Saaho Box Office: നായകന്‍ പ്രഭാസാണോ?  എങ്കില്‍ ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ തകര്‍ത്തിരിക്കും. ആരാധകരുടെ ഈ വാക്കുകള്‍ ശരി വെക്കുന്നതാണ് ‘സാഹോ’യുടെ കളക്ഷന്‍ റിപ്പോര്‍ട്ട്.  ചിത്രം പ്രഖ്യാപിച്ച നാള്‍ മുതല്‍ ഏറെ ശ്രദ്ധ നേടിയ ചിത്രത്തിന്റെ കളക്ഷന്‍ റെക്കോഡുകളാണ് ഇപ്പോള്‍ സംസാര വിഷയം. വെറും അഞ്ച് ദിവസം കൊണ്ട് 350കോടിയിലധികമാണ് ‘സാഹോ’ വാരിക്കൂട്ടിയത്. പ്രഭാസ് എന്ന പകരം വെക്കാനാകാത്ത നടന്റെ അഭിനയ മികവിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ചിത്രം സ്വന്തമാക്കിയ കളക്ഷന്‍ റെക്കോഡ്.

ബോളിവുഡില്‍ നൂറു കോടി ക്ലബില്‍ ഇടംനേടുന്ന ചിത്രങ്ങളുടെ കൂട്ടത്തില്‍ ഇനി ‘സാഹോ’യും ഉണ്ടാകും. മറ്റു ഭാഷകളിലും ഓവര്‍സീസിലും പ്രഭാസിന്റെ സ്വന്തം ‘സാഹോ’ മികച്ച മുന്നേറ്റമാണ് കാഴ്ച്ച വെക്കുന്നത്. ഒറ്റ ദിവസം കൊണ്ട് നൂറുകോടി ക്ലബില്‍ ഇടം നേടിയ ‘സാഹോ’ 400 കോടി പുഷ്പം പോലെ നേടുമെന്നാണ് ഇപ്പോഴത്തെ പ്രവചനം. രണ്ടു ദിവസം കൊണ്ട് 205 കോടിയാണ് ‘സാഹോ’ നേടിയത്. റിലീസ് ദിവസം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മൂന്നാം ചിത്രമെന്ന റെക്കോഡും പ്രഭാസിന്റെ ‘സാഹോ’ സ്വന്തമാക്കി

Read Here: Saaho full movie leaked on TamilRockers: പ്രഭാസ് ചിത്രം സാഹോ തമിഴ് റോക്കേഴ്സിൽ

 

സുജീത്ത് സംവിധാനം ചെയ്യുന്ന രണ്ടാം ചിത്രം വന്‍ ഹിറ്റായതില്‍ പ്രധന പങ്ക് വഹിച്ചത് പ്രഭാസിന്റെ താരമൂല്യം ഒന്നു മാത്രമാണെന്നാണ് സിനിമാ നിരൂപകരുടെ അഭിപ്രായം. ആക്ഷന്‍ സിനിമയെന്ന ഖ്യാതിയോടെയെത്തിയ ‘സാഹോ’യുടെ  ആക്ഷന്‍ കൊറിയോഗ്രാഫര്‍ പ്രശസ്ത  ഹോളിവുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്‌സാണ്.

ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ സാങ്കേതിക മികവും എടുത്തു പറയേണ്ട കാര്യമാണ്. കോടികള്‍ മുടക്കി നിര്‍മ്മിച്ച ചിത്രത്തിനായി കൂടുതല്‍ തുകയും ചെലവഴിച്ചത് സാങ്കേതിക മികവിനാണ്.

റെക്കോഡുകള്‍ വാരിക്കൂട്ടിയ പ്രഭാസിന്റെ ആദ്യചിത്രമായ ‘ബാഹുബലി’യില്‍ കണ്ട പ്രഭാസിനെയല്ല ആരാധകര്‍ ‘സാഹോ’യില്‍ കണ്ടതെന്ന് നിസംശയം പറയാം. തികച്ചും വ്യത്യസ്തമായ മാറ്റങ്ങളോടെയാണ് പ്രഭാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. വ്യത്യസ്തമയ ഭാവമാറ്റങ്ങളോടെയായിരുന്നു താരത്തിന്റെ അഭിനയം. ആരാധകരെ നിരാശരാക്കാതെ  സസ്പെന്‍സ്,ആക്ഷന്‍, ട്വിസ്റ്റ് എല്ലാം കൂട്ടിയിണക്കിയ പ്രഭാസ് ചിത്രം.

തിയറ്ററിലെത്തിയവരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന മാസ് ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ് . ബാഹുബലിയെ അപേക്ഷിച്ച് ഏറെ കായികക്ഷമത ആവശ്യമുളള ചിത്രത്തിനായി പ്രഭാസ് നടത്തിയ കഠിനാധ്വാനവും ചിത്രത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്. കഥാപാത്രത്തിന്റെ മികവിന് വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ തയാറുള്ള താരമാണ് പ്രഭാസെന്നതിനുള്ള ഉദാഹരണമാണ് ‘സാഹോ’.

 

നഗരത്തില്‍ നടക്കുന്ന വലിയ സ്വര്‍ണക്കവര്‍ച്ചയെ തുടര്‍ന്ന് നടക്കുന്ന അന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ ഇന്റലിജന്‍ന്‍സ് അണ്ടര്‍ കവര്‍ പോലീസ് ഓഫീസര്‍ വേഷത്തില്‍ പ്രഭാസും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥയായി ശ്രദ്ധ കപൂറും പ്രത്യക്ഷപ്പെടുന്നു. അഭിനേതാക്കള്‍ തങ്ങള്‍ക്ക് ലഭിച്ച വേഷം മനോഹരമായി കൈകാര്യം ചെയ്തതായി വിലയിരുത്തപ്പെടുന്നു.

ആക്ഷന്‍ ചിത്രത്തിന്റെ മറ്റൊരു പ്രധാന ഘടകം പ്രഭാസ്- ശ്രദ്ധ കപൂര്‍ താരജോഡികളുടെ കെമിസ്ട്രിയാണ്. റൊമാന്റിക് നായികയില്‍ നിന്നും ആക്ഷന്‍ നായികയിലേക്കുള്ള  മാറ്റം ശ്രദ്ധ കപൂര്‍ വളരെ ഭദ്രമായി ചെയ്തപ്പോള്‍ പ്രഭാസ്- ശ്രദ്ധാ കപൂര്‍ കൂട്ടുകെട്ട് ശ്രദ്ധേയമായി. ആക്ഷന്‍ പോലെ തന്നെ പ്രണയ രംഗങ്ങളിലും ഈ കെമിസ്ട്രി വര്‍ക്ക്ഔട്ട് ചെയ്യ്തിട്ടുള്ളതായി കാണാം. ഒരു ഇന്റലിജന്‍ന്‍സ് അണ്ടര്‍ കവര്‍ പോലീസ് ഓഫീസറായ അശോക് എന്ന കഥാപാത്രമായി പ്രഭാസ് തിളങ്ങുമ്പോള്‍ താരത്തിനൊപ്പം മികച്ച പ്രകടനവുമായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥയായ അമൃത നായരായി ശ്രദ്ധയും ചിത്രത്തില്‍ തിളങ്ങി നില്‍പ്പുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook