scorecardresearch

'ഹൗ ഓള്‍ഡ് ആര്‍ യൂ?' ഹിന്ദിയിലേക്ക്? റോഷന്‍ ആൻഡ്രൂസ് പറയുന്നു

നിലവില്‍ കായംകുളം കൊച്ചുണ്ണിഎന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളുടെ തിരക്കിലാണ് റോഷന്‍ ആൻഡ്രൂസ്.

നിലവില്‍ കായംകുളം കൊച്ചുണ്ണിഎന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളുടെ തിരക്കിലാണ് റോഷന്‍ ആൻഡ്രൂസ്.

author-image
WebDesk
New Update
Rosshan Andrrews, Vidya Balan

പതിനാലു വര്‍ഷത്തിനു ശേഷം മഞ്ജു വാര്യര്‍ എന്ന നടിയുടെ തിരിച്ചുവരവിന് മലയാളികള്‍ സാക്ഷ്യംവഹിച്ചത് 'ഹൗ ഓള്‍ഡ് ആര്‍ യൂ?' എന്ന ചിത്രത്തിലൂടെയായിരുന്നു. റോഷന്‍ ആൻഡ്രൂസ് ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. സഞ്ജയ്-ബോബി എന്നിവരുടെ തിരക്കഥയില്‍ മഞ്ജു വാര്യര്‍ നിരുപമ എന്ന മദ്ധ്യവയസ്‌കയെ അവതരിപ്പിച്ചുകൊണ്ട് മലയാളത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ ചിത്രം 2014ലെ ഏറ്റവും വലിയ വിജയമായിരുന്നു.

Advertisment

പിന്നീട് ഇതേ ചിത്രം തമിഴിലും നിര്‍മ്മിക്കപ്പെട്ടു. വിവാഹാനന്തരം അഭിനയത്തില്‍ നിന്നും വിട്ടു നിന്ന ജ്യോതികയുടെ തിരിച്ചു വരവിനായി ഭര്‍ത്താവും നടനുമായ സൂര്യ നിര്‍മ്മിച്ചതാണ് '36 വയതിനിലെ' എന്ന ചിത്രം. റോഷന്‍ ആന്‍ഡ്രൂസ് തന്നെയാണ് ആ ചിത്രവും സംവിധാനം ചെയ്തത്.

Read More: മഞ്ജു വാര്യര്‍ ചെയ്‌ത കഥാപാത്രം ഹിന്ദിയില്‍ അവതരിപ്പിക്കാന്‍ വിദ്യാ ബാലന്‍?

ഇതിനിടയില്‍ ചിത്രത്തിന്റെ ഹിന്ദി പതിപ്പും പുറത്തുവരുന്നു എന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു. മലയാളത്തില്‍ മഞ്ജു വാര്യര്‍ ചെയ്ത കഥാപാത്രം ഹിന്ദിയില്‍ വിദ്യാബാലന്‍ ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സംവിധായകന്‍ റോഷന്‍ ആൻഡ്രൂസ് ഈ വാര്‍ത്തകള്‍ നിഷേധിക്കുകയാണ്. ചിത്രത്തിന്റെ ഹിന്ദി പതിപ്പിനെ കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് സംവിധായകന്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളുടെ തിരക്കിലാണ് റോഷന്‍ ആൻഡ്രൂസ്. അതിനു ശേഷം മറ്റൊരു പ്രൊജക്ട് ചെയ്യുന്നുണ്ടെങ്കിലും അത് 'ഹൗ ഓള്‍ഡ് ആര്‍ യു?'വിന്റെ ഹിന്ദി പതിപ്പാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisment

കായംകുളം കൊച്ചുണ്ണി ഓഗസ്റ്റില്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിവിന്‍ പോളിയും മോഹന്‍ലാലും അദ്യമായി ഒന്നിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ബോബി-സഞ്ജയ് കൂട്ടുകെട്ടാണ്.

പ്രിയ ആനന്ദ്, ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കൊച്ചുണ്ണിയുടെ സുഹൃത്തായ ഇത്തിക്കരപക്കിയായിട്ടുള്ള മോഹന്‍ലാലിന്റെ വരവാണ് പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

Manju Warrier Vidya Balan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: