Saaho movie first review: Full on mass entertainer, says UAE censor board member: ‘ബാഹുബലി’യ്ക്ക് ശേഷം പ്രഭാസ് നായകനാകുന്ന പുതിയ ചിത്രം ‘സാഹോ’യ്ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്. ട്രെയിലറില്‍ നിന്നും ചിത്രം ആവേശം പകരുന്നൊരു വിരുന്നാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇതിനിടെ ചിത്രത്തിന്റെ ആദ്യ റിവ്യുകളും പുറത്ത് വരികയാണ്.
Read Here: Saaho Release Review Live Updates: സാഹോ റിലീസ്: ആദ്യ പകുതിയ്ക്ക് സമ്മിശ്ര പ്രതികരണങ്ങള്‍
യുഎഇയുടെ സെന്‍സര്‍ ബോര്‍ഡ് അംഗമായ ഉമൈര്‍ സന്ധുവിന്റെ ട്വീറ്റാണ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. ചിത്രത്തെ കുറിച്ച് ഉമൈര്‍ പറയുന്നത് ഇങ്ങനെയാണ്.
”വമ്പന്‍ ആക്ഷന്‍ രംഗങ്ങളും ഉജ്ജ്വല വിഷ്വല്‍സും നല്ല സംഗീതവും ആണോ നിങ്ങള്‍ തിരയുന്നത്, നിങ്ങള്‍ മസാല സിനികളുടെ ആരാധകരാണോ? എന്നാല്‍ ഈ ആഴ്ച ‘സാഹോ’ കണ്ടിരിക്കണം.”
Read More: ഒത്തിരി ആക്ഷൻ, ഇത്തിരി റൊമാൻസ്; പ്രഭാസിന്റെ സാഹോ ട്രെയിലർ
ചിത്രത്തിലെ പ്രഭാസിന്റെ പ്രകടനത്തേയും അദ്ദേഹം പുകഴ്ത്തി. ചിത്രത്തിലെ ആക്ഷന്‍ ഹീറോയെ പൂര്‍ണ അര്‍ത്ഥത്തില്‍ തന്നെ പ്രഭാസ് അവതരിപ്പിച്ചെന്നും അദ്ദേഹത്തിന്റെ പ്രകടനം സൈറ്റലിഷും കൈയ്യടി നേടുന്നതുമാണെന്നും ഉമൈര്‍ പറയുന്നു. ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണം ആക്ഷനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ഓഗസ്റ്റ് 30 നാണ് ചിത്രം റിലീസ് ചെയ്യുക. ‘ബാഹുബലി’യെക്കാള്‍ വലിയ ബജറ്റിലാണ് സാഹോ ഒരുങ്ങുന്നത്. 300 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. ശ്രദ്ധ കപൂര്‍ നായികയായി എത്തുന്ന ‘സാഹോ’യ്ക്ക് നാലു വ്യത്യസ്ത ഭാഷകളില്‍ എത്തുന്ന ആദ്യ പ്രഭാസ് ചിത്രമെന്ന പ്രത്യേകതയുമുണ്ട്.
ജാക്കി ഷറഫ്, മനീന്ദ്ര ബേദി, അരുണ്‍ വിജയ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ‘റണ്‍ രാജാ റണ്‍’ എന്ന സൂപ്പര്‍ഹിറ്റ് തെലുങ്ക് സിനിമയുടെ സംവിധായകന് സുജീത്താണ് ‘സാഹോ’യുടെ സംവിധാനം നിര്‍വഹിക്കുന്നത്.
Read in English: Saaho movie first review: Full on mass entertainer, says UAE censor board member