പ്രശസ്ത ബോളിവുഡ് താരദമ്പതികളായ റിതേഷ് ദേശ്‌മുഖും ജെനീലിയ ഡിസൂസയും നാലു വർഷങ്ങൾക്കു ശേഷം വീണ്ടും സ്ക്രീനിലൊന്നിച്ചെത്തുകയാണ്. റിതേഷ് നായകനാവുന്ന മറാത്തി ചിത്രം ‘മൗലി’യിലെ ഒരു പാട്ടുസീനിലാണ് ജെനീലിയ ഭർത്താവിനൊപ്പം പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിൽ ഒരു അതിഥിവേഷത്തിലാണ് ജെനീലിയ എത്തുന്നത് എന്നും വാർത്തകളുണ്ട്.

ഹോളി ആഘോഷത്തിന്റെ പശ്ചാത്തലത്തിലുള്ള ഈ ഗാനം റിതേഷ് തന്നെയാണ് ട്വിറ്ററിലൂടെ ആരാധകർക്കുവേണ്ടി പങ്കുവെച്ചിരിക്കുന്നത്. അതിമനോഹരിയായാണ് ജെനീലിയ പാട്ടുരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. കുസൃതിയും കുറുമ്പും കുട്ടിത്തമുള്ള മുഖവവുമായി സ്ക്രീനിനെ ത്രസിപ്പിക്കുന്ന ജെനീലിയയെ ആരാധകർക്ക് വീണ്ടുമൊരിക്കൽ കൂടി കാണാം. ആദ്യസിനിമ മുതൽ അവൾക്കുള്ള സ്ക്രീൻ മാജിക് അതു പോലെ തന്നെയുണ്ടെന്നാണ് ഭർത്താവായ റിതേഷിന്റെ കമന്റ്.

“പുതിയ ഗാനം, ദുവാൻ ടാക്ക്. നാലു വർഷങ്ങൾക്കൊപ്പം ഭാര്യ ജെനീലിയയ്ക്ക് ഒപ്പം അഭിനയിക്കുകയാണ്. ആദ്യചിത്രം മുതൽ ഇതുവരെയുള്ള സ്ക്രീനിലെ അവളുടെ മാജിക് അതുപോലെ തന്നെ തുടരുന്നു,” എന്നാണ് ട്വിറ്റർ സന്ദേശത്തിൽ റിതേഷ് കുറിക്കുന്നു.

ആദിത്യ സർഫോദറാണ് ‘മൗലി’യുടെ സംവിധായകൻ. ക്ഷിതിജ് പദ്‌വർധൻ തിരക്കഥയെഴുതിയ ചിത്രം നിർമ്മിക്കുന്നതും ജെനീലിയ തന്നെയാണ്. ചിത്രം ഡിസംബർ 21 ന് തിയേറ്ററുകളിലെത്തും.

റിതേഷിന്റെ ആദ്യ മറാത്തി ചിത്രമായ ‘ലായ് ഭാരി’ യിലെ ഉത്സവാഘോഷത്തിന്റെ പശ്ചാത്തലത്തിലുള്ള സമാനമായൊരു ഗാനരംഗത്തിലും നാലു വർഷം മുൻപ് ജെനീലിയ അതിഥിവേഷത്തിലെത്തിയിരുന്നു.

‘തേരേ നാൽ ലവ് ഹോ ഗയാ’, ‘തുജെ മേരി കസം’, ‘മസ്തി’ തുടങ്ങിയ ചിത്രങ്ങളിലൊക്കെ നായികാനായകന്മാരായി അഭിനയിച്ച ഇരുവരും 2012 ലാണ് വിവാഹിതരാവുന്നത്. റയാൻ, റയാൽ എന്നിങ്ങനെ രണ്ടു ആൺകുട്ടികളും ഇവർക്കുണ്ട്. ബോളിവുഡിലെ ഏറ്റവും ക്യൂട്ടസ്റ്റ് കപ്പിൾ എന്നാണ് ഇരുവരും അറിയപ്പെടുന്നത്. ഒപ്പം പെർഫെക്റ്റ് ഫാമിലിമാനായാണ് മാധ്യമങ്ങൾ റിതേഷിനെ വിശേഷിപ്പിക്കുന്നത്. ഇടയ്ക്ക്, ജെനീലിയയ്ക്ക് ഒപ്പം സമയം ചെലവഴിക്കാനും കുഞ്ഞുങ്ങളെ നോക്കാനുമായി സിനിമയിൽ നിന്നും നീണ്ട റിതേഷ് അവധിയെടുത്തതും വാർത്തയായിരുന്നു.

Read more: ഭര്‍ത്താവിനെ ഞെട്ടിച്ച് ജെനീലിയയുടെ പിറന്നാള്‍ സമ്മാനം!

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ