scorecardresearch
Latest News

സൗഹൃദം അവസാനിപ്പിച്ച് ദിൽഷ; എല്ലാറ്റിനും നന്ദിയെന്ന് റോബിൻ

ബിഗ് ബോസ് പ്രേക്ഷകരും റോബിൻ ഫാൻസും ഏറെ ആഘോഷിച്ച ദിൽറുബ സൗഹൃദത്തിന് അവസാനമായിരിക്കുകയാണ്

Dilsha, Robin

ബിഗ് ബോസ് മലയാളം സീസൺ നാലിൽ ഏറെ ആഘോഷിക്കപ്പെട്ട ഒന്നായിരുന്നു ദിൽഷ- റോബിൻ സൗഹൃദം. ദിൽഷയോട് പ്രണയമാണെന്ന് റോബിൻ പലയാവർത്തി തുറന്നുപറഞ്ഞിരുന്നുവെങ്കിലും തനിക്ക് റോബിനോട് സൗഹൃദം മാത്രമേയുള്ളുവെന്ന് ദിൽഷ ഷോയിൽ തന്നെ വ്യക്തമാക്കിയിരുന്നു.

എന്നാൽ, റോബിനും ദിൽഷയും തമ്മിലുള്ള വിവാഹം എപ്പോഴാണ് എന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു റോബിൻ ഫാൻസ്. ബിഗ് ബോസ് വിന്നറായി പുറത്തിറങ്ങിയതിനു ശേഷം നൽകേണ്ടി വന്ന എല്ലാ അഭിമുഖങ്ങളിലും ദിൽഷയും ഈ ചോദ്യത്തെ നേരിടേണ്ടി വന്നിരുന്നു.

എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരവുമായി ദിൽഷ ഒടുവിൽ ഇന്നലെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഇനി റോബിനും ബ്ലെസ്‌ലിയുമായി യാതൊരു ബന്ധവും ഇല്ലെന്നും ആ സൗഹൃദം അവസാനിച്ചെന്നുമാണ് ദിൽഷ പ്രഖ്യാപിച്ചത്.

Read more: ഞാൻ ആ സൗഹൃദത്തിന് വില നൽകിയിരുന്നു, പക്ഷെ അവർ അങ്ങനെ ആയിരുന്നില്ല; റോബിനും ബ്ലെസ്‌ലിയ്ക്കുമെതിരെ ദിൽഷ

വിവാഹക്കാര്യം റോബിനുമായി സംസാരിച്ചിരുന്നുവെന്നും ദിൽഷ പറഞ്ഞു. “തനിക്ക് ചെറിയ ഇഷ്ടം ഉണ്ടെന്നും അത് മനസിലാക്കാനും വിവാഹത്തിലേക്ക് കടക്കാനും സമയം വേണമെന്നും പറഞ്ഞിരുന്നു. എന്നാൽ വീട്ടിലെ സമ്മർദ്ദം കൊണ്ട് ഉടനെ വിവാഹത്തിലേക്ക് കടക്കണം എന്നായിരുന്നു റോബിന്. എനിക്ക് എന്റെ വീട്ടുകാരെ എല്ലാം നോക്കണം. അതുകൊണ്ട് തന്നെ ഞാൻ ഒരു യെസ് പറയാനോ നോ പറയാനോ നിന്നില്ല. അത് റോബിനു ഒരു പ്രശ്‌നം വരരുതെന്ന് ഓർത്തിട്ടാണ്. ഞാൻ അതെല്ലാം ചിന്തിച്ചിട്ടാണ് അവർ എന്നാൽ എന്നെ കുറിച്ചോ ഒന്നും ചിന്തിച്ചിട്ടില്ല. അവരെ ഒന്നും അല്ലാതാക്കി ആ ട്രോഫി ആയി നിൽക്കണം എന്ന് ഞാൻ കരുതിയിട്ടില്ല ” ദിൽഷ പറഞ്ഞു.

ദിൽഷയുടെ വീഡിയോയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് റോബിൻ ഇപ്പോൾ. “സന്തോഷമായിരിക്കൂ ദിൽഷ. റെസ്‌പെക്ട് മാത്രം. നിന്റെ എല്ലാ സ്വപ്നവും സഫലമാവട്ടെ. എല്ലാ നന്മകളും നേരുന്നു.എല്ലാ സന്തോഷമുള്ള ഓർമകൾക്കും നീ തന്ന പിന്തുണയ്ക്കും നന്ദി,” റോബിൻ കുറിച്ചു.

റോബിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിന് ദിൽഷയും മറുപടി നൽകിയിട്ടുണ്ട്. നല്ല ഓർമകൾക്ക് നന്ദി പറയുകയും റോബിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ആശംസകൾ നേരുകയും ചെയ്തിരിക്കുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Robin radhakrishnan reply to dilsha