scorecardresearch

Latest News

മൂന്നൂ ദിവസം കൊണ്ട് 500 കോടി ക്ലബ്ബിൽ ഇടം നേടി ആർആർആർ

കേരളക്കരയിൽ മാത്രം പത്തു കോടി ഗ്രോസ് കളക്ഷൻ ചിത്രം ആർആർആർ കഴിഞ്ഞു

SS Rajamouli, rrr movie, ie malayalam

റിലീസ് ചെയ്ത് മൂന്നുനാൾ ലോകവ്യാപകമായി അഞ്ഞൂറ് കൂടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ് ആർ ആർ ആർ. കേരളക്കരയിൽ മാത്രം പത്തു കോടി ഗ്രോസ് കളക്ഷൻ ചിത്രം നേടി കഴിഞ്ഞു.

ഗംഭീര റിപ്പോർട്ടാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജൂനിയർ എൻ ടി ആർ, റാം ചരൺ എന്നിവരെ മുഖ്യ കഥാപാത്രങ്ങളായി ഒരുക്കിയ ബ്രഹ്മാണ്ഡ ചലച്ചിത്രം ബോക്സ് ഓഫീസിൽ ഇനിയും റെക്കോർഡുകൾ തിരുത്തുമെന്നുറപ്പാണ്. ത്രിഡിയിലും ലഭ്യമായ ചിത്രം മികച്ച കാഴ്ചാനുഭവമാണ് സമ്മാനിക്കുന്നത്. പ്രശ്‌സത നിർമ്മാതാവ് ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയാ ഷിബുവിന്റെ എച്ച് ആർ പിക്ചേഴ്സ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചിരിക്കുന്നത്.

RRR, RRR release, RRR review, RRR ticket

1920 കാലഘട്ടം പശ്ചാത്തലമാകുന്ന ചിത്രമാണ് ആർ ആർ ആർ. അല്ലുരി സീതാരാമ രാജു, കോമരം ഭീം എന്നീ ശ്രദ്ധേയരായ സ്വാതന്ത്ര്യ സമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. എൻ. ടി. രാമ റാവു ജൂനിയറാണ് ചിത്രത്തിൽ കൊമരം ഭീം എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അല്ലൂരി സീതാരാമ രാജുവായാണ് ആർആർആറിൽ രാം ചരൺ എത്തുന്നത്. ആലിയ ഭട്ട്, അജയ് ദേവ്ഗൺ എന്നിവരും ചിത്രത്തിൽ അതിഥിവേഷത്തിലുണ്ട്. സമുദ്രകനി, ശ്രിയ ശരൺ, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ, രാഹുൽ രാമകൃഷ്ണൻ, സ്പന്ദൻ ചതുർവേദി, ഒലിവിയ മോറിസ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, പോർച്ചുഗീസ്, കൊറിയൻ, ടർക്കിഷ്, സ്പാനിഷ് എന്നിങ്ങനെ പത്തു ഭാഷകളിൽ ചിത്രം കാണാം. കെവി വിജയേന്ദ്ര പ്രസാദിന്റെ കഥയ്ക്ക് രാജമൗലി തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എം എം കീരവാണിയാണ് പശ്ചാത്തലസംഗീതം. കെകെ ശെന്തിൽ കുമാർ സിനിമോട്ടോഗ്രാഫിയും ശ്രീകർ പ്രസാദ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. സാബു സിറിലാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. ചിത്രത്തിന്റെ വിഷ്വൽ ഇഫക്ട്സ് ഒരുക്കിയത് ശ്രീനിവാസ് മോഹൻ ആണ്.

Read more: RRR Movie Review & Rating: പവർപാക്ക് പ്രകടനവുമായി ജൂനിയർ എൻടിആറും രാംചരണും, വിസ്മയിപ്പിച്ച് രാജമൗലി; ആർആർആർ റിവ്യൂ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Rrr hits rs 500 crore box office collection ss rajamouli