R Madhavan’s Rocketry OTT Release: ഐ.എസ്.ആർ.ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി നടൻ മാധവൻ സംവിധാനം ചെയ്ത ‘റോക്കറ്ററി ദി നമ്പി എഫ്ക്ട്’ ഒടിടിയിലേക്ക്. ആമസോൺ പ്രൈം വീഡിയോയിൽ ജൂലൈ 26നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
“ലോകത്തിലെ നിരവധി വ്യക്തികളുടെ കഥകള്‍ നിങ്ങള്‍ കേട്ടിട്ടുണ്ടാവും. എന്നാല്‍ നിങ്ങള്‍ കേള്‍ക്കാത്ത, ഒരു ക്ലൂവുമില്ലാത്ത കഥകള്‍ ഇനിയുമേറെയുണ്ടാവും. ഈ മനുഷ്യന്റെ കഥ കേള്‍ക്കുമ്പോള്‍, അയാളുടെ നേട്ടങ്ങള്‍ കാണുമ്പോള്‍ നിങ്ങള്‍ക്ക് നിശബ്ദരായിരിക്കാനാവില്ല,” എന്തുകൊണ്ട് നമ്പി നാരായണന്റെ കഥ സിനിമയാക്കുന്നു എന്നതിനെ കുറിച്ച് മാധവന് ഒരിക്കല്‍ പറഞ്ഞതിങ്ങനെ.
മാധവന്റെ ട്രൈ കളർ ഫിലിംസും മലയാളിയായ ഡോക്ടർ വർഗീസ് മൂലന്റെ വർഗീസ് മൂലൻ പിക്ചേഴ്സിന്റെയും ബാനറിലാണ് ചിത്രം നിർമ്മിച്ചത്. 100 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ചിലവെന്നാണ് റിപ്പോർട്ട്.
മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ, അറബിക്, ഫ്രഞ്ച്, സ്പാനിഷ്, ജർമ്മൻ, ചൈനീസ്, റഷ്യൻ, ജാപ്പാനീസ് തുടങ്ങിയ ഭാഷകളിലാണ് ചിത്രം എത്തുന്നത്. റോക്കറ്ററിയിൽ നിർണായക വേഷത്തിൽ ഷാരൂഖ് ഖാനും സൂര്യയുമെത്തുന്നുണ്ട്. ഹിന്ദി പതിപ്പിലാണ് ഷാരൂഖ് എത്തുന്നത്, തമിഴിൽ ഈ വേഷം ചെയ്യുന്നത് സൂര്യയാണ്. സിമ്രാൻ ആണ് ചിത്രത്തിൽ മാധവന്റെ നായിക. നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.വെള്ളം സിനിമയുടെ സംവിധായകൻ പ്രജേഷ് സെൻ ചിത്രത്തിന്റെ കോ ഡയറക്ടറാണ്. ശ്രീഷ റായ് ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് ബിജിത്ത് ബാല, സംഗീതം സാം സി.എസ്.
Read more: നമ്പി നാരായണന്റെ കഥ മികവോടെ പറഞ്ഞ് മാധവൻ; ‘റോക്കറ്ററി’ റിവ്യൂ