/indian-express-malayalam/media/media_files/uploads/2021/09/risabava.jpg)
നടൻ റിസ ബാവയ്ക്ക് വിട നൽകുകയാണ് മലയാള സിനിമാലോകവും പ്രേക്ഷകരും. വൃക്കരോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയവെയാണ് അമ്പത്തിയഞ്ച് വയസ്സുകാരനായ റിസബാവയുടെ മരണം.
നടൻ കുഞ്ചാക്കോ ബോബൻ, മഞ്ജുവാര്യർ, പൃഥ്വിരാജ്, മനോജ് കെ ജയൻ, ദുൽഖർ സൽമാൻ, അനു സിതാര, ദിലീപ്, ഗിന്നസ് പക്രു, ഉണ്ണി മുകുന്ദൻ എന്നിവരെല്ലാം റിസബാവയ്ക്ക് ആദരാഞ്ജലികൾ നേർന്നു കൊണ്ട് കുറിപ്പുകൾ പങ്കുവച്ചിട്ടുണ്ട്.
/indian-express-malayalam/media/media_files/uploads/2021/09/Suresh-Gopi.jpg)
/indian-express-malayalam/media/media_files/uploads/2021/09/Manju-warrier-2.jpg)
/indian-express-malayalam/media/media_files/uploads/2021/09/DQ.jpg)
കൊച്ചി തോപ്പുംപടി സ്വദേശിയായ റിസബാവ നാടകവേദികളിലൂടെ സിനിമാരംഗത്ത് എത്തുന്നത്. 1984-ൽ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. എന്നാൽ ഈ ചിത്രം റിലീസ് ആയില്ല. രണ്ടാമത്തെ ചിത്രമായ 'ഡോ. പശുപതി'യിൽ പാർവതിയുടെ നായകനായാണ് റിസബാവ എത്തിയത്. എന്നാൽ റിസബാവയ്ക്ക് മലയാള സിനിമയിൽ ശ്രദ്ധ നേടി കൊടുത്തത് 'ഇൻ ഹരിഹർ നഗർ' എന്ന സിനിമയിലെ ജോൺ ഹോനായി എന്ന വില്ലൻ കഥാപാത്രമാണ്.
നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിലും സ്വഭാവ നടനായും തിളങ്ങിയ റിസബാവ സീരിയലുകളും സജീവമായിരുന്നു. 130 ഓളം സിനിമകളിൽ അഭിനയിച്ച റിസബാവ സുന്ദരനായ വില്ലൻ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.
Read more: നടൻ റിസ ബാവ അന്തരിച്ചു
അഭിനയത്തിനൊപ്പം ഡബ്ബിംഗിലും തിളങ്ങാൻ റിസബാവയ്ക്ക് ആയി. കർമ്മയോഗി, ദ ഹിറ്റ് ലിസ്റ്റ്, നിദ്ര എന്നീ ചിത്രങ്ങളിൽ തലൈവാസൽ വിജയിനും പ്രണയം എന്ന ചിത്രത്തിൽ അനുപം ഖേറിനും ശബ്ദം നൽകിയത് റിസബാവ ആയിരുന്നു. 'കർമ്മയോഗി' എന്ന ചിത്രത്തിലൂടെ മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള സ്റ്റേറ്റ് അവാർഡും റിസബാവ സ്വന്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us