scorecardresearch

RRR Release: കാത്തിരിപ്പിന് വിരാമം; ആർആർആർ വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക്

RRR Release: 1920 കാലഘട്ടം പശ്ചാത്തലമാകുന്ന 'ആർ ആർ ആർ' അല്ലുരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമരസേനാനികളുടെ കഥയാണ് പറയുന്നത്. മൂന്ന് മണിക്കൂർ ആറ് മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം

RRR Release: 1920 കാലഘട്ടം പശ്ചാത്തലമാകുന്ന 'ആർ ആർ ആർ' അല്ലുരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമരസേനാനികളുടെ കഥയാണ് പറയുന്നത്. മൂന്ന് മണിക്കൂർ ആറ് മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം

author-image
Entertainment Desk
New Update
RRR, RRR release, RRR review, RRR ticket

RRR Release: ബാഹുബലിയ്ക്ക് ശേഷം രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡചിത്രം ആർആർആർ (രുദ്രം രണം രുധിരം) മാർച്ച് 25ന് റിലീസിനൊരുങ്ങുകയാണ്. കേരളത്തിലെ തിയേറ്ററുകളിലും ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിംഗ് ഇതിനകം ആരംഭിച്ചു കഴിഞ്ഞു.

ആർ ആർ ആർ പറയുന്നതെന്ത്?

Advertisment

1920 കാലഘട്ടം പശ്ചാത്തലമാകുന്ന ചിത്രമാണ് ആർ ആർ ആർ. അല്ലുരി സീതാരാമ രാജു, കോമരം ഭീം എന്നീ ശ്രദ്ധേയരായ സ്വാതന്ത്ര്യ സമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. മൂന്ന് മണിക്കൂർ ആറ് മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം.

കൊമരം ഭീം


എൻ. ടി. രാമ റാവു ജൂനിയറാണ് ചിത്രത്തിൽ കൊമരം ഭീം എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

publive-image

അല്ലുരി സീതാരാമ രാജു


അല്ലൂരി സീതാരാമ രാജുവായാണ് ആർആർആറിൽ രാം ചരൺ എത്തുന്നത്.

അതിഥി വേഷത്തിൽ ആലിയയും അജയ് ദേവ്ഗണും

Advertisment

ആലിയ ഭട്ടാണ് ചിത്രത്തിലെ മറ്റൊരു പാൻ ഇന്ത്യൻ താരം. സീത എന്ന കഥാപാത്രത്തെയാണ് ആലിയ അവതരിപ്പിക്കുന്നത്.

publive-image

ഒരു അതിഥിവേഷത്തിൽ അജയ് ദേവ്ഗണും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

publive-image

സമുദ്രകനി, ശ്രിയ ശരൺ, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ, രാഹുൽ രാമകൃഷ്ണൻ, സ്പന്ദൻ ചതുർവേദി, ഒലിവിയ മോറിസ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

ആർ ആർ ആർ പത്തുഭാഷകളിൽ കാണാം


തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, പോർച്ചുഗീസ്, കൊറിയൻ, ടർക്കിഷ്, സ്പാനിഷ് എന്നിങ്ങനെ പത്തു ഭാഷകളിൽ ചിത്രം കാണാം.

publive-image

അണിയറയിൽ

കെവി വിജയേന്ദ്ര പ്രസാദിന്റെ കഥയ്ക്ക് രാജമൗലി തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ത്യ, ബൾഗേറിയ, ഉക്രെയ്ൻ എന്നിങ്ങനെ വിവിധയിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. എം എം കീരവാണിയാണ് ആർആർആറിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്. കെകെ ശെന്തിൽ കുമാർ സിനിമോട്ടോഗ്രാഫിയും ശ്രീകർ പ്രസാദ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. സാബു സിറിലാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. ചിത്രത്തിന്റെ വിഷ്വൽ ഇഫക്ട്സ് ഒരുക്കിയത് ശ്രീനിവാസ് മോഹൻ ആണ്. 550 കോടി രൂപയാണ് ചിത്രത്തിന്റെ നിർമ്മാണചെലവ് എന്നാണ് റിപ്പോർട്ടുകൾ.

Ajay Devgan Ss Rajamouli Alia Bhatt

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: