scorecardresearch

വിമർശിക്കുന്നവർ വിമർശിക്കട്ടെ, ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്ത് മുന്നോട്ടു പോവുക; അഭ്യൂഹങ്ങൾക്കിടയിൽ ഗോപിസുന്ദർ

ഗോപി സുന്ദറും അമൃതയും വേർപിരിഞ്ഞെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്

ഗോപി സുന്ദറും അമൃതയും വേർപിരിഞ്ഞെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Gopi Sundar| Amrutha Suresh| Musicians

സംഗീത ലോകത്ത് സജീവമായ താരങ്ങളാണ് ഗോപി സുന്ദറും അമൃത സുരേഷും

സംഗീത സംവിധാകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും വേർപിരിഞ്ഞെന്ന വാർത്ത കുറച്ചധികം ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇരുവരും ഇൻസ്റ്റഗ്രാമിൽ തമ്മിൽ അൺഫോളോ ചെയ്തതിനു പിന്നാലെയാണ് അഭ്യൂഹങ്ങൾ പരന്നത്. എന്നാൽ ഇക്കാര്യം അമൃത സുരേഷോ ഗോപി സുന്ദറോ ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Advertisment

അഭ്യൂഹങ്ങൾക്കിടയിൽ ഗോപി സുന്ദർ തന്റെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത വീഡിയോയും ചർച്ചയാവുകയാണ്. ബന്ധങ്ങളെ കുറിച്ചും സമൂഹത്തിന്റെ കാഴ്ചപ്പാടുകളെ കുറിച്ചുമുള്ള ഒരു മോട്ടിവേഷണൽ വീഡിയോ ആണിത്.

"നിങ്ങളുടെ മനസ്സിൽ നിന്ന് വലിയൊരു ഭാരമിറക്കി വയ്ക്കുന്നതിന് ഒരു യാഥാർത്ഥ്യം നിങ്ങൾ അംഗീകരിച്ചാൽ മതി. എല്ലാവരും നമ്മളെ ഇഷ്ടപ്പെടില്ല പക്ഷെ അത് ഓക്കെയാണ്. നമ്മുടെ ഒരു ദിവസത്തിന്റെ ഏറെ പങ്കും ചെലവഴിക്കുന്നത് അവർ നമ്മളെ കുറിച്ച് എന്ത് കരുതുമെന്ന് ചിന്തിച്ചിട്ടാണ്. പണിപ്പെടുന്നത് അവരെ സന്തോഷിച്ച് നിർത്തുന്നതിനാണ്.നിങ്ങൾ എത്രയൊക്കെ അവരെ സന്തോഷിപ്പിക്കാൻ ശ്രമിച്ചാലും വിമർശിക്കാൻ ആളുകളുണ്ടാകും. കാരണം പല വിമർശനങ്ങളും അവർക്ക് അവരിൽ തന്നെ സന്തോഷമില്ലാത്തതു കൊണ്ടാണ്. നിങ്ങൾ എന്തു ചെയ്യണം, ചെയ്യരുത് എന്ന് അവർ സെറ്റു ചെയ്തുവച്ച നിർചനത്തിൽ നിന്ന് നിങ്ങൾ വെളിയിൽകടക്കുന്നതു കൊണ്ടാണ്. അവരെ സന്തോഷിപ്പിച്ചു നിന്നാൽ നിങ്ങളുടെ ജീവിതത്തിൽ ഇഷ്ടമുള്ള കാര്യങ്ങളൊന്നും ചെയ്യാൻ കഴിയില്ല. മറിച്ച് അവരുടെ വിമർശനങ്ങൾ കേട്ട്, നമുക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്ത് ജീവിക്കുന്നതല്ലേ കൂടുതൽ നല്ലത്," എന്നാണ് വീഡിയോയിൽ പറയുന്നത്.

publive-image
Advertisment

അമൃതയും സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ്. മകൾക്കൊപ്പമുള്ള വീഡിയോ താരം ഇന്നലെ പോസ്റ്റ് ചെയ്തിരുന്നു. അതിനൊപ്പം സെലിബ്രേഷൻ മൂഡിലുള്ള വീഡിയോ സ്റ്റോറിയായി ഷെയർ ചെയ്തതും ശ്രദ്ധ നേടുകയാണ്. പ്രേക്ഷകർക്കിടയിൽ ഇരവരും വേർപിരിഞ്ഞെന്ന വാർത്തകൾ നിറയുമ്പോൾ താരങ്ങൾ ഇതുവരെ ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല. തങ്ങൾ ഒന്നിക്കാൻ തീരുമാനിച്ചെന്ന് ആരാധകരെ അറിയിച്ചു കൊണ്ട് പോസ്റ്റ് ചെയ്ത ചിത്രങ്ങളും ഇരുവരും പിൻവലിച്ചിട്ടുണ്ട്.

publive-image

2022 മെയ് മാസത്തിലാണ് അമൃത സുരേഷുമായി റിലേഷനിലാണെന്ന കാര്യം ഗോപി സുന്ദർ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. "പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്," എന്നാണ് അമൃതയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കു വച്ചു കൊണ്ട് ഗോപി സുന്ദർ കുറിച്ചത്.അമൃതയും ഗോപി സുന്ദറുമൊരുമിച്ച് ഏതാനും മ്യൂസിക് ആൽബങ്ങളും അടുത്തിടെ പുറത്തിറക്കിയിരുന്നു.

നടൻ ബാലയാണ് അമൃതയുടെ ആദ്യ ഭർത്താവ്. വിവാഹിതനായ ഗോപി സുന്ദർ ഗായിക അഭയ ഹിരൺമയിയുമായുള്ള പതിനാലു വർഷത്തെ ലിവിങ്ങ് റിലേഷൻഷിപ്പിൽ നിന്ന് വേർപിരിഞ്ഞ​ ശേഷമാണ് അമൃതയെ പങ്കാളിയാക്കിയത്.

Gopi Sunder

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: