SP Balasubramanyam critical health live updates: ചെന്നൈ: ഗായകനും നടനുമായ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവായെന്ന വാർത്തകൾ പുറത്തു വന്നതിന്റെ പുറകെ പ്രതികരണവുമായി മകൻ എസ്പി ചരൺ. താൻ പറയുന്ന വാർത്തകൾക്കപ്പുറം മറ്റൊന്നും വിശ്വസിക്കരുത് എന്നും എല്ലാ വിവരങ്ങളും കൃത്യമായി ആരാധകരെ അറിയിക്കുമെന്നും വീഡിയോ മെസേജിൽ എസ്പി ചരൺ പറഞ്ഞു. എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവായെന്നു കാണിച്ച് ചരണിന്റെ പിആർ ഓഫീസിൽ നിന്നും പ്രസ്താവന പുറത്തു വന്നതിനു പിന്നാലെയാണ് പ്രതികരണവുമായി ചരൺ എത്തിയത്.
Kindly Avoid Rumors About #SPB Sir Health @charanproducer #SPBalasubraniam pic.twitter.com/AVsSahYDhx
— Diamond Babu (@idiamondbabu) August 24, 2020
പിതാവിന്റെ കോവിഡ് ഫലം നെഗറ്റീവായെന്ന് താൻ പറഞ്ഞതായി വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടെന്നും അതിനാലാണ് ആശുപത്രി അധികൃതരുമായി ചർച്ച ചെയ്യുന്നതിന് മുൻപ് തന്നെ താൻ ഇത്തരത്തിലൊരു വീഡിയോ പോസ്റ്റ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
‘അച്ഛന്റെ മെഡിക്കൽ ടീമുമായി ചർച്ച നടത്തിയതിന് ശേഷമാണ് ഞാൻ സാധാരണയായി അദ്ദേഹംത്തിന്റെ ആരോഗ്യ അപ്ഡേറ്റുകൾ പോസ്റ്റു ചെയ്യുന്നത്. നിർഭാഗ്യവശാൽ, ഇന്ന് രാവിലെ ഒരു പോസ്റ്റ് ഇടാൻ ഞാൻ നിർബന്ധിതനാവുകയാണ്. എനിക്ക് മാത്രമാണ് അച്ഛനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത്. എല്ലാ വിവരങ്ങളും ആദ്യം എനിക്ക് വരുന്നു, അതിനു ശേഷം മാത്രമാണ് ഞാൻ അത് മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത്. ഇന്ന്, നിർഭാഗ്യവശാൽ, അച്ഛൻ കോവിഡ് നെഗറ്റീവ് ആയി എന്ന് അഭ്യൂഹങ്ങൾ പരക്കുന്നു,’ എസ്പിബിയുടെ കോവിഡ് നിലയെക്കുറിച്ച് വ്യക്തമായി ഒന്നും വെളിപ്പെടുത്താത്ത വീഡിയോയിൽ ചരൺ പറഞ്ഞു.
‘അദ്ദേഹം COVID നെഗറ്റീവ് ആണോ പോസിറ്റീവ് ആണോ എന്നതിലുപരി, അദ്ദേഹത്തിന്റെ ക്ലിനിക്കൽ സ്ഥിതിയിൽ ഇപ്പോഴും അദ്ദേഹം മാറ്റമില്ല. ഇപ്പോഴും ലൈഫ് സപ്പോർട്ടിൽ ആണ്. പക്ഷേ ഭാഗ്യവശാൽ നില സ്റ്റേബിൾ ആണ്. ശ്വാസകോശത്തെ എത്രയും വേഗം വീണ്ടെടുക്കാൻ അത് സഹായിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അതിനാൽ ദയവായി തെറ്റായ പരത്തുന്നതിൽ നിന്ന് വിട്ടു നിൽക്കുക. ഡോക്ടർമാരുമായി ചർച്ച നടത്തിയ ശേഷം ഇന്ന് വൈകുന്നേരം ഞാൻ വിവരം അറിയിക്കും, ‘ ചരൺ കൂട്ടിച്ചേർത്തു.
Read More: നന്ദി പറയാൻ വാക്കുകളില്ല, ഈ പ്രാർത്ഥനകൾ പാഴാകില്ല: എസ്പിബി ചരൺ
വെന്റിലേറ്ററിൽ തുടരുന്ന എസ്പിബിയുടെ ആരോഗ്യനില ക്രിട്ടിക്കൽ ആണ്. കൃത്രിമ ശ്വാസം നൽകി വരുന്ന അദ്ദേഹത്തിന്റെ values stable ആയി തുടരുന്നു എന്ന് അദ്ദേഹത്തെ പ്രവേശിപ്പിച്ച എംജിഎം ഹെൽത്ത് കെയർ ആശുപത്രി ഹെൽത്ത് ബുള്ളറ്റിനിൽ അറിയിച്ചിരുന്നു. തങ്ങൾ അദ്ദേഹത്തെ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും എസ്പിബിയുടെ കുടുംബത്തെ വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ആശുപത്രി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞിരുന്നു.
കോവിഡ് സ്ഥിരീകരിച്ച എസ്.പി.ബാലസുബ്രഹ്മണ്യത്തെ ഈ മാസം അഞ്ചിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ചെറിയതോതിൽ മാത്രമേ വൈറസ് ബാധിച്ചിട്ടുള്ളു എന്നും അദ്ദേഹം തന്നെ അറിയിച്ചിരുന്നു. എന്നാൽ കഴിഞ്ഞയാഴ്ച വൈകുന്നേരത്തോടെ അദ്ദേഹത്തെ അതിതീവ്ര പരിചരണവിഭാഗത്തിലേക്ക് മാറ്റിയെന്ന വാർത്തകൾ പുറത്തു വന്നു.
എസ് പിബിയുടെ ആരോഗ്യത്തിനായി തമിഴ് ചലച്ചിത്ര സംഗീത ലോകം ഒത്തുചേർന്ന് പ്രാർത്ഥനകളിൽ പങ്കാളികളായിരുന്നു. വ്യാഴാഴ്ച വൈകിട്ട് ആറുമണിയ്ക്കായിരുന്നു പ്രിയഗായകന്റെ ആരോഗ്യത്തിനായുള്ള പ്രാർത്ഥനകളിൽ ചലച്ചിത്രലോകം ഒരുമിച്ച് പങ്കാളികളായത്.
അഭിനേതാക്കളും സംവിധായകരും സംഗീതജ്ഞരും തിയേറ്റർ ഉടമകളും നിർമാതാക്കളും ആരാധാകരും അടക്കമുള്ളവർ വൈകിട്ട് ആറുമണി മുതലുള്ള സമയം എസ്പിബിക്ക് വേണ്ടി സമർപ്പിച്ച് അദ്ദേഹത്തിന്റെ ഗാനങ്ങൾ കേൾപ്പിക്കുകയായിരുന്നു.
മലയാളത്തിലും തമിഴിലും ബോളിവുഡിലുമടക്കമുള്ള നിരവിധി താരങ്ങളും ഗായകരും സംവിധായകരും അടക്കമുളളവർ എസ്പിബിയുടെ വേഗത്തിലുള്ള സുഖപ്രാപ്തിക്കായി ആശംസകൾ നേർന്നിരുന്നു.
Read in English: SP Charan on SPB’s health: Regardless of COVID negative or positive, he is still on life support
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook