scorecardresearch

അദ്ദേഹത്തിന് ഇപ്പോൾ എല്ലാവരെയും തിരിച്ചറിയാൻ കഴിയുന്നു; പ്രതീക്ഷ പകർന്ന് എസ്‌പിബിയുടെ മകന്റെ വാക്കുകൾ- വീഡിയോ

”വളരെയധികം പരിശ്രമിക്കുന്നുണ്ട്, എല്ലാത്തിനും സമയമെടുക്കും, ഞങ്ങളെല്ലാവരും പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്”

”വളരെയധികം പരിശ്രമിക്കുന്നുണ്ട്, എല്ലാത്തിനും സമയമെടുക്കും, ഞങ്ങളെല്ലാവരും പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്”

author-image
WebDesk
New Update
എസ്‌പി‌ബിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല ; മറ്റു വാർത്തകൾ വിശ്വസിക്കരുതെന്ന് മകൻ

Covid19, S P Balasubrahmanyam Health Updates: ചെന്നൈ: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന വിഖ്യാത ഗായകൻ എസ്‌.‌പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ നിലയിൽ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് നേരിയ പുരോഗതിയുള്ളതായി അദ്ദേഹത്തിന്റെ മകൻ എസ്‌പിബി ചരൺ. തന്റെ പിതാവിന് കഴിഞ്ഞ ദിവസങ്ങളിലേതിനേക്കാൾ എളുപ്പത്തിൽ ശ്വാസമെടുക്കാൻ കഴിയുന്നതായി ഞായറാഴ്ച വൈകിട്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ചരൺ പറഞ്ഞു. ഇപ്പോഴും വെന്റിലേറ്റർ പിന്തുണയോടെയാണ് തന്റെ പിതാവ് കഴിയുന്നതെന്നും ചരൺ പറഞ്ഞു.

Advertisment

“എന്റെ പിതാവിനെ മൂന്നാം നിലയിലെ ഐസിയുവിൽ നിന്ന് ആറാം നിലയിലെ ഒരു പ്രത്യേക ഐസിയു മുറിയിലേക്ക് മാറ്റി. മാറുന്നതിന് വേണ്ടി കുറച്ച് സമയമെടുത്തു, അവർക്ക് അദ്ദേഹത്തെ അതിനായി തയ്യാറാക്കേണ്ടിവന്നു.

അദ്ദേഹത്തിന് കുറച്ച് ചലിക്കാൻ പറ്റി എന്നതാണ് സന്തോഷ വാർത്ത. തംബ്സ് അപ്പ് അടയാളം അദ്ദേഹം ഡോക്ടർമാർക്ക് കാണിച്ചു. ഡോക്ടർമാരെ തിരിച്ചറിയാൻ അദ്ദേഹത്തിന് കഴിയും. അദ്ദേഹം ഇപ്പോഴും ലൈഫ് സപ്പോർട്ടിലാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പുള്ളതിനേക്കാൾ അല്പം കൂടുതൽ സുഖമായി അദ്ദേഹം ശ്വസിക്കുന്നു. വളരെ നല്ല അടയാളമായിട്ടാണ് ഡോക്ടർമാർ ഇതിനെ കാണുന്നത്.

ഭേദമാവുന്നതിനുള്ള വഴിയിലാണ് അദ്ദേഹം. മെഡിക്കൽ സംഘത്തിൽ നിന്ന് വളരെയധികം പരിശ്രമമുണ്ട്. അതിനായി വളരെയധികം സമയമെടുക്കും. എന്നാൽ ഞങ്ങൾ എല്ലാവരും പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഭേദമാവുന്നത് ഒന്നോ രണ്ടോ ദിവസത്തിനുള്ളിലോ ഒരാഴ്ചയ്ക്കുള്ളിലോ സംഭവിക്കാൻ പോവുന്ന കാര്യമല്ല. എന്നാൽ അദ്ദേഹത്തിന് ഭേദമാവുകയും സുഖം പ്രാപിക്കുകയും ചെയ്യും.

Advertisment

അദ്ദേഹത്ത നല്ലരീതിയിൽ കാണപ്പെടുന്നു. പൂർണ്ണമായും മയങ്ങിയിട്ടുള്ള രീതിയിലല്ല അദ്ദേഹം. ആളുകളെ തിരിച്ചറിയാൻ അദ്ദേഹത്തിന് കഴിയും. കുറേ നേരം സംസാരിക്കാനാവില്ല. എന്നാൽ തീർച്ചയായും അദ്ദേഹം ഉടൻ തന്നെ ആ നിലയിലെത്തും. പ്രാർത്ഥിച്ചുകൊണ്ടിരിക്കാം. നിങ്ങൾ ഞങ്ങളോട് ചൊരിയുന്ന സ്നേഹത്തിനും വാത്സല്യത്തിനും പ്രാർത്ഥനയ്ക്കും ഞാനും കുടുംബവും കടപ്പെട്ടിരിക്കുന്നു. ” ചരൺ പറഞ്ഞു.

Read More: എസ് പി ബിയുടെ നിലയിൽ പുരോഗതി, ആരോഗ്യസ്ഥിതി വീണ്ടെടുക്കും എന്ന് പ്രതീക്ഷ

തന്റെ മാതാവ് സാവിത്രിയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ചും ചരൺ വീഡിയോയിൽ പറയുന്നു. “എന്റെ അമ്മയുടെ അവസ്ഥ കൂടുതൽ മെച്ചപ്പെടുന്നു. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ അവരെ ഡിസ്ചാർജ് ചെയ്യാം. എന്റെ പിതാവിനും കഴിയുന്നതും വേഗം അവരുടെ പിറകെ വീട്ടിലേക്ക് മടങ്ങാനാവുമെന്ന് എനിക്ക് ഉറപ്പുണ്ട്,” ചരൺ പറഞ്ഞു.

ഓഗസ്റ്റ് അഞ്ചിനാൻ് കോവിഡ് ബാധിച്ചതിനെത്തുടർന്ന് എസ്‌പിബിയെ എംജിഎം ഹെൽത്ത് കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 13 രാത്രിയോടെ അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതൽ വഷളാവുകയും തീവ്രപരിചരണ വിഭാഗത്തിലേക്ക് (ഐസിയു) മാറ്റുകയുമായിരുന്നു.

Read More: S P Balasubrahmanyam’s son: My father is on the road towards getting better

Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: