scorecardresearch
Latest News

‘വീഡിയോയിലുളള സൂപ്പര്‍സ്റ്റാറിനെ മനസ്സിലായോ’എന്നു മാത്തുക്കുട്ടി, ഇതെന്തു ചോദ്യമെന്ന് ആരാധകര്‍

സംവിധായകനും അവതാരകനുമായ മാത്തുകുട്ടി തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്

‘വീഡിയോയിലുളള സൂപ്പര്‍സ്റ്റാറിനെ മനസ്സിലായോ’എന്നു മാത്തുക്കുട്ടി, ഇതെന്തു ചോദ്യമെന്ന് ആരാധകര്‍

സംവിധായകനും അവതാരകനുമായ മാത്തുകുട്ടി തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘ ഈ സൂപ്പര്‍ സ്റ്റാറിനെ മനസ്സിലായോ’ എന്നാണ് മാത്തുകുട്ടി നല്‍കിയ അടിക്കുറിപ്പ്. മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യരാണ് വീഡിയോയിലുളളത്. പലരും പോസ്റ്റിനു താഴെ മഞ്ജുവിന്റെ പേരു പറഞ്ഞിട്ടുണ്ട്.

പുതിയ ചിത്രമായ ‘ ആയിഷ’ യുടെ ലോഞ്ചിനായി സൗദി അറേബ്യയില്‍ എത്തിയതാണ് മഞ്ജു. വലിയ സ്വീകരണമാണ് മഞ്ജുവിനു സൗദിയില്‍ ലഭിച്ചത്.

ചിത്രത്തിലെ ‘ കണ്ണില് കണ്ണില് ‘ എന്ന ഗാനം ട്രെന്‍ഡിങ്ങ് ലിസ്റ്റില്‍ ഇടം നേടിയിരിക്കുകയാണ്. പ്രഭുദേവ നൃത്ത സംവിധാനം ചെയ്ത ഗാനത്തില്‍ മഞ്ജുവിന്റെ നൃത്തം കണ്ട സന്തോഷത്തിലാണ് ആരാധകര്‍. ‘എനര്‍ജെറ്റിക്ക് മഞ്ജു ഈസ് ബാക്ക്’ എന്നാണ് അവര്‍ വീഡിയോയ്ക്കു താഴെ കുറിച്ചത്.

ആമിര്‍ പാലയ്ക്കലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സക്കറിയ നിര്‍മ്മിക്കുന്ന ചിത്രത്തിനു തിരക്കഥ എഴുതിയിരിക്കുന്നത് ആസിഫ് കക്കോടിയാണ്. എം ജയചന്ദ്രനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Rj mathukutty spotted manju warrier on saudi arabia for new movie aayisha launch

Best of Express