ചെന്നൈ: പ്രശസ്ത സംഗീത സംവിധായകൻ എസ്.ബാലകൃഷ്ണൻ ചെന്നൈയിൽ അന്തരിച്ചു. 69 വയസ്സായിരുന്നു. കാൻസർ ബാധിച്ച് ഒരു വർഷത്തോളമായി ചികിൽസയിലായിരുന്നു.

ചെന്നൈയിൽ നീലാങ്കരയിലെ വസതിയിൽ ഇന്ന് രാവിലെ 11 മണിക്കായിരുന്നു അന്ത്യം. ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, റാംജി റാവു സ്പീക്കിങ്, കിലുക്കാംപെട്ടി, വിയറ്റ്നാം കോളനി, മഴവിൽ കൂടാരം, തുടങ്ങിയ മലയാള സിനിമകൾക്കു സംഗീതം നൽകിയിട്ടുണ്ട്.

ഭാര്യ രാജലക്ഷ്മി. ശ്രീവൽസൻ, വിമൽ ശങ്കർ എന്നിവർ മക്കളാണ്. ശവസംസ്കാരം ഇന്ന് വൈകിട്ട് 4.30ന് ബസന്റ് നഗർ വൈദ്യുതി ശ്മശാനത്തിൽ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ