സീതയായി ആലിയ; രാജമൗലി ചിത്രത്തിലെ പുതിയ ലുക്ക് വൈറലാവുന്നു

ആലിയയുടെ ആദ്യ തെലുങ്ക് ചിത്രമാണ് ഇത്

rrr, alia bhatt, sita rrr, alia bhatt sita, alia bhatt sita first look, rrr first look, ss arajamouli, rrr release date, telugu news, alia bhatt birthday, sita, ആലിയ ഭട്ട്, രാജമൗലി, indian express malayalam, IE malayalam

ആലിയയുടെ പിറന്നാൾ ദിനത്തിലാണ് രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രമായ ‘ആർആർആർ’ (രൗദ്രം രണം രുദിരം) ഫസ്റ്റ് ലുക്ക് പോസ്റ്റ് റിലീസ് ചെയ്തത്. ആലിയയുടെ ഫസ്റ്റ് ലുക്കാണ് റിലീസ് ചെയ്തത്. മികച്ച സ്വീകാര്യതയാണ് ഈ പോസ്റ്ററിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ചിത്രമായ ‘ആർആർആർ’ റിലീസ് ചെയ്യാനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

ആലിയയുടെ ആദ്യ തെലുങ്ക് ചിത്രമാണ് ഇത്. രാം ചരൺ, ജൂനിയർ എൻടിആർ, അജയ് ദേവ്ഗൺ, സമുദ്രകനി തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ട്. 2021 ഒക്ടോബർ 13നാണ് ചിത്രത്തിന്റെ റിലീസ്.

1920കളിലെ കഥയാണ് ചിത്രം പറയുന്നത്. 2020 ജൂലൈയിൽ റിലീസ് പ്ലാൻ ചെയ്തിരുന്ന ചിത്രം കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ നീണ്ടുപോവുകയായിരുന്നു. ഒപ്പം ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലുണ്ടായ അപകടവും റിലീസ് നീണ്ടുപോവാൻ കാരണമായി.

Read more: തെലുങ്ക് പഠിക്കാൻ പെടാപാടു പെട്ട് ആലിയ

Web Title: Rrr alia bhatt first look viral

Next Story
ദി ബെസ്റ്റ്‌ ഏട്ടൻ; മനോജിനു പിറന്നാൾ ആശംസിച്ച് ഡിക്യുDulquer Salman, Manoj K Jayan, Manoj K Jayan birthday, Manoj K Jayan age, Manoj K Jayan Dulquer new movie, Dulquer Salman new movie, ദുൽഖർ സൽമാൻ, മനോജ് കെ ജയൻ, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com