ബോളിവുഡിലെ എക്കാലത്തെയും മികച്ച ‘ചൂടൻ’ ചിത്രങ്ങളിൽ മുൻപന്തിയിലാണ് രാഗിണി എം.എം.എസിന്റെ സ്ഥാനം. ആദ്യ രണ്ട് ഭാഗങ്ങളും ഹിറ്റ് ലിസ്റ്റില്‍ ഇടംപിടിച്ച ചിത്രത്തിന്റെ മൂന്നാം ഭാഗം റിലീസിന് ഒരുങ്ങുകയാണ്. ഒന്നാം ഭാഗത്തില്‍ കൈനാസ് മോട്ടിവാലയും രണ്ടാം ഭാഗത്തില്‍ സണ്ണി ലിയോണും ആയിരുന്നു പ്രേക്ഷകർക്ക് ചൂടേറ്റാൻ എത്തിയിരുന്നതെങ്കിൽ മൂന്നാം ഭാഗമായ ‘രാഗിണി എംഎംഎസ് റിട്ടേൺസി’ൽ കരിഷ്മ ശര്‍മയാണ് നായികയായി എത്തുന്നത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ഇതിനോടകം തന്നെ ശ്രദ്ധ നേടി ക്കഴിഞ്ഞു.

എന്നാല്‍ കരിഷ്മയല്ല, റിയ സെന്നാണ് ശരിക്കും ഹോട്ടാവുകയെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന സൂചന.ചിത്രം റിലീസ് ആയില്ലെങ്കിലും സിനിമയിലെ റിയയുടെ ചൂടന്‍ രംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ വഴി പ്രചരിക്കുകയാണ്. 1.38 മിനിറ്റ് നീളുന്ന വീഡിയോയില്‍ നിഷാന്ത് മാല്‍ക്കനിയോടൊപ്പമുള്ള പ്രണയരംഗങ്ങള്‍ ആണ് പുറത്തായത്. ഇന്നലെയാണ് വീഡിയോ പുത്തു വന്നത്.

‘സെക്‌സിയര്‍ ദാന്‍ ബിഫോര്‍ സ്‌കേരിയര്‍ ദാന്‍ ബിഫോര്‍! സ്‌റ്റേ ട്യൂണ്‍ഡ്!’ എന്ന ടാഗ് ലൈനോടു കൂടിയാണ് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങിയിരുന്നത്. എഎല്‍ടി ബാലാജി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ എക്താ കപൂറാണ് പുതിയ പതിപ്പിന്റേയും നിര്‍മ്മാണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ