week people from across the world gather back together in that dust @burningman and I am reminded of how much of my creation comes from my (beating) heart. Pulse and bloom is a biofeedback installation that reacts to people’s heartbeats, and it came to exist because of a series of personal relationships. It was born from love (like me). We had support from @burningman but we also pulled out of our own pockets to make it manifest. I left my home for the first time, moved to another country, went out into that desert. It cost me a heart. It was a gift, and a sacrifice for all of us involved, and changed the paths of all our lifelines. I’m quite certain it was intended for me to create this installation. I’m certain that the sand storms, the dust, the rose-pink clouds, the thunderstorms gathered around it intentionally, for me. What happens when that story gets taken without your permission? I am known by my creation. #pulseandbloom @rd108 @sabarani @lukeiseman @heatheraminastewart @samuelclay with a team of hearts @_gracenotes @jugularbean @vivek_chockalingam @brittanyjanis @_zenrabbit @mattmedved and more. Burningman 2014

A post shared by Shilo Shiv Suleman (@shiloshivsuleman) on

‘ബാഹുബലി’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വന്‍വിജയത്തിനു ശേഷം തെലുങ്ക്‌ താരം പ്രഭാസ് നായകനായി എത്തുന്ന മള്‍ട്ടി ലാംഗ്വേജ് ചിത്രമാണ് ‘സാഹോ’. മലയാളം ഉള്‍പ്പെടെ നാലു ഭാഷകളിലായി ചിത്രം ഇന്ന് റിലീസിനെത്തിയിരുന്നു. പ്രദര്‍ശനത്തിന് മുമ്പേ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ ‘സാഹോ’യില്‍ പ്രഭാസിന്റെ നായികയായി എത്തുന്നത് ബോളിവുഡ് താരം ശ്രദ്ധ കപൂറാണ്. ‘റണ്‍ രാജ റണ്‍’ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്ത് അണിയിച്ചൊരുക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ കിടിലന്‍ ലുക്കില്‍ മലയാളി താരം ലാലുമുണ്ട്. ജാക്കി ഷ്രോഫ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ, ടിനു ആനന്ദ്, ശരത് ലോഹിതഷ്വ,എവിലിന്‍ ശര്‍മ്മ, വെനില കിഷോര്‍ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

ആക്ഷന് ഏറെ പ്രധാന്യം നല്‍കിയിരിക്കുന്ന ചിത്രത്തില്‍ കെന്നി ബേറ്റ്സാണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത്. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലപ്പട്ടി, ബുഷന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ കലാസംവിധായകന്‍ സാബു സിറിലാണ്.

ഛായാഗ്രഹണം ആര്‍ മഥിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദും നിര്‍വഹിക്കുന്നു. വിഷ്വല്‍ എഫക്ട്സ് ഒരുക്കിയത് ആര്‍സി കമലാകണ്ണന്‍. വിഷ്വല്‍ ഡെവലപ്‌മെന്റ് ഗാപി കൃഷ്ണ, അജയ് സുപാഹിയ എന്നിവരും നിർവ്വഹിച്ചു. വസ്ത്രാലങ്കാരം തോട്ട വിജയ് ഭാസ്‌കര്‍, ലീപാക്ഷി എല്ലവദി എന്നിവരും സൗണ്ട് ഡിസൈന്‍ സിന്‍ക് സിനിമയും നിർവ്വഹിച്ചു. പെങ് സാങ്, ദിലീസ് സുബരായന്‍, സ്റ്റണ്ട് സില്‍വ, സ്റ്റീഫന്‍, ബോബ് ബ്രൗണ്‍, റാംലക്ഷ്മണ്‍ എന്നിവരാണ് ആക്ഷൻ ഡയറക്ടർമാർ.

Read more: Saaho full movie leaked on TamilRockers: ഇന്ന് റിലീസ് ചെയ്ത പ്രഭാസ് ചിത്രം ‘സാഹോ’ തമിഴ് റോക്കേഴ്സിൽ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Saaho poster controversy prabhas shraddha kapoor

Next Story
Uppum Mulakum: ഫുഡ് എന്നു കേട്ടാൽ കേശുവിനെ പോലെ പാറുക്കുട്ടിയും ഓടിയെത്തും; ഉപ്പും മുളകും വൈറൽ വീഡിയോuppum mulakum, uppum mulakum series latest episodes , latest episode, ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma
The moderation of comments is automated and not cleared manually by malayalam.indianexpress.com