/indian-express-malayalam/media/media_files/2025/12/29/vikram-riya-shibu-sarvam-maya-2025-12-29-12-15-05.jpg)
ഇപ്പോൾ സോഷ്യൽ മീഡിയയിൽ എങ്ങും നിറഞ്ഞു നിൽക്കുകയാണ് നടി റിയ ഷിബു. അഖിൽ സത്യൻ സംവിധാനം ചെയ്ത സർവ്വം മായ എന്ന ചിത്രത്തിലെ ഡെലൂലു എന്ന കഥാപാത്രമാണ് റിയയ്ക്ക് ഇത്രയേറെ ജനപ്രീതി സമ്മാനിച്ചിരിക്കുന്നത്. ചിത്രത്തിൽ നിവിൻ പോളിക്കും അജു വർ​ഗീസിനുമൊപ്പം റിയയും കയ്യടി നേടുകയാണ്. നിവിന്റെയും റിയയുടെയും കെമിസ്ട്രി ആരാധകശ്രദ്ധ നേടി കഴിഞ്ഞു.
Also Read: ഒരു മന്ത്രിയോടും ആരും അങ്ങനെയൊരു ചോദ്യം ചോദിച്ചുകാണില്ല?; ബേസിൽ അന്ന് ചോദിച്ചത്
റിയ ഷിബുവിനെ കുറിച്ച് മുൻപ് നടൻ വിക്രം പറഞ്ഞ വാക്കുകൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. നടി മാത്രമല്ല റിയ, ഒരു നിർമാതാവ് കൂടിയാണ്. 19-ാം വയസ്സിൽ മൂന്നു സിനിമകളും റിയ നിർമ്മിച്ചിട്ടുണ്ട്. വിക്രം നായകനായ വീര ധീര സൂരൻ എന്ന ചിത്രത്തിന്റെ നിർമാതാവും റിയ ആയിരുന്നു. തഗ്‌സ്, മുറ എന്നിവയാണ് എച്ച്ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയ നിർമ്മിച്ച മറ്റു ചിത്രങ്ങൾ. പ്രശസ്ത നിർമ്മാതാവ് ഷിബു തമീൻസിന്റെ (എബിസിഡി, പുലി തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവ്) മകളാണ് റിയ.
Also Read: ക്രിസ്മസിന് ഇത്രയും വലിയൊരു 'പണി' തന്നതിന് നന്ദി... ലാലേട്ടാ; വൃഷഭയെ ട്രോളി നടി സരിത ബാലകൃഷ്ണൻ
"എന്നെ ഞെട്ടിച്ച പ്രൊഡ്യൂസറാണ്. ആദ്യദിവസം ഫോട്ടോസെഷന്റെ അന്നാണ് കണ്ടത്. ഒരു ചിന്ന പെണ്ണ്. വളരെ ശാന്തയായി ക്യാമറയും പിടിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഇതാണോ പ്രൊഡ്യൂസർ എന്നു തോന്നി. അതുകഴിഞ്ഞാണ് ഒരു റീൽ കണ്ടത്. ഭയങ്കര കലക്കൽ. എന്തൊരു എനർജിയാണ് മാൻ. എങ്ങനെയാണ് നീ ഇതൊക്കെ ചെയ്യുന്നത്? ഒരു കല്യാണത്തിനു നന്നായി ഡാൻസ് ചെയ്യുന്നതു കണ്ടു. അന്നും ഞാൻ ഞെട്ടി. റിയാ, നിനക്ക് ഒരുപാട് ദൂരം പോവാനുണ്ട്," വിക്രമിന്റെ വാക്കുകളിങ്ങനെ.
Also Read: ഈ പത്താം ക്ലാസ്സുകാരി ഇന്ന് നമുക്കെല്ലാം സുപരിചിത; ആളെ മനസ്സിലായോ?
അഭിനേത്രിയും നിർമാതാവും മാത്രമല്ല, സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ കൂടിയുമാണ് റിയ. 2024 ൽ പുറത്തിറങ്ങിയ കപ്പ് എന്ന ചിത്രത്തിലൂടെയാണ് റിയ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്.
ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, മുറ, മേനേ പ്യാർ കിയാ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടൻ ഹൃദു ഹാറൂണിന്റെ സഹോദരി കൂടിയാണ് റിയ.
Also Read: ഇച്ചാപ്പിയുടെ വിവാഹം; ആഭരണങ്ങൾ സമ്മാനിച്ച് പേളി; ചേച്ചിയെ ജീവനാണെന്ന് ശ്രീലക്ഷ്മി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us