Prabhas – Shradha Kapoor starrer Saaho full movie leaked for free download on TamilRockers website: ഇന്ന് റിലീസ് ചെയ്ത പ്രഭാസ് ചിത്രം ‘സാഹോ’ തമിഴ് റോക്കേര്‍സ് എന്ന പൈറേറ്റഡ്‌ വെബ്സൈറ്റ് ചോര്‍ത്തി.  ചിത്രം മുഴുവനായി തമിഴ് റോക്കേര്‍സ് വെബ്‌സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Read Here: Saaho Box Office: പ്രഭാസ് പ്രഭാവം: സാഹോ 400 കോടി ക്ലബിലേക്ക്

‘സാഹോ’യ്ക്ക് മാത്രമല്ല ഈ ദുര്‍വിധി ഉണ്ടായത്.  അടുത്തിടെ ഇറങ്ങിയ ഒരുവിധം എല്ലാ ചിത്രങ്ങളും (അജിത്‌ നായകനായ ‘നേര്‍കൊണ്ട പാര്‍വൈ’, വിദ്യാ ബാലന്‍ – അക്ഷയ് കുമാര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ‘മിഷന്‍ മംഗള്‍’ എന്നിവ ഉള്‍പ്പടെ) തമിള്‍റോക്കേര്‍സ് എന്ന പൈറേറ്റഡ്‌ വെബ്സൈറ്റ് ചോര്‍ത്തിയിരുന്നു. തമിള്‍റോക്കേര്‍സിന്റെ തേര്‍വാഴ്ചയ്ക്കെതിരെ  നടപടി എടുക്കാനായി സിനിമാ നിര്‍മ്മാതാക്കും മറ്റു സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്.  ദില്ലി ഹൈകോടതിയുടെ വിധിയും ഈ സൈറ്റിനെതിരെ നിലനില്‍ക്കുന്നുണ്ട്.

 

Read Here: Saaho Release Review Live Updates: സാഹോ റിലീസ്: ആശംസകള്‍ നേര്‍ന്ന് വിജയ്‌ ദേവരകൊണ്ട

‘ബാഹുബലി’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വന്‍വിജയത്തിനു ശേഷം തെലുങ്ക്‌ താരം പ്രഭാസ് നായകനായി എത്തുന്ന മള്‍ടി ലാംഗ്വേജ് ചിത്രമാണ് ‘സാഹോ’.  മലയാളം ഉള്‍പ്പെടെ നാലു ഭാഷകളിലായി ചിത്രം ഇന്ന് റിലീസ് ചെയ്യപ്പെടുന്നത്.  ഇന്ന് വേള്‍ഡ് വൈഡ് റിലീസ് ചെയ്യപ്പെടുന്ന ചിത്രത്തില്‍ അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങളും അതിനു കിടപിടിക്കുന്ന തരത്തിലുള്ള സാങ്കേതിക മികവും ഉണ്ട് എന്നാണു ആദ്യ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.

പ്രദര്‍ശനത്തിന് മുമ്പേ ശ്രദ്ധ പിടിച്ചു പറ്റിയ ‘സാഹോ’യില്‍ പ്രഭാസിന്റെ നായികയായി എത്തുന്നത് ബോളിവുഡ് താരം ശ്രദ്ധ കപൂറാണ്. ‘റണ്‍ രാജ റണ്‍’ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്ത് അണിയിച്ചൊരുക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ കിടിലന്‍ ലുക്കില്‍ മലയാളി താരം ലാലും എത്തുന്നുണ്ട്. ജാക്കി ഷ്രോഫ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ, ടിനു ആനന്ദ്, ശരത് ലോഹിതഷ്വ,എവിലിന്‍ ശര്‍മ്മ, വെനില കിഷോര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ത്രില്ലര്‍ ചിത്രമെന്ന ഖ്യാതിയോടെയാണ് ‘സാഹോ’യെത്തുന്നതെങ്കിലും പ്രണയത്തിനും നല്ല പങ്കുണ്ട് ചിത്രത്തിലെന്നാണ് അറിയാൻ കഴിയുന്നത്. ശ്രദ്ധയും പ്രഭാസും തമ്മിലുള്ള പ്രണയ ഗാനങ്ങളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി കഴിഞ്ഞു. ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ച വരവേല്‍പ്പും ‘സാഹോ’ ചരിത്രം തിരുത്തിക്കുറിക്കുമെന്ന സൂചനയാണ് നല്‍കുന്നത്.

 

ആക്ഷന് ഏറെ പ്രധാന്യം നല്‍കിയിരിക്കുന്ന ചിത്രത്തില്‍ കെന്നി ബേറ്റ്സാണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത്. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലപ്പട്ടി, ബുഷന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ കലാസംവിധായകന്‍ സാബു സിറിലാണ്.

ഛായാഗ്രഹണം ആര്‍ മഥിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദും നിര്‍വഹിക്കുന്നു. വിഷ്വല്‍ എഫക്ട്സ് ഒരുക്കിയത് ആര്‍സി കമലാകണ്ണന്‍. വിഷ്വല്‍ ഡെവലപ്‌മെന്റ് ഗാപി കൃഷ്ണ, അജയ് സുപാഹിയ എന്നിവരും നിർവ്വഹിച്ചു. വസ്ത്രാലങ്കാരം തോട്ട വിജയ് ഭാസ്‌കര്‍, ലീപാക്ഷി എല്ലവദി എന്നിവരും സൗണ്ട് ഡിസൈന്‍ സിന്‍ക് സിനിമയും നിർവ്വഹിച്ചു. പെങ് സാങ്, ദിലീസ് സുബരായന്‍, സ്റ്റണ്ട് സില്‍വ, സ്റ്റീഫന്‍, ബോബ് ബ്രൗണ്‍, റാംലക്ഷ്മണ്‍ എന്നിവരാണ് ആക്ഷൻ ഡയറക്ടർമാർ.

സാഹോ, സാഹോ റിവ്യൂ, സാഹോ പ്രഭാസ്, പ്രഭാസ്, saaho, saaho review, saaho movie, saaho rating, saaho songs, saaho movie download, saaho movie rating, prabhas, shradha kapoor

Saaho has mass action scenes

Block Tamilrockers and similar websites, Delhi High Court directs ISPs: തമിഴ് റോക്കേഴ്സ് ഉൾപ്പെടെയുള്ള പൈറസി വെബ്സൈറ്റുകൾക്ക് പൂട്ടിടാൻ ഒരുങ്ങി ഡല്‍ഹി ഹൈക്കോടതി. പൈറസി ലോകത്തെ അതികായന്മാരായ തമിഴ് റോക്കേഴ്സ് അടക്കമുള്ള വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ ഇന്റർനെറ്റ് സേവന ദാതാക്കൾക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. ഈ വെബ്സൈറ്റുകളുടെ എല്ലാ URL കളിലേക്കും IP വിലാസങ്ങളിലേക്കുമുള്ള പ്രവേശനം തടയാനാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ജസ്റ്റിസ് സഞ്ജീവ് നരൂലയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Read More: Ajith film Nerkonda Paarvai in Tamilrockers: റിലീസിന് മുന്‍പേ അജിത്‌ ചിത്രം റാഞ്ചി തമിള്‍ റോക്കേര്‍സ്

നിർമ്മാണകമ്പനികളുടെ പകർപ്പവകാശം ലംഘിക്കുന്ന വെബ്‌സൈറ്റുകളുടെ ഡൊമെയ്ൻ രജിസ്ട്രേഷൻ താൽക്കാലികമായി നിർത്തലാക്കാനും പൈറസി സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെട്ട് ഇന്റർനെറ്റ്- ടെലികോം സേവന ദാതാക്കൾക്ക് അറിയിപ്പ് നൽകാനും ടെലികമ്മ്യൂണിക്കേഷൻ വകുപ്പിനും വിവര സാങ്കേതിക മന്ത്രാലയത്തിനും കോടതി നിർദേശം നൽകി. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന വിനോദ കമ്പനിയായ വാർണർ ബ്രോസ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

What is Tamilrockers? എന്താണ് തമിഴ് റോക്കേഴ്സ്?

വ്യാജ സോഫ്റ്റ്‌വെയറുകൾ, സിനിമ, ഗെയിമുകൾ എന്നിവ ലഭിക്കുന്ന പൈറേറ്റ് ബേ എന്ന രാജ്യാന്തര വെബ്സൈറ്റിന്റെ ഇന്ത്യൻ പതിപ്പാണ് തമിഴ് റോക്കേഴ്സ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകൾ തമിഴ് റോക്കേഴ്സിൽ നിന്നും സൗജന്യമായ് ഡൗൺലോഡ് ചെയ്യാനാകുന്നതാണ് സിനിമാ പ്രവർത്തകർ നേരിടുന്ന പ്രതിസന്ധി.

തെന്നിന്ത്യൻ സിനിമാ വ്യവസായത്തിന്റെ പേടി സ്വപ്നമായിരുന്ന ‘തമിഴ് റോക്കേഴ്സ്’ ഇന്ന് ഇന്ത്യയെമ്പാടുമുള്ള സിനിമ പ്രവർത്തകരുടേയും പേടി സ്വപ്നമായി മാറിയിട്ടുണ്ട്. തെന്നിന്ത്യൻ സിനിമകൾ റിലീസ് ദിവസം തന്നെ തമിഴ് റോക്കേഴ്സ് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്താണ് സിനിമാ വ്യവസായത്തിന് തലവേദനയാകുന്നത്. തമിഴിനു പുറമേ മറ്റു ഭാഷ ചിത്രങ്ങളും അപ്‌ലോഡ് ചെയ്യാൻ തുടങ്ങിയതോടെ ഇന്ത്യൻ സിനിമയെ തന്നെ പിടിച്ചു കുലുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ഓരോ തവണ സൈറ്റിനെ പൂട്ടാനുളള ശ്രമം നടത്തുമ്പോഴും പുതിയ ഡൊമെയ്നിൽ തമിഴ് റോക്കേഴ്സ് പ്രവർത്തനവുമായി മുന്നോട്ടു പോയി.

Read Here: Tamilrockers 2019: സിനിമ വ്യവസായത്തിന് പേടി സ്വപ്നമായ് തമിഴ് റോക്കേഴ്സ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook