വിവാദങ്ങള്‍ക്കൊടുവില്‍ സനല്‍കുമാര്‍ ശശിധരന്റെ എസ് ദുര്‍ഗയക്ക് സെന്‍സര്‍ബോര്‍ഡ് പ്രദര്‍ശനാനമുതി നല്‍കി. പേരിലെ എസ് എന്ന അക്ഷരത്തിന് ശേഷം മൂന്ന് തവണ എക്സ് എന്ന അക്ഷരം ഉപയോഗിക്കരുതെന്ന കര്‍ശന നിര്‍ദേശത്തോടെയാണ് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയത്.

സെക്സി ദുര്‍ഗ എന്ന പേരിനെ തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് എസ് ദുര്‍ഗ എന്ന് മാറ്റിയത്. ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു. ചിത്രം ഏപ്രിലോടെ തിയറ്ററില്‍ എത്തിക്കനാണ് ശ്രമമെന്നും പരമാവധി തിയറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് സംവിധആയകന്‌ സനല്‍കുമാര്‍ ശശിധരന്‍ അറിയിച്ചു.

സെക്സി ദുര്‍ഗ്ഗ’ എന്ന സിനിമയുടെ പേര് ആശാസ്യമല്ല എന്നും പകരം ‘എസ് ദുര്‍ഗ്ഗ’ എന്നാക്കി മാറ്റണം എന്നുമാണ് ആദ്യ സെന്‍സറിങ് വേളയില്‍ ബോര്‍ഡ്‌ സനല്‍ കുമാര്‍ ശശിധരനോട് ആവശ്യപ്പെട്ടത്. അതനുസരിച്ച് സിനിമയുടെ പേര് മാറ്റുകയും ചെയ്തിരുന്നു.  എന്നാല്‍ ഗോവ ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ പനോരമ ജൂറിയെ കാണിച്ച പതിപ്പില്‍ ചിത്രത്തിന്‍റെ പേര് ‘SXXX Durga’ എന്ന് കണ്ടതിന്‍റെ ഫലമായാണ് ചിത്രം ഒന്ന് കൂടി സെന്‍സര്‍ ചെയ്യണം എന്നും അതുവരെ ചിത്രം എവിടെയും പ്രദര്‍ശിപ്പിക്കരുത് എന്നും സെന്‍സര്‍ ബോര്‍ഡ്‌ നിഷ്കര്‍ഷിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ