സുസ്‌മിതയ്ക്കു മറക്കാനാവാത്ത പിറന്നാൾ സർപ്രൈസ് കൊടുത്ത് ബോയ്ഫ്രണ്ടും വളർത്തു മക്കളും

അർധരാത്രിയിൽ സുസ്മിതയെ ടെറസിനു മുകളിലേക്ക് കൊണ്ടുപോകുമ്പോഴാണ് പിറന്നാളുകാരി പോലും ഇക്കാര്യം അറിയുന്നത്

Sushmita Sen, ie malayalam

ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത പിറന്നാൾ സർപ്രൈസാണ് നടിയും മുൻ വിശ്വ സുന്ദരിയുമായ സുസ്‌മിത സെന്നിന് ബോയ്ഫ്രണ്ടും വളർത്തു മക്കളും കൊടുത്തത്. അപ്രതീക്ഷിതമായി ലഭിച്ച പിറന്നാൾ ഗിഫ്റ്റിൽ സുസ്മിത വികാരാധീനയായി. പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ സുസ്മിത തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്തിട്ടുണ്ട്.

സുസ്മിതയുടെ കാമുകൻ റോഹ്മാനും വളർത്തു മക്കളായ അലീഷയും റെനീയും ചേർന്നാണ് പിറന്നാൾ സർപ്രൈസ് ഒരുക്കിയത്. വീടിന്റെ ടെറസിനു മുകളിൽ സുസ്മിത അറിയാതെ പിറന്നാൾ ആഘോഷത്തിനായുളള ഒരുക്കങ്ങൾ ചെയ്തു. അർധരാത്രിയിൽ സുസ്മിതയെ ടെറസിനു മുകളിലേക്ക് കൊണ്ടുപോകുമ്പോഴാണ് പിറന്നാളുകാരി പോലും ഇക്കാര്യം അറിയുന്നത്.

Read More: കാമുകൻ റോഹ്‌മാനൊപ്പമുളള വെക്കേഷൻ ചിത്രങ്ങൾ പങ്കുവച്ച് സുസ്മിത സെൻ

പിറന്നാൾ സർപ്രൈസിനെക്കുറിച്ച് തനിക്കൊരു ഐഡിയയും ഇല്ലായിരുന്നുവെന്നാണ് സുസ്മിത ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്. ”ഞാൻ ആഗ്രഹിച്ചതിനെക്കാൾ മാജിക്കൽ ബെർത്ത്ഡേയായിരുന്നു. മനോഹരമായ ഈ ബെർത്ത്ഡേ സർപ്രൈസ് നൽകിയ എന്റെ ജാൻ റോഹ്മാന് നന്ദി. എല്ലാവരും നന്നായി അഭിനയിച്ചു. വിളക്കുകളും ബലൂണുകളും ടെന്റും കേക്കും ഹൃദയത്തിൽനിന്നെഴുതിയ കുറിപ്പുകളും കൊണ്ട് അലങ്കരിച്ച മാജിക്കൽ ടെറസായിരുന്നു ഞാൻ മുകളിലെത്തുമ്പോൾ കണ്ടത്. ഐ വല് യൂ”

ഇന്നലെ സുസ്മിതയുടെ 44-ാം പിറന്നാളായിരുന്നു. മുംബൈയിൽ കുടുംബാംഗങ്ങൾക്കും ബോയ്ഫ്രണ്ടിനുമൊപ്പമാണ് സുസ്മിത തന്റെ പിറന്നാൾ ആഘോഷിച്ചത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Rohman shawls birthday surprise for sushmita sen

Next Story
പിറന്നാൾ ഉടുപ്പിൽ സുന്ദരിയായി ആരാധ്യ; ചിത്രങ്ങൾ പങ്കുവച്ച് ഐശ്വര്യ റായ്Aishwarya Rai Bachchan, ഐശ്വര്യ റായ് ബച്ചൻ, Aaradhya, ആരാധ്യ, abhishek bachchan, അഭിഷേക്, Aishwarya Rai Birthday, ഐശ്വര്യ റായ് പിറന്നാൾ, Aishwarya Rai video, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com