വിക്രം ചിത്രത്തിൽനിന്നും നടി അനു ഇമ്മാനുവേൽ പുറത്ത്. വിക്രമിനെ നായകനാക്കി ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം ധ്രുവനക്ഷത്രത്തിലെ നായിക സ്ഥാനത്തുനിന്നാണ് അനുവിനെ നീക്കിയത്. റിതു വർമയാണ് പുതിയ നായിക.
അനുവിനെ നീക്കിയ വിവരം ചിത്രത്തിന്റെ നിർമാതാവ് പി.മദൻ സ്ഥിരീകരിച്ചതായി തമിഴ് ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്തു. ചിത്രത്തിന്റെ ആദ്യം പുറത്തുവന്ന പോസ്റ്ററുകളിൽ വിക്രമിനൊപ്പം അനു ഇമ്മാനുവേലും ഉണ്ടായിരുന്നു. പെട്ടെന്ന് അനുവിനെ നീക്കി പകരം പുതിയ നായികയെ തിരഞ്ഞെടുത്തതിനുള്ള കാരണം വ്യക്തമല്ല.
ആക്ഷൻ ഹീറോ ബിജുവിലൂടെ നായികയായി മാറിയ അനു തെലുങ്കിൽ സാന്നിധ്യമുറപ്പിക്കാനുള്ള തിരക്കിലാണ്. അനുവിന്റെ പുതിയ തെലുങ്ക് ചിത്രം കിട്ടു ഉന്നഡുവിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ട്രെയിലറിലെ അനുവിന്റെ ലിപ്ലോക് സീൻ കണ്ട് എല്ലാവരും ഞെട്ടിയിരിക്കുകയാണ്.